കോഴിക്കോടു നിന്ന് തിരുവനന്തപുരത്തേക്കു യാത്ര തിരിച്ച ജനശതാബ്ദി എക്സ്പ്രസില്‍ കോവിഡ് രോഗ ബാധിതൻ യാത്ര ചെയ്തു. കന്യാകുമാരി സ്വദേശിയായ 29 കാരനാണു രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കോഴിക്കോട് കുന്നമംഗലത്ത് കെഎസ്ബി ജീവനക്കാരാണ്.
ട്രെയിൻ തൃശൂരിലെത്തിയപ്പോഴാണ് ഇയാളുടെ പരിശോധന ഫലം പുറത്തു വന്നത്. ഉടൻ തന്നെ റെയില്‍വേ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് എറണാകുളം സൗത്ത് സ്റ്റോപ്പില്‍ ട്രെയിൻ നിര്‍ത്തി യാത്രക്കാരനെ ആരോഗ്യ വകുപ്പിന് കൈമാറി. ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.
ഇദ്ദേഹത്തിന് കോവിഡ് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. എന്നാല്‍, സമ്പര്‍ക്കം സംശയിച്ചാണു കഴിഞ്ഞ ദിവസം സ്രവം പരിശോധനയ്ക്ക് നല്‍കിയതെന്നാണ് അറിയുന്നത്.
ഇയാള്‍ യാത്ര ചെയ്ത കമ്പാര്‍ട്ട്മെന്റില്‍ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. അവരെ അവിടെ നിന്ന് മാറ്റി കമ്പാര്‍ട്ട്മെന്റ് സീല്‍ ചെയ്തു. ട്രെയിൻ തിരുവനന്തപുരത്ത് എത്തുന്നതോടെ ബോഗികളെല്ലാം അണുവിമുക്തനാക്കാനുളള നടപടികള്‍ സ്വീകരിക്കും.
ENGLISH SUMMARY: janashathabthi passenger test covid positive
YOU MAY ALSO LIKE THIS VIDEO