ജനയുഗം ഓണപ്പതിപ്പ് പുറത്തിറങ്ങി

Web Desk
Posted on August 31, 2019, 10:57 pm

തിരുവനന്തപുരം: ജനയുഗം ഓണപ്പതിപ്പ് ചീഫ് എഡിറ്ററും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദ്രന്‍ പ്രശസ്ത സാഹിത്യകാരന്‍ ഡോ. ജോര്‍ജ്ജ് ഓണക്കൂറിന് നല്‍കി പ്രകാശനം ചെയ്തു. ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ്, ജനയുഗം പബ്ലിക്കേഷന്‍സ് ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ എന്‍ രാജന്‍, ജനറല്‍ മാനേജര്‍ സി ആര്‍ ജോസ്പ്രകാശ്, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അബ്ദുള്‍ ഗഫൂര്‍, മാഗസിന്‍ എഡിറ്റര്‍ വി വി കുമാര്‍ തുടങ്ങിയര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മൂന്ന് പുസ്തകങ്ങളാണ് ഇത്തവണ ഓണപ്പതിപ്പ്. ആധുനിക മലയാള മാധ്യമചരിത്രത്തില്‍ തനതുലിപിയും സ്വതന്ത്ര സോഫ്റ്റ്‌വെയറും രൂപകല്‍പ്പനാ രീതിയും സമന്വയിപ്പിച്ചാണ് ഓണപ്പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. 80 രൂപയാണ് വില.