കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യം നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിനുള്ള പ്രഖ്യാപനങ്ങളൊന്നുമില്ലാതെ ഞായറാഴ്ച ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഹ്വാനം. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ഈ ആഹ്വാനം മുന്നോട്ടുവച്ചത്. ലോക മഹായുദ്ധങ്ങളെക്കാളും ഭീതിദമായി കൊറോണ ലോക രാഷ്ട്രങ്ങള്‍ക്കുമേല്‍ പിടിമുറുക്കിയിരിക്കുകയാണ്.
രോഗത്തിന് മരുന്ന് ഇനിയും കണ്ടുപിടിക്കാന്‍ ശാസ്ത്രലോകത്തിന് കഴിയാത്ത സാഹചര്യത്തില്‍ രോഗത്തെ പ്രതിരോധിക്കാനും രോഗം പകരുന്നത് തടയാനുമുള്ള ഉത്തരവാദിത്വം ഓരോ പൗരനിലും നിക്ഷിപ്തമാണ്. ഈ പശ്ചാത്തലത്തില്‍ സ്വയരക്ഷയും സമൂഹത്തിന്റെ രക്ഷയും കണക്കിലെടുത്ത് രാജ്യം ഞായറാഴ്ച ജനതാ കര്‍ഫ്യൂ ആചരിക്കണം. ആരും അന്നേ ദിവസം വീടുവിട്ട് പുറത്തിറങ്ങരുത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് 9 വരെയാണ് ജനങ്ങള്‍ കര്‍ഫ്യൂ ആചരിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.
ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്നതിന് ഞായറാഴ്ച്ച വൈകിട്ട് അഞ്ചിന് കൈകൾ കൊട്ടിയും പാത്രങ്ങൾ കൂട്ടിയിടിപ്പിച്ചും വീടിന്റെ വാതിൽക്കലോ മട്ടുപ്പാവിൽ നിന്നോ ശബ്ദമുണ്ടാക്കണ (പഴയകാലത്ത് ചാത്തൻബാധ ഒഴിപ്പിക്കുന്നതിന് മന്ത്രവാദികൾ പ്രചരിപ്പിക്കുന്ന അന്ധവിശ്വാസം) മെന്നും മോഡി അഭ്യർത്ഥിച്ചു. അതീവ ജാഗ്രതയോടെ രോഗ വ്യാപനം തടയുന്നതിനുള്ള മാർഗ്ഗങ്ങൾ ആവിഷ്കരിക്കുകയും അത് ജനങ്ങളെ അറിയിച്ച് ജാഗ്രത തുടരുകയും ചെയ്യുന്ന ഘട്ടത്തിലാണ് പ്രധാനമന്ത്രി രാഷ്ട്രത്തോട് സംസാരിച്ചത്. അതേ കുറിച്ച് ഒന്നും പറയാതെ ഒരു ഞായറാഴ്ച വീട്ടിലിരിക്കാനുള്ള ആഹ്വാനമാണ് നൽകിയത്. ഒരുമാസക്കാലം ആശുപത്രികളിൽ തിരക്കുണ്ടാക്കരുതെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യം നേരിടുന്ന അടിയന്തിര സാഹചര്യത്തിൽ ജനങ്ങളെ സഹായിക്കുന്നതെങ്ങിനെയെന്ന പ്രഖ്യാപനമുൾപ്പെടെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതൊന്നുമുണ്ടായില്ല.
ENGLISH SUMMARY: Janatha curfew on Sunday at 7 am to 9 pm
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.