5 October 2024, Saturday
KSFE Galaxy Chits Banner 2

Related news

September 21, 2024
September 15, 2024
September 15, 2024
September 13, 2024
September 4, 2024
August 3, 2024
July 14, 2024
July 9, 2024
June 22, 2024
June 21, 2024

ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
September 15, 2024 10:39 am

ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി (38)അന്തരിച്ചു. കോട്ടയം ഈരാാറ്റുപേട്ട തിടനാട് പുതുപ്പറമ്പിൽ പി എൻ സുകുമാരൻ നായരുടെയും ഇന്ദിര ദേവിയുടെയും മകളാണ്. മാതാപിതാക്കളുടെ ഒപ്പം ഓണമാഘോഷിക്കാൻ എത്തിയതായിരുന്നു.

ഇന്ന് രാവിലെ ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഈരാറ്റുപേട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ദീപാപ്രസാദ് ടൈംസ് ഓഫ് ഇന്ത്യയിൽ ഫോട്ടോ ഗ്രാഫർ ആണ്. സുസ്മി പി എസ് സഹോദരിയും (പൂഞ്ഞാർ ) സനൂപ് സഹോദരി ഭര്‍ത്താവുമാണ്. ശവസംസ്കാരം തിങ്കളാഴ്ച 3ന് തിടനാടുള്ള വീട്ടുവളപ്പിൽ. ഭൗ‌തീക ശരീരം തിങ്കളാഴ്ച 9 ന് വീട്ടിൽ എത്തിക്കും. രശ്മിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തലസ്ഥാനത്തെ മികച്ച മാധ്യമപ്രര്‍ത്തകരില്‍ ഒരാളെയാണ് രശ്മിയുടെ വേര്‍പാടിലൂടെ നഷ്ടമായിരിക്കുന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.