കൊറോണ വൈറസ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ നാളെ പുലർച്ചെ അഞ്ചു മണി വരെയാക്കി. തമിഴ്നാട്ടിലും ജാര്‍ഖണ്ഡിലുമാണ് ജനതാ കർഫ്യൂ നീട്ടിയത്. തമിഴ്നാട്, ജാര്‍ഖണ്ഡ് സര്‍ക്കാരുകള്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി.
കര്‍ഫ്യൂവില്‍ നിന്ന് അവശ്യസേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി വി.നാരായണസാമി അറിയിച്ചു. മാര്‍ച്ച് 23, 25 തിയതികളില്‍ അവധി പ്രഖ്യാപിച്ച ജമ്മു കശ്മീരിൽ 24 വും അവധി പ്രഖ്യാപിച്ചു.
ഇന്നത്തെ ജനതാ കര്‍ഫ്യൂ അവസാനിക്കുന്നതോടെപ്പം ഗഞ്ജം,കേന്ദ്രപ്പ, അംഗുല്‍, ഖുര്‍ധ,കട്ടക്, എന്നീ ജില്ലകളും അടച്ചിടും. മാര്‍ച്ച് 29 വരെ ഒഡീഷയിലെ അഞ്ച് ജില്ലകളും എട്ട് നഗരങ്ങളും അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബിലും മാര്‍ച്ച് 31 വരെ ഇത് തന്നെയാകും അവസ്ഥ.
you may also like this video;