April 1, 2023 Saturday

ജനതാകര്‍ഫ്യൂ നീട്ടി; രാത്രി ഒൻപതിനു ശേഷവും പുറത്തിറങ്ങരുത്

Janayugom Webdesk
തിരുവനന്തപുരം
March 22, 2020 4:38 pm

ജനത കർഫ്യു ആചരിക്കുന്ന ഇന്ന് രാത്രി ഒൻപത് മണിക്ക് ശേഷവും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടിൽ തന്നെ തുടർന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. കർഫ്യു ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 188 പ്രകാരം നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ കേസ് എടുക്കാനും നിർദേശമുണ്ട്. പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി സർക്കാർ 1897 ലെ പകർച്ച വ്യാധി നിയന്ത്രണ ആക്ട് പ്രകാരം കർശന നിയന്ത്രണങ്ങളാണ് കോവിഡ് പ്രതിരോധനത്തിനായി എടുത്തിരിക്കുന്നത്.

കേരളത്തില്‍ ഏഴ് ജില്ലകള്‍ അടച്ചിടാൻ തീരുമാനമായി . പത്തനംതിട്ട, കാസര്‍കോട്, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കോട്ടയം, തിരുവനന്തപുരം ഈ ജില്ലകളില്‍ അവശ്യസേവനങ്ങള്‍ മാത്രം. കോവിഡ് ബാധിത ജില്ലകളില്‍ അവശ്യവസ്തുക്കള്‍ എല്ലാം ഉറപ്പാക്കുമെന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ മനോരമന്യൂസിനോട് പറഞ്ഞു. ഓണ്‍ലൈനായി ഭക്ഷ്യവസ്തുക്കളടക്കം എത്തിക്കുന്നതിന് നടപടിയെടുക്കും. ഒന്നിനും ക്ഷാമമുണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ENGLISH SUMMARY: Janatha cur­few extend­ed till the night

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.