സ്വന്തം ലേഖകന്‍

കൊല്ലം:

January 09, 2021, 10:39 pm

ആവേശവും വിജ്ഞാനത്തിന്റെ ആഘോഷവുമായി അറിവുത്സവം

Janayugom Online

സ്വന്തം ലേഖകന്‍

ഓള്‍ കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയൻ (എകെഎസ്‌ടിയു) — ജനയുഗം സഹപാഠി അറിവുത്സവത്തിന്റെ സംസ്ഥാനതല മത്സരം ആവേശകരവും അറിവിന്റെ ആഘോഷവുമായി. ഹയര്‍സെക്കന്‍ഡറി, ഹൈസ്കൂൾ വിഭാഗം മത്സരങ്ങളാണ് ഇന്ന് കൊല്ലം സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്നത്. 14 ജില്ലകളില്‍ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ 56 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഇരുവിഭാഗങ്ങളിലും മത്സരാർത്ഥികൾ മികച്ച നിലവാരം പുലർത്തിയപ്പോൾ വിജയികളെ തീരുമാനിക്കുവാൻ രണ്ടും മൂന്നും ഘട്ട മത്സരങ്ങൾ നടത്തേണ്ടിവന്നു. എല്‍പി, യുപി വിഭാഗം വിദ്യാർത്ഥികളുടെ സംസ്ഥാനതല മത്സരം ജനുവരി രണ്ടിന് ഓണ്‍ലൈനിലൂടെ നടത്തിയിരുന്നു.

നാലു വിഭാഗത്തിലെയും സംസ്ഥാനതല മത്സര വിജയികൾക്ക് ഇന്ന് നടന്ന ചടങ്ങിൽ എൻഡോവ്‌മെന്റുകളും സർട്ടിഫിക്കറ്റ്, ഉപഹാരങ്ങൾ എന്നിവയും വിതരണം ചെയ്തു. സമാപന സമ്മേളനം മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ മുഖ്യാതിഥിയായി. ജനയുഗം ജനറല്‍ മാനേജര്‍ സി ആര്‍ ജോസ്‌പ്രകാശ് അധ്യക്ഷത വഹിച്ചു. കവി കുരീപ്പുഴ ശ്രീകുമാര്‍, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ ഡാനിയേല്‍, കൊല്ലം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ജനയുഗം എക്സിക്യൂട്ടീവ് എഡിറ്റര്‍ അബ്ദുൾ ഗഫൂര്‍, എകെഎസ്‌ടിയു ജനറല്‍ സെക്രട്ടറി ഒ കെ ജയകൃഷ്ണന്‍, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുണ്‍ബാബു, അറിവുത്സവം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എം വിനോദ്, ജനയുഗം കൊല്ലം റസിഡന്റ് എഡിറ്റര്‍ പി എസ് സുരേഷ്, സ്വാഗതസംഘം ചെയര്‍മാന്‍ എ സതീശന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എസ് ഹാരിസ്, സഹപാഠി എഡിറ്റര്‍ ഡോ. പി ലൈല വിക്രമരാജ്, സഹപാഠി കോ-ഓര്‍ഡിനേറ്റര്‍ ആര്‍ ശരത്ചന്ദ്രന്‍ നായര്‍, എകെഎസ്‌ടിയു ജില്ലാ സെക്രട്ടറി കെഎസ് ഷിജുകുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. എകെഎസ്‌ടിയു സംസ്ഥാന പ്രസിഡന്റ് എന്‍ ശ്രീകുമാര്‍ സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ENGLISH SUMMARY: janayu­gom akstu arivulsavam

YOU MAY ALSO LIKE THIS VIDEO