Web Desk

തിരുവനന്തപുരം

March 22, 2020, 2:31 pm

ജനതാ കർഫ്യൂ; തിരുവനന്തപുരം നഗരം ശൂന്യം

Janayugom Online

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ജനതാ കർഫ്യൂ പൂർണ്ണം. തിരുവനന്തപുരം നഗരം ശൂന്യമായി തന്നെ കിടന്നു. തുറന്ന് പ്രവർത്തിക്കുമെന്ന് പറഞ്ഞിരുന്ന മെഡിക്കൽ സ്റ്റോറുകൾ വരെ അടഞ്ഞുക്കിടന്നു. വാഹനങ്ങളൊന്നും തന്നെ നിരത്തിലിറങ്ങിയില്ല. കടകൾ, വ്യാപാര സ്ഥാപനങ്ങൾ എല്ലാം തന്നെ അടഞ്ഞുക്കിടക്കുകയാണ്.

ജനങ്ങൾ എല്ലാവരും ഒറ്റക്കെട്ടായാണ് കൊവാഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ജനതാ കർഫ്യൂവിന്റെ ഭാഗമായത്. എമര്‍ജന്‍സി ആയിട്ടുള്ള രോഗികള്‍ ഒഴികെ, ആര്‍ സി സി, എസ്എടി, ശ്രീ ചിത്ര, മെഡിക്കല്‍ കോളേജ് തുടങ്ങിയ ആശുപത്രികളിലെ മിക്ക രോഗികളും ഇന്നലെ തന്നെ ഡിസ്ചാർജ്ജ് വാങ്ങി പോയെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. പെട്രോൾ പമ്പുകൾ പ്രവർത്തിക്കുമെന്ന് ഇന്നലെ പറഞ്ഞിരുന്നു എങ്കിലും ആരും തന്നെ പെട്രോൾ പമ്പിലേയ്ക്ക് എത്തിയിട്ടില്ല.

you may also like this video;