19 April 2024, Friday

Related news

April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 3, 2024
April 2, 2024
March 29, 2024
March 25, 2024
March 24, 2024

ജനയുഗം കൊച്ചി യൂണിറ്റ് മാനേജര്‍ എ. ശിവരാജന്‍ അന്തരിച്ചു

Janayugom Webdesk
ആലപ്പുഴ
October 12, 2021 5:27 pm

ജനയുഗം കൊച്ചി യൂണിറ്റ് മാനേജര്‍ എ. ശിവരാജന്‍ അന്തരിച്ചു

ആലപ്പുഴ: ജനയുഗം കൊച്ചി യൂണിറ്റ് മാനേജരും സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമായ ആര്യാട് കൈതവളപ്പിൽ എ ശിവരാജൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പകൽ 4.30 ഓടെയായിരുന്നു അന്ത്യം. എഐടിയുസി ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ആലപ്പുഴ അർബൻബാങ്ക് പ്രസിഡന്റ്, ആര്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, സിപിഐ മുൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, സിപിഐ മുൻ ആലപ്പുഴ ജില്ലാ സെക്രട്ടറി, ബോട്ട് ക്രൂ അസ്സോസിയേഷൻ ജനറൽ സെക്രട്ടറി, റാണി കായൽ പാടശേഖര പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. റിട്ട. കെ എസ് ആർ ടി സി ജീവനക്കാരനായിരുന്നു. ഭാര്യ: രമാദേവി. മക്കൾ: ഉണ്ണി (എ കെ എസ് ടി യു ജില്ലാ സെക്രട്ടറി), നീരജ. തിരുവനന്തപുരത്തുനിന്നും ആലപ്പുഴയിലേയ്ക്കുള്ള യാത്രാമദ്ധ്യേ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.