മല ഇല്ലാതായി; ചക്കമല പാറ ഖനനം അവസാനിപ്പിക്കാറായില്ലേ

Web Desk
Posted on August 01, 2018, 11:09 am
ചിതറയിൽ നിന്ന് 
കൊല്ലം ജില്ലയിലെ അതീവ പരിസ്ഥിതി പ്രാധാന്യം ഉള്ള ചിതറ പഞ്ചായത്തിലേ ചക്കമല പ്രദേശമാണിത്. ഏകദേശം 60 ഏക്കറോളം കൃഷി യോഗ്യമായ ഭൂമിയും ഔഷധ സസ്യങ്ങളും വന്യ ജീവികളും അടങ്ങുന്ന ഈ പ്രദേശവും പ്രദേശവാസികളും ഇന്ന് ആശങ്കയിലാണ്.എല്ലാ മാനദണ്ഡ ങ്ങളും ലംഘിച്ചു കൊണ്ടാണ് ഇവിടെ അനധികൃതമായി പാറ ഖനനം നടത്തുന്നത് ഒപ്പം വർഷങ്ങൾ പഴക്കമുള്ള തേക്ക് അടക്കം കോടിക്കണക്കിനു രൂപ വില മതിക്കുന്ന വന സമ്പത്തും ഇ പാറ മാഫിയ കയ്യേറിയിരിക്കുകയാണ്.
ചുറ്റു മുള്ള കോളനി നിവാസികളും പരിസര വാസികളും ഭീതിയിലാണ് ഈ കുത്തക മാഫിയ യ്ക്കു എതിരെ സിപിഐ ചിതറ വില്ലേജ് സെക്രട്ടറിയും എ ഐ വൈ എഫ് കടയ്ക്കൽ മണ്ഡലം സെക്രട്ടറിയുമായ സഖാവ് ബിനോയ് എസ് ചിതറയുടെ നേതൃത്വത്തിൽ പോരാട്ടം നടത്തി വരികയാണ്.
സിറ്റിസൺ ജേർണലിസ്റ് : ആർ  സൂരജ്