Wednesday
11 Dec 2019

ജനയുഗം- കനകോല്‍സവം ക്വിസ് മത്സര വിജയികള്‍

By: Web Desk | Wednesday 17 April 2019 6:30 PM IST


മെഗാ സമ്മാനം നേടിയ ഇ. ജയകൃഷ്ണന്  ജനറല്‍ മാനേജര്‍ സി.ആര്‍. ജോസ്പ്രകാശ് സമ്മാനം നല്‍കുന്നു.

തിരുവനന്തപുരം :   കനകക്കുന്നില്‍ സൂര്യകാന്തി ഗ്രൗണ്ടില്‍ ഏപ്രില്‍ 05 മുതല്‍ 15 വരെ പ്രസ്‌ക്ലബ് സംഘടിപ്പിച്ച കനകോത്സവം മീഡിയ ആന്റ് നേച്ചര്‍ എക്‌സ്‌പോ 2019 ന്റെ ഭാഗമായി ജനയുഗം സ്റ്റാളില്‍ നടന്ന ക്വിസ്  മത്സരത്തില്‍ 10236 പേര്‍ പങ്കെടുത്തു. ഓരോ ദിവസവും നടന്ന മത്സരങ്ങളില്‍ ധനുജാ ബിനോജ്, ഗോപിക. ജി. എസ്, മുരളീധരന്‍. എ, സഞ്ജയ് എസ്.എസ്. വി.പി.ദേവദേവന്‍ എസ് നായര്‍, നൗഷാദ്. എം, ശ്രീദേവി, ഇന്ദു ശാന്തന്‍ എന്നിവര്‍ വിജയികളായി.  മെഗാ സമ്മാനത്തിന് ഇ. ജയകൃഷ്ണന്‍ അര്‍ഹനായി. വിജയികള്‍ക്ക് കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ ജനയുഗം മാനേജിംഗ് ഡയറക്ടര്‍ എന്‍. രാജന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജനറല്‍ മാനേജര്‍ സി.ആര്‍. ജോസ്പ്രകാശ്, നവയുഗം എഡിറ്റര്‍ എന്‍. പ്രഭാകരന്‍, ചീഫ് സര്‍ക്കുലേഷന്‍ മാനേജര്‍ ആറ്റിപ്ര അശോകന്‍, മാര്‍ക്കറ്റിംഗ് കോ-ഓര്‍ഡിനേറ്റര്‍ എസ്. മോഹന്‍കുമാര്‍, ഫിനാന്‍സ് കണ്‍സള്‍ട്ടന്റ് എസ്. ശ്രീവത്സന്‍, ഓണ്‍ലൈന്‍ വിഷ്വല്‍മീഡിയ എഡിറ്റര്‍ സന്ദീപ് ശശികുമാര്‍, സീനിയര്‍ സബ് എഡിറ്റര്‍ ഹരി കുറിശ്ശേരി എന്നിവര്‍ പങ്കെടുത്തു.
മെഗാ സമ്മാനം നേടിയ ഇ. ജയകൃഷ്ണന് ജനയുഗം ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് ജനറല്‍ മാനേജര്‍ സി.ആര്‍. ജോസ്പ്രകാശ് സമ്മാനം നല്‍കി.