Monday
27 May 2019

കേരളം ഒറ്റക്കെട്ടായി മുന്നേറിയ ആയിരം ദിനങ്ങള്‍

By: Web Desk | Tuesday 19 February 2019 10:45 PM IST


2016 മെയ് 25 ന് അധികാരത്തിലേറിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അന്ന് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച സമയത്ത് പ്രകടന പത്രികയിലൂടെ കേരളീയര്‍ക്ക് ചില വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. അഞ്ചുവര്‍ഷങ്ങള്‍കൊണ്ട് നടപ്പാക്കേണ്ട അവയില്‍ മിക്കവാറും എല്ലാംതന്നെ രണ്ടേമുക്കാല്‍ വര്‍ഷംകൊണ്ട് നടപ്പാക്കാന്‍ സാധിച്ചു എന്നതാണ് ഈ ഘട്ടത്തില്‍ ഏറ്റവും സന്തോഷം പകരുന്ന വസ്തുത. വാഗ്ദാനങ്ങള്‍ നിറവേറ്റിയ സര്‍ക്കാര്‍ നവകേരള നിര്‍മാണഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് മൂന്നാം വാര്‍ഷികമെത്തുന്നത്.

സര്‍വതലസ്പര്‍ശിയും സാമൂഹ്യനീതിയില്‍ അധിഷ്ഠിതവുമായ സമഗ്ര വികസനം യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അതേസമയം വികസനപ്രവര്‍ത്തനങ്ങള്‍ പ്രകൃതിക്കു ഭംഗം വരാത്ത വിധത്തില്‍ നടപ്പിലാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. ഹ്രസ്വകാലാടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമരുളുന്നതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് അടിത്തറയൊരുക്കുന്നതുമായ ദ്വിമുഖ തന്ത്രമാണ് സര്‍ക്കാര്‍ അവലംബിച്ചത്. അഴിമതിരഹിത-മതനിരപേക്ഷ-വികസിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിച്ച സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ ആ മൂല്യങ്ങള്‍ സാമൂഹ്യജീവിതത്തിന്റെ സമസ്തതലങ്ങളിലും യാഥാര്‍ഥ്യമാക്കുന്നതാണ് കഴിഞ്ഞ ആയിരം ദിനങ്ങളില്‍ നാം കണ്ടത്.

പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ എത്രത്തോളം നടപ്പിലാക്കി എന്നതു പരിശോധിക്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ജനങ്ങള്‍ക്കു മുമ്പാകെ സര്‍ക്കാര്‍ അവതരിപ്പിച്ചു. മൂന്നാം വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പിലാക്കി എന്നത് പൊതുജനസമക്ഷം അവതരിപ്പിക്കുന്നത്. ജനങ്ങളോട് ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ എന്ന നിലയിലാണ് ഇത് ചെയ്തത്. തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതല്ല എന്ന് രാജ്യം ഭരിക്കുന്നവര്‍ തന്നെ കരുതുന്ന പശ്ചാത്തലത്തിലാണ് കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യത്യസ്തവും മാതൃകാപരവുമായ മുന്‍കൈ എടുക്കുന്നത് എന്നത് ഓര്‍ക്കണം.

പ്രകടന പത്രികയില്‍ നാം പ്രധാനമായും അവതരിപ്പിച്ച 35 ഇന പരിപാടികളെല്ലാം തന്നെ ഏകദേശം പൂര്‍ത്തിയാക്കാന്‍ 1000 ദിവസം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാന സൗകര്യ മേഖലയ്ക്കാണ് നാം മുന്‍തൂക്കം നല്‍കിയത്. ഹൈവേ വികസനം, മലയോര പാത, തീരദേശ പാത, ഗെയ്ല്‍ പൈപ്പ് ലൈന്‍, എല്‍എന്‍ജി ടെര്‍മിനല്‍, കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ, നാഷണല്‍ വാട്ടര്‍ വേ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയവയൊക്കെ ഏറ്റെടുത്തു നടപ്പിലാക്കാനാണ് ശ്രദ്ധിച്ചത്. ഏതു സര്‍ക്കാരിനും അസാധ്യമായത് എന്ന് പല സാമൂഹ്യ-രാഷ്ട്രീയ നിരീക്ഷകരും എഴുതിത്തള്ളിയ പദ്ധതികളായിരുന്നു ഇതില്‍ പലതും. എല്ലാ പ്രതികൂലഘടകങ്ങളെയും രാഷ്ട്രീയ ഇച്ഛാശക്തിയോടെ അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തില്‍ മറികടന്ന് അസാധ്യമായതിനെ സാധ്യമാക്കുകയായിരുന്നു ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍.

അതിനോടൊപ്പം കേരളത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്ന നാലു മിഷനുകള്‍ – ആര്‍ദ്രം, ലൈഫ്, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം – വിജയകരമായി നടപ്പാക്കുകയായിരുന്നു. ആരോഗ്യമേഖലയിലെ ഇടപെടലുകള്‍ നിപ വൈറസ് പോലുള്ളവയെ ഫലപ്രദമായി അതിജീവിക്കാന്‍ നമ്മെ പ്രാപ്തരാക്കി. സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ജില്ലാ-താലൂക്ക് ആശുപത്രികളില്‍ വരെ ലഭ്യമാക്കി. രണ്ടു വര്‍ഷംകൊണ്ട് മൂന്നേകാല്‍ ലക്ഷം കുട്ടികള്‍ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതുതായി ചേരുന്നവിധം വിദ്യാഭ്യാസ മേഖലയെ നവീകരിച്ച് പൊതുസമൂഹത്തിന് സ്വീകാര്യവും പുതിയകാലത്തിന് ചേരുന്നതുമാക്കി. പച്ചക്കറി, പാല്‍, മുട്ട എന്നിവയില്‍ സ്വയം പര്യാപ്തതയിലേക്ക് അടുക്കുന്ന സ്ഥിതിയും ഉണ്ടായി. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തില്‍ ഭവനരഹിതരായി ആരും തന്നെ ഉണ്ടാവുകയില്ല എന്ന വിധത്തില്‍ ഭവന നിര്‍മ്മാണ മേഖലയില്‍ പുത്തന്‍ ഉണര്‍വ് സൃഷ്ടിക്കാന്‍ സാധിച്ചു. സംസ്ഥാനത്തെയാകെ വെളിയിട വിസര്‍ജ്ജന വിമുക്തമാക്കാനും നൂറു ശതമാനം വൈദ്യുതീകരണം സാധ്യമാക്കാനും നമുക്ക് കഴിഞ്ഞു.

നമ്മുടെ ചെറുപ്പക്കാര്‍ക്ക് ആവശ്യമായ തൊഴിലുകള്‍ കേരളത്തില്‍ തന്നെ ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനുതകുന്ന വിധത്തില്‍ ഐടി മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനായി ഐടി പാര്‍ക്കുകളിലെ വിസ്തീര്‍ണം ഒരുകോടി ചതുരശ്ര അടിയായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടിരുന്നു. അതിന്റെ പകുതിയോളം ഇതിനോടകം വര്‍ധിപ്പിച്ചിട്ടുണ്ട്. നിസ്സാന്‍, ഫുജിസ്റ്റ്‌സു തുടങ്ങിയ കമ്പനികള്‍ കേരളത്തില്‍ വന്നു എന്നത് വലിയ നേട്ടമാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രയോജനപ്രദമായ ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനം കേരളത്തില്‍ യാഥാര്‍ഥ്യമാവുന്നു എന്നത് ഈ മേഖലയില്‍ ഉണ്ടായിട്ടുള്ള കുതിച്ചു ചാട്ടത്തിന്റെ ഉദാഹരണമാണ്.

പുതിയ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ കഴിയത്തക്ക വിധം പൊതുമേഖലയെയും പരമ്പരാഗത മേഖലയെയും ശക്തിപ്പെടുത്തുന്ന നടപടികളുമുണ്ടായി. ഒറ്റ വര്‍ഷം കൊണ്ടു തന്നെ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒട്ടേറെ എണ്ണത്തെ ലാഭത്തിലാക്കി എന്നതും കേന്ദ്രം അടച്ചുപൂട്ടുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുത്തു എന്നതും കയര്‍, കൈത്തറി, ഖാദി, കശുഅണ്ടി തുടങ്ങിയ വ്യവസായങ്ങളെ പുനരുജ്ജീവിപ്പിച്ചു എന്നതും എടുത്തു പറയേണ്ട നേട്ടങ്ങളാണ്.

നവഉദാരവല്‍ക്കരണ നയങ്ങളുടെ ഫലമായി സാമൂഹ്യ ക്ഷേമ മേഖലകളില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്‍വാങ്ങുന്ന സാഹചര്യത്തില്‍ പോലും രാജ്യത്തിനു തന്നെ മാതൃകയാകത്തക്ക വിധത്തില്‍ പ്രതിമാസം 1200 രൂപ എന്ന ഉയര്‍ന്ന നിരക്കില്‍ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ ശ്രദ്ധിച്ചു എന്നത് ഇടതുപക്ഷം ജനപക്ഷമാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സവിശേഷമായി കൈകാര്യം ചെയ്യാന്‍ ഒരു പ്രത്യേക വകുപ്പ് ആരംഭിച്ചതോടൊപ്പം അവരുടെ സുരക്ഷ മുന്‍നിര്‍ത്തി പിങ്ക് പട്രോളും ഷീ-ലോഡ്ജും മറ്റും യാഥാര്‍ത്ഥ്യമാക്കി.

ട്രാന്‍സ്ജന്‍ഡറുകള്‍ക്കായി ഒരു പ്രത്യേക നയം നടപ്പിലാക്കി. അംഗപരിമിത സൗഹൃദമാക്കി പൊതുഇടങ്ങളെ മാറ്റാന്‍ ശ്രമിക്കുന്നതും ദളിത് വിഭാഗങ്ങളിലുള്‍പ്പെടെയുള്ള പിന്നാക്കക്കാരെ ദേവസ്വം ബോര്‍ഡ് അമ്പലങ്ങളില്‍ ശാന്തിക്കാരായി നിയമിക്കാനും കഴിഞ്ഞു എന്നതും ഒരു ലക്ഷത്തിലധികം പേര്‍ക്ക് പട്ടയം നല്‍കി എന്നതും എല്ലാ വിഭാഗം ജനങ്ങളെയും വികസനത്തിന്റെ ഭാഗമാക്കുന്നതും ദുര്‍ബലവിഭാഗങ്ങളെ പ്രത്യേകമായി കരുതുന്നതുമായ വികസന ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിയത് എന്നാണ് വ്യക്തമാക്കുന്നത്.
ഭരണനിര്‍വഹണത്തിന്റെയും ക്രമസമാധാനത്തിന്റെയും കാര്യങ്ങളില്‍ കേരളം ഈ സര്‍ക്കാരിന്റെ കാലയളവില്‍ മുന്നിട്ടുനില്‍ക്കുന്നതാണ് നാം കണ്ടത്. അതുകൊണ്ടുതന്നെ വികസനത്തിന്റെ ഗുണങ്ങള്‍ എല്ലാവര്‍ക്കും സമാധാനപരമായി അനുഭവിക്കാനുള്ള സാഹചര്യം കേരളത്തില്‍ ഇപ്പോഴുണ്ട്. കഴിഞ്ഞവര്‍ഷം പദ്ധതിനിര്‍വഹണത്തിന് നീക്കിവച്ചിരുന്ന തുകയുടെ 90 ശതമാനവും വിനിയോഗിക്കപ്പെടുന്ന സാഹചര്യമുണ്ടായി. പദ്ധതിനിര്‍വഹണത്തില്‍ ഉണ്ടായിട്ടുള്ള വര്‍ധനവ് ജനജീവിതം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഫലപ്രദമാകുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമതാണെന്ന് പലയാവര്‍ത്തി ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ തന്നെ വിലയിരുത്തുന്ന സ്ഥിതിയുണ്ടായി.

കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ കേന്ദ്രത്തിലെ തൊഴിലുകള്‍ കുറഞ്ഞു എന്ന വാര്‍ത്ത ഈയടുത്തിടെ പുറത്തു വന്നിരുന്നു. എന്നാല്‍, കേരളത്തിലാകട്ടെ ഈ സര്‍ക്കാരിന്റെ കാലത്ത് ഒരുലക്ഷത്തോളം പേര്‍ക്കാണ് പിഎസ്‌സി വഴി നിയമനം നല്‍കിയത്. ഇരുപതിനായിരത്തോളം പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു. തൊഴില്‍-നിയമന രംഗങ്ങളിലെ മരവിപ്പിനെ മുറിച്ചുകടന്ന സര്‍ക്കാര്‍ പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തി സംവരണ വിഭാഗങ്ങളില്‍ പെട്ടവരുടെ തൊഴില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള ഇടപെടലുകളും നടത്തി. 80 ശതമാനം തൊഴില്‍ മേഖലകളിലും ഇടപെട്ടുകൊണ്ട് സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താനും കൂലി വര്‍ധിപ്പിക്കാനും കേരളത്തിനു കഴിഞ്ഞു. തൊഴിലിടങ്ങളില്‍ തൊഴിലാളിക്ക് ഇരിക്കാനുള്ള അവകാശം നല്‍കുന്നതിന് ഇടപെടല്‍ നടത്താന്‍ കഴിഞ്ഞു എന്നത് പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്.

ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും മനുഷ്യനന്മയ്ക്കും സാമൂഹ്യപുരോഗതിക്കുമായി പ്രയോജനപ്പെടുത്തുന്ന നയമാണ് സര്‍ക്കാരിനുള്ളത്. അതോടൊപ്പം നമ്മുടെ വൈദ്യശാസ്ത്ര രംഗത്തെ സാധ്യതകളെയും പ്രയോജനപ്പെടുത്തുകയാണ്. ആയുര്‍വേദ ചികിത്സയ്ക്കായും മറ്റും നിരവധിയാളുകളാണ് വിദേശത്തു നിന്നും വരുന്നത്. മറ്റൊരു വലിയ സാധ്യതാ മേഖലയാണ് ടൂറിസം. നമ്മുടെ നാടന്‍ കലകളും വിഭവങ്ങളും മറ്റും അന്താരാഷ്ട്ര ടൂറിസ്റ്റുകള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അവരെ കേരളത്തിലേക്ക് കൂടുതലായി ആകര്‍ഷിക്കുന്നതിനുള്ള പ്രത്യേക ഇടപെടലുകള്‍ നടത്തുകയാണ്. നമ്മുടെ തനതു സാധ്യതകളെ സുസ്ഥിരമാര്‍ഗങ്ങളിലൂടെ പ്രയോജനപ്പെടുത്തി യുവാക്കള്‍ക്കുവേണ്ട തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.

സോളാര്‍ പോലെയുള്ള പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടു പരിസ്ഥിതി സൗഹൃദ വികസന മാതൃകകള്‍ അവലംബിക്കുകയാണ് നാം. ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പാദനരംഗത്ത് കേരളം പുതിയ ചുവടുവയ്പ്പു നടത്തുകയാണ്. ഹാര്‍ഡ് വെയര്‍ ഉല്‍പാദന സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ സ്വന്തം കമ്പ്യൂട്ടര്‍ വിപണിയിലെത്തുകയാണ്. വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട്, ലൈഫ് സയന്‍സസ് പാര്‍ക്ക് എന്നിവ യാഥാര്‍ത്ഥ്യമാക്കുന്നത് അറിവിലധിഷ്ഠിതമായ പുതിയ സാധ്യതകള്‍ തുറക്കുകയാണ്. നമ്മുടെ നാട്ടില്‍ ശക്തമായ സഹകരണ മേഖലയുണ്ട്. സഹകരണ മൂല്യങ്ങളിലധിഷ്ഠിതമായി പുത്തന്‍ വളര്‍ച്ചാ മേഖലകളില്‍ തൊഴിലുകള്‍ സൃഷ്ടിക്കാനുളള ഇടപെടലുകളും നടത്തുന്നുണ്ട്. കേരളാബാങ്ക് ഈ വര്‍ഷം യാഥാര്‍ഥ്യമാവുന്നതോടെ സംസ്ഥാനത്തിന്റെ പൊതു വികസനവുമായി സഹകരണ മേഖലയെയും ജനങ്ങളെ ആകെയും കൂടുതല്‍ ബന്ധിപ്പിക്കാന്‍ കഴിയും.

കേരളത്തിന്റെ സമ്പദ്ഘടനയില്‍ കാതലായ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയുക ഉല്‍പാദന മേഖലകളിലെ ഇടപെടലുകളില്‍ കൂടിയാണ്. ഇവിടെ ഏറ്റവുമധികം സാധ്യതയുള്ളത് കാര്‍ഷിക ഉല്‍പന്നങ്ങളുടെയും സമുദ്ര ഉല്‍പന്നങ്ങളുടെയും മറ്റും മൂല്യവര്‍ധനവിലൂടെയും അതോടൊപ്പം കേരളത്തിലെ കമ്പോളത്തിനു വേണ്ടി ഉല്‍പാദിപ്പിക്കുന്നതിലൂടെയുമാണ്. ആ മേഖലകളില്‍ ഊന്നിയാല്‍ മാത്രമേ നമുക്കാവശ്യമായ തൊഴിലവസരങ്ങള്‍ തദ്ദേശീയമായി ലഭ്യമാക്കാന്‍ കഴിയുകയുള്ളു. അതിനുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇത്തരം വികസന പ്രവര്‍ത്തനങ്ങളില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാനായി ലോകകേരളസഭ സ്ഥാപിക്കുകയും അവരുടെ നിക്ഷേപങ്ങള്‍ പ്രയോജനപ്പെടുത്താവുന്ന ഡയ്‌സ്‌പോറ ബോണ്ടുകളും കെഎസ്എഫ്ഇ ചിട്ടികളും ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്.

സമാനതകളില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങളുടെയൊക്കെ ഇടയില്‍ പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി നേരിടാനും പ്രതിസന്ധികളില്‍ തളരാത്തവണ്ണം കേരള സമൂഹത്തിന് ഒറ്റക്കെട്ടായി നില്‍ക്കാനും കഴിഞ്ഞു എന്നതാണ് കഴിഞ്ഞ ആയിരം ദിനങ്ങളിലെ നമ്മുടെ ഏറ്റവും വലിയ നേട്ടം. ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയെയാണ് കഴിഞ്ഞ കാലവര്‍ഷത്തില്‍ കേരളം അതിജീവിച്ചത്. അതേത്തുടര്‍ന്നുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് നാം. കേരളത്തിന്റെ പുനര്‍നിര്‍മാണം എന്ന അതിബൃഹത്തായ സമാനതകളില്ലാത്ത കടമ പൂര്‍ണതോതില്‍ പൂര്‍ത്തിയാക്കാന്‍ രണ്ടുമുതല്‍ മൂന്നുവര്‍ഷം വരെ വേണ്ടിവരും.

ഒത്തൊരുമയോടെ നാം മുന്നേറിക്കൊണ്ടിരുന്ന ഈ ഘട്ടത്തില്‍ നമ്മുടെ ഒരുമയെ തകര്‍ക്കാനും മതനിരപേക്ഷതയെ വെല്ലുവിളിക്കാനും പതിനെട്ടാം നൂറ്റാണ്ടിന്റെ ദുരാചാരങ്ങളുടെ അന്ധകാരത്തിലേക്ക് കേരളത്തെ മടക്കിക്കൊണ്ടുപോകാനും ആസൂത്രിത ശ്രമങ്ങള്‍ നടന്നു. എന്നാല്‍, കേരളജനത അത്തരം ശ്രമങ്ങളെ തള്ളിക്കളയുന്നതാണ് നാം കണ്ടത്. ആ പ്രക്രിയയ്ക്ക് ചാലകശക്തിയായി നിന്ന് നവോത്ഥാനത്തിന്റെ പുതുതുടര്‍ച്ചകള്‍ സാധ്യമാക്കാന്‍ കഴിഞ്ഞു.വര്‍ഗീയ ശക്തികള്‍ക്കെതിരെ കേരള സമൂഹത്തിന്റെയാകെ ചെറുത്തുനില്‍പ്പാണ് ഭാവിയിലും നമ്മെ പുരോഗതിയുടെ പാതയില്‍ മുന്നോട്ടു കൊണ്ടുപോകുക.
കുത്തകകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും മാത്രം പ്രയോജനപ്പെടുന്ന നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കു ബദല്‍ അവതരിപ്പിച്ചുകൊണ്ട് മുന്നേറുകയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍. അതിനു സഹായകരമായത് കേരളജനതയുടെ ഒത്തൊരുമയാണ്. സുസ്ഥിര വികസനത്തിനുവേണ്ടി ഒറ്റക്കെട്ടായി നില്‍ക്കാന്‍, നമ്മുടെ നാടിനും വരും തലമുറകള്‍ക്കും പ്രയോജനപ്രദമാകുന്നവയെ രണ്ടു കൈയും നീട്ടി സ്വീകരിക്കാന്‍ തുടര്‍ന്നുള്ള നാളുകളിലും നമുക്ക് കഴിയേണ്ടതുണ്ട്.

പ്രതികൂല ഘടകങ്ങളുടെ മലവെള്ളപ്പാച്ചില്‍ തന്നെ ഉണ്ടായ ഒരു ഘട്ടത്തിലാണ്, അവയെ മറികടന്ന് കേരളം അഭിമാനകരമായ നേട്ടങ്ങള്‍ ഈ രണ്ടേമുക്കാല്‍ വര്‍ഷക്കാലയളവില്‍ കൈവരിച്ചത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതിദുരന്തം, സാമൂഹ്യക്ഷേമ മേഖലകളെ കൈയൊഴിയാന്‍ നിര്‍ബന്ധിക്കുന്ന കേന്ദ്ര സാമ്പത്തിക നയം, സംസ്ഥാന താല്‍പര്യങ്ങളോട് അവഗണന കാട്ടുന്ന കേന്ദ്രസമീപനങ്ങള്‍, നോട്ടുനിരോധനം, പ്രകൃതിദുരന്തത്തിന് അര്‍ഹമായ സഹായം നിഷേധിക്കല്‍, കേരളത്തിന്റെ ന്യായമായ അവകാശങ്ങള്‍ നിരാകരിക്കല്‍ തുടങ്ങിയ എത്രയോ അധികമായിരുന്നു പ്രതികൂലഘടകങ്ങള്‍. അവയ്ക്ക് കടപുഴക്കാന്‍ വിട്ടുകൊടുക്കാതെ കേരളത്തിന്റെ താല്‍പര്യങ്ങളെ ഒരു തിരിനാളത്തെ കൈക്കുമ്പിളിലെന്ന പോലെ കാത്തുരക്ഷിക്കുകയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍. ആ പ്രക്രിയയില്‍ ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ബദലില്ല എന്ന ലോകമുതലാളിത്തത്തിന്റെ വാദത്തെ പൊളിച്ചടുക്കുംവിധമുള്ള ഒരു ബദല്‍ മാതൃക ഉയര്‍ത്തിക്കാട്ടുക കൂടിയായിരുന്നു. ഈ വഴിയേ നാട് ഇനിയും മുന്നോട്ടുപോകും. പുതിയ ഒരു കേരളത്തെ പടുത്തുയര്‍ത്തും.

വിഴിഞ്ഞം സമയബന്ധിതമായി പൂര്‍ത്തിയാക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. അഡാനി ഗ്രൂപ്പുമായുള്ള നിര്‍മ്മാണ കരാര്‍ പ്രകാരം 2019 ഡിസംബറിലാണ് പദ്ധതി പൂര്‍ത്തിയാക്കേണ്ടത്. കരാര്‍ പ്രകാരം പദ്ധതി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കമ്പനിയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ വ്യവസ്ഥയുണ്ട്. അതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. വഴിവിട്ടൊരു സഹായവും കമ്പനിക്കുവേണ്ടി സര്‍ക്കാര്‍ ചെയ്യില്ല. പദ്ധതിയുടെ നിര്‍മ്മാണത്തിന് കരിങ്കല്ല് ദൗര്‍ലഭ്യം അടക്കമുള്ള ചില തടസങ്ങള്‍ നേരിട്ടപ്പോള്‍ അത് നീക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാഗ്ദാനങ്ങള്‍ നിറവേറ്റി ആയിരം ദിനങ്ങള്‍ പിന്നിട്ട ഇടതുജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഭരണനേട്ടത്തില്‍ തുറമുഖ, പുരാവസ്തു, പുരരേഖ, മ്യൂസിയം വകുപ്പുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തിന്റെ കീഴിലുള്ള നാല് മേജര്‍ തുറമുഖങ്ങളും 17 ഓളം നോണ്‍മേജര്‍ തുറമുഖങ്ങളുടെയും വികസനത്തിന് ഗതിവേഗം കൂട്ടാന്‍ മാരിടൈം ബോര്‍ഡ് രൂപീകരിച്ചതിലൂടെ ചരക്ക് ഗതാഗതത്തിനും മറ്റും അടിസ്ഥാന സൗകര്യം ഒരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

റേഷന്‍കടകള്‍ വൈവിധ്യവത്കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കടകളെയും കൂടുതല്‍ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി സപ്ലൈകോയുടെ ഉത്പന്നങ്ങളും വില്‍പ്പന നടത്താനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അഭിപ്രായപ്പെട്ടു. വൈവിധ്യവത്ക്കരണത്തിന്റെ ഭാഗമായി സപ്ലൈകോ ഷോപ്പുകളില്‍ ഗൃഹോപകരണങ്ങളും ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. തിരഞ്ഞെടുത്ത 14 കേന്ദ്രങ്ങളിലാണ് ഗൃഹോപകരണങ്ങളുടെ വില്‍പ്പനയുണ്ടാവുക. ഇവയുടെ ഉദ്ഘാടനം 26ന് നടക്കുമെന്ന് മന്ത്രി അറിയിച്ചു.

ആയിരം ദിവസം പിന്നിടുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ ദീര്‍ഘവീഷണത്തോടുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി ഭക്ഷ്യപൊതുവിതരണ മേഖലകളിലും ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പിലും മാതൃകാ പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
ഭക്ഷ്യപൊതുവിതരണ വകുപ്പിലെ സുതാര്യമായ നടപടികളിലൂടെ 330ല്‍ അധികം വരുന്ന സ്വകാര്യ മൊത്തവിതരണക്കാരെ ഒഴിവാക്കി സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ സപ്ലൈകോയെ മൊത്തവിതരണ ഏജന്‍സിയായി നിയോഗിച്ചു. ദീര്‍ഘകാലമായി റേഷന്‍കടകള്‍ വഴിയുള്ള ആട്ട വിതരണം മുടങ്ങിയത് പുനസ്ഥാപിച്ചു. പുതുതായി 3.5 ലക്ഷം റേഷന്‍ കാര്‍ഡുകള്‍ അനുവദിക്കുകയും 2.86 ലക്ഷം അനര്‍ഹരെ ഒഴിവാക്കി 15 ലക്ഷം പുതിയ ഗുണഭോക്താക്കളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താനും സര്‍ക്കാരിന് കഴിഞ്ഞു. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള 7000 റേഷന്‍ കാര്‍ഡ് ഉടമകളില്‍ അര്‍ഹതപ്പെട്ടവരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. എല്‍ഡിഎഫ് പ്രകടനപത്രിയില്‍ പറഞ്ഞതുപോലെ 13 സബ്‌സിഡി ഉത്പന്നങ്ങളുടെയും വില വര്‍ധിപ്പിച്ചിട്ടില്ല. പല ഉത്പന്നങ്ങള്‍ക്കും വിപണിവിലയിലെ മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ വില കുറയ്കുകയാണ് ചെയ്തത്.

സര്‍ക്കാരിന്റെ ആയിരം ദിനം പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ മാവേലി സ്‌റ്റോറുകള്‍ ആരംഭിക്കുകയും 21 മാവേലി സ്‌റ്റോറുകള്‍ നവീകരിച്ച് സൂപ്പര്‍ മാര്‍ക്കറ്റുകളാക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.

പൊതുവിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി തലങ്ങളില്‍ 45000 ഹൈടെക് ക്ലാസ്സ് മുറികള്‍, എല്ലാ നിയമസഭാ മണ്ഡലത്തിലും ഓരോ സ്‌കൂള്‍ മികവിന്റെ കേന്ദ്രം, അടിസ്ഥാന സൗകര്യ വികസനത്തിന് 140 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അഞ്ചും 229 സ്‌കൂളുകള്‍ക്ക് മൂന്നും കോടി രൂപ വീതം, സ്‌കൂളുകളില്‍ അന്താരാഷ്ട്ര നിലവാരമുള്ള ലാബുകള്‍ – ഐഡിയല്‍, ടാലന്റ് ലാബ് പദ്ധതികള്‍, സ്‌കൂളുകളില്‍ ജൈവ വൈവിദ്ധ്യ വിദ്യാലയങ്ങള്‍, 200 വര്‍ഷം പിന്നിടുന്ന പൈതൃക സ്‌കൂളുകള്‍ക്ക് പ്രത്യേക പരിഗണന, പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം ഒന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ പുതുതായി ചേര്‍ന്നു

1,02,762 പേര്‍ക്ക് പട്ടയം

1,02,762 പേര്‍ക്ക് റവന്യു വകുപ്പ് പട്ടയം നല്‍കി. ലാന്റ് ട്രിബ്യൂണലുകള്‍ വഴി 51,000 പേര്‍ക്ക് ക്രയസര്‍ട്ടിഫിക്കറ്റുകള്‍. 01.01.77 ന് മുന്‍പ് വനഭൂമി കൈവശം വച്ചിരിക്കുന്ന പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സമ്പൂര്‍ണ്ണ പട്ടയം. ഉപാധിരഹിത പട്ടയമെന്ന ദീര്‍ഘകാല ആവശ്യം 1964-ലെ ഭൂമിപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്തു. പട്ടയം ലഭിക്കുന്നതിനുണ്ടായിരുന്ന വരുമാന പരിധി ഒഴിവാക്കി. സാധാരണക്കാര്‍ക്ക് പതിച്ചുകിട്ടുന്ന ഭൂമി എല്ലാത്തരം ബാങ്കുകളിലും ഈട് വച്ച് ലോണ്‍ എടുക്കാന്‍ കഴിയുന്ന തരത്തില്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തു. പട്ടയ ഭൂമിയില്‍ കൃഷിക്കാര്‍ വച്ച് പിടിപ്പിക്കുന്ന ചന്ദനം ഒഴികെയുള്ള മരങ്ങളുടെ അവകാശം കൃഷിക്കാര്‍ക്ക് തന്നെ നല്‍കി. ഇവിടെ, ചേരാനല്ലൂര്‍ കാലങ്ങളായി 2 മുതല്‍ 4 വരെ സെന്റ് പുറമ്പോക്ക് ഭൂമിയില്‍ താമസിച്ചു വന്ന 179 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി.

7,163 ഏക്കര്‍ ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി

കയ്യേറ്റങ്ങളും അനധികൃത കൈവശങ്ങളും പാട്ടക്കരാര്‍ ലംഘിച്ചതുമായ ഭൂമി ഒഴിപ്പിച്ചും മിച്ചഭൂമി കേസ് വേഗത്തില്‍ തീര്‍പ്പാക്കിയും റവന്യു വകുപ്പ് 7,163 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. ഇതില്‍ 3.815 ഏക്കര്‍ ഭൂമി കയ്യേറ്റവും അനധികൃത കൈവശവും ഒഴിപ്പിച്ചതാണ്. കൊല്ലം ജില്ലയില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ നിന്നും വാങ്ങി പ്രിയ റബ്ബര്‍ എസ്റ്റേറ്റ് കമ്പനി കൈവശം വച്ചിരുന്ന 1210 ഏക്കര്‍ ഭൂമി തിരിച്ചെടുത്തു.

ഭൂമി ഏറ്റെടുക്കലിന് ആകര്‍ഷകമായ പാക്കേജ്

പൊതു ആവശ്യത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നല്‍കുന്നതിനും പ്രോജക്റ്റ് മുഖേന ഉണ്ടാകുന്ന തൊഴില്‍ അവസരങ്ങളില്‍ മുന്‍ഗണന നല്‍കുന്നതിനും ഉള്‍പ്പെടെ വിവിധങ്ങളായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ആകര്‍ഷകമായ പാക്കേജ് രൂപീകരിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കി അതിവേഗം ഭൂമി ലഭ്യമാക്കി.

കയ്യേറ്റം തടയാന്‍ ജാഗ്രതാ സ്‌ക്വാഡുകള്‍

കയ്യേറ്റം തടയുന്നതിന് ജില്ലാതലത്തിലും താലൂക്ക് തലത്തിലും ജാഗ്രതാ സ്‌ക്വാഡുകള്‍ രൂപീകരിച്ചു. സംസ്ഥാനത്താകെ 605 കേസ്സുകളിലായി 196.64 ഹെക്ടര്‍ ഭൂമി കയ്യേറ്റക്കാരില്‍ നിന്നും ഒഴിപ്പിച്ചെടുത്തു. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം കൂടുതല്‍ ശക്തമാക്കുന്നതിനും ജനതാല്പര്യം സംരക്ഷിക്കുന്നതിനും ഭേദഗതി കൊണ്ടുവന്നു. അനധികൃതമായി ഭൂമി കൈവശം വയ്ക്കുന്നത് തടയാന്‍ ലാന്റ് ഗ്രാബിംഗ് പ്രൊഹിബിഷന്‍ ബില്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. താമസിയാതെ ഇത് നിയമമാകും.

ഭവനരഹിതര്‍ക്ക് അരലക്ഷത്തിലധികം വീടുകള്‍

അഞ്ച് വര്‍ഷം കൊണ്ട് ഭവനരഹിതരായ അഞ്ച് ലക്ഷം പേര്‍ക്ക് വീട് എന്ന ലക്ഷ്യത്തിലേക്ക്. 50,000, പട്ടികജാതിക്കാര്‍ക്ക് 6,200 വീടുകളഅ# വീതം പൂര്‍ത്തിയാക്കി. ഭൂരഹിതര്‍ക്കായി ഭവന സമുച്ചയങ്ങളുടെ പണി പുരോഗമിക്കുന്നു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഭവന നയം പരിഷ്‌കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ചിലവ് കുറഞ്ഞ ഭവനങ്ങള്‍, പരിസ്ഥിതി സൗഹൃദ ഭവനങ്ങള്‍, പ്രകൃതി ദുരന്ത പ്രതിരോധ ശേഷിയുള്ള ഭവനങ്ങള്‍, ഹരിത ഭവനങ്ങള്‍, വലിപ്പം കുറഞ്ഞ ഭവനങ്ങള്‍ എന്നിവ പ്രചരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകള്‍ തോറും നവകേരളത്തിന് ഭവന സാക്ഷരത എന്ന പരിപാടി എല്ലാ ജില്ലകളിലും നടത്തി വരികയാണ്.

സൗജന്യ നിരക്കില്‍ ഭവന നിര്‍മാണ സാമഗ്രികള്‍ക്ക് കലവറകള്‍

സംസ്ഥാന നിര്‍മിതി കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് എടക്കാട്ടുവയലിലും, കോട്ടയത്ത് ഉദയനാപുരത്തും, നീണ്ടൂരും സൗജന്യ നിരക്കില്‍ ഭവന നിര്‍മാണ സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളായ കലവറകള്‍ പ്രവര്‍ത്തനസജ്ജമാക്കി. സംസ്ഥാന ഹൗസിംഗ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ മുളങ്കുന്നത്ത് കാവിലും, എറണാകുളം ജില്ലയില്‍ ഇടപ്പള്ളിയിലും, ഇടുക്കി കട്ടപ്പനയിലും വര്‍ക്കിംഗ് വിമണ്‍സ് ഹോസ്റ്റലുകള്‍ ആരംഭിച്ചു.

പാല്‍ ഉല്‍പ്പാദനത്തില്‍ സര്‍വകാല റെക്കോര്‍ഡ്

സഹകരണ സംഘങ്ങളില്‍ നിന്നും പ്രതിദിനം 18.21 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുന്നു. പാല്‍ ഉല്‍പ്പാദന വര്‍ദ്ധനയുടെ ദേശീയ ശരാശരി 6.4 ശതമാനമായിരിക്കുമ്പോഴാണ് കേരളം ഇത് 12.7 ശതമാനം ആക്കിയത്. (ഏതാണ്ട് ഇരട്ടിയിലധികം)
ഒരു പശുവിന്റെ ക്ഷീരോത്പ്പാദന ശേഷി ശരാശരി 8.62 ലിറ്റര്‍ എന്നത് 10.22 ലിറ്റര്‍ ആയി ഉയര്‍ന്നു.
സംസ്ഥാനത്തെ മൂന്ന് മേഖലകളില്‍ രണ്ടിടത്ത് സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു. സങ്കുചിത താല്‍പര്യങ്ങള്‍ക്ക് ഇടം നല്‍കാതെ 464 പുതിയ സംഘങ്ങള്‍ക്ക് മില്‍മയില്‍ അംഗത്വം നല്‍കി.
മില്‍മയിലെ നിയമനങ്ങള്‍ 2018 നവംബര്‍ 22 മുതല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.

34,000 ഹെക്ടറില്‍ പുതിയതായി നെല്‍കൃഷി

വര്‍ഷങ്ങളായി തരിശ്ശിട്ട കൃഷിയോഗ്യമായ 90000 ഹെക്ടറില്‍ 34,000 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ഇറക്കുവാന്‍ സാധിച്ചു. 3136 ഹെക്ടര്‍ നെല്‍വയലുകള്‍ 2017-18 ല്‍ ഇരുപ്പൂ നിലങ്ങളായി മാറ്റാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. 8000 ല്‍ അധികം ഹെക്ടര്‍ സ്ഥലത്ത് കരനെല്‍ കൃഷി നടപ്പിലാക്കി. വന്‍കിട റൈസ്മില്ലുകളുടെ ചൂഷണത്തില്‍ നിന്നും നെല്‍കര്‍ഷകരെ രക്ഷിക്കുന്നതിന് സംസ്ഥാനത്തൊട്ടാകെ 415 റൈസ്മില്ലുകളും 1666 പ്രോസസ്സിംഗ് യൂണിറ്റുകളും ആരംഭിച്ചു.

നാളികേരത്തിന്റെ പ്രതാപത്തിന് കേരഗ്രാമം

നാളികേര കൃഷിയുടെ പഴയ പ്രതാപം കേരഗ്രാമം പദ്ധതിയിലൂടെ വീണ്ടെടുക്കാനായി. 250 ഹെക്ടര്‍ വീതമുള്ള ഓരോ കേരഗ്രാമത്തിനും 75 ലക്ഷം രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്. 6468 തെങ്ങ് കയറ്റ യന്ത്രങ്ങള്‍ വിതരണം ചെയ്തു. 2500 ഓളം ഹെക്ടര്‍ സ്ഥലത്ത് ജലസേചന സൗകര്യം ലഭ്യമാക്കി.

പച്ചക്കറി കൃഷിയില്‍ കുതിച്ചുചാട്ടം

പച്ചക്കറി മേഖലയില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായത്. സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 65,858 ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുകയും ഇതില്‍ നിന്നും ആകെ പത്ത് ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ഉല്‍പ്പാദിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 21280 ഹെക്ടറില്‍ കൃഷി വര്‍ധിപ്പിക്കുകയും 3.82 ലക്ഷം ടണ്‍ പച്ചക്കറി അധികമായി ഉല്‍പ്പാദിപ്പിക്കുകയും ചെയ്തു. വിപണന രംഗത്തെ ചൂഷണം നിയന്ത്രിക്കാന്‍ സംസ്ഥാനം ഒട്ടാകെ 1000 ഗ്രാമീണ കാര്‍ഷിക ചന്തകള്‍ ആരംഭിച്ചു. വിള ഇന്‍ഷുറന്‍സ് പരിരക്ഷ പന്ത്രണ്ട് ഇരട്ടി വരെയായി വര്‍ധിപ്പിച്ചു.

കര്‍ഷക പെന്‍ഷനുകള്‍ 1100 രൂപയാക്കി

കര്‍ഷക പെന്‍ഷനും ക്ഷീരകര്‍ഷക പെന്‍ഷനും യഥാക്രമം 600, 500 രൂപയില്‍ നിന്നും 1100 രൂപയായി ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷം 301530 കര്‍ഷകര്‍ക്കായി 618.42 കോടി രൂപ പെന്‍ഷന്‍ നല്‍കി. മൃഗസംരക്ഷണ രംഗത്തും ക്ഷീരോല്‍പ്പാദനത്തിലും റെക്കോര്‍ഡ് വര്‍ധന ഇക്കഴിഞ്ഞ നാളുകളില്‍ സംസ്ഥാനം കണ്ടത്. മൃഗ പരിപാലന രംഗത്തെ നഷ്ടസാദ്ധ്യതകളെ അഭിസംബോധന ചെയ്യുന്ന മികച്ച ഇന്‍ഷുറന്‍സ് പദ്ധതികളും ആധുനിക സാങ്കേതിക വിദ്യയും കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ നല്‍കി.

സമഗ്ര ക്ഷീര വികസന യൂണിറ്റുകള്‍

10 പഞ്ചായത്തുകളില്‍ സമഗ്ര ക്ഷീര വികസന യൂണിറ്റുകള്‍ തുടങ്ങി. അന്യ സംസ്ഥാന പാല്‍ ഗുണനിലവാരം പരിശോധിക്കാന്‍ രണ്ട് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന സംവിധാനം ആരംഭിച്ചു.

പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍, ചന്ദന റിസര്‍വ്

40 പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍, അട്ടപ്പാടി ചന്ദന റിസര്‍വ്വ്, ഡിജിറ്റല്‍ വയര്‍ലസ്സ് കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കിന്റെ സഹായത്തോടെ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാന്‍ സംവിധാനം ഒരുക്കി. ഇതിനായി മൊബൈല്‍ ആപ്പ് വികസിപ്പിച്ചു. ശബരിമല സീസണില്‍ ഇതിന്റെ സഹായത്തോടെ ജനസാന്നിദ്ധ്യമുള്ള സ്ഥലത്തേയ്ക്ക് കടന്നുവന്ന 94 വന്യമൃഗങ്ങളെ കണ്ടെത്താനും മുന്‍കരുതല്‍ എടുക്കാനും സാധിച്ചു.

ജണ്ട നിര്‍മാണത്തില്‍ സര്‍വകാല റെക്കോര്‍ഡ്

23,712 ജണ്ടകള്‍ സ്ഥാപിച്ചു. (ഇത് സര്‍വ്വകാല റെക്കോര്‍ഡ് ആണ്). ഉപഗ്രഹ സഹായത്തോടെ കാട്ടുതീ തടയുന്ന സംവിധാനം ഒരുക്കി.

316.40 ഹെക്ടര്‍ സ്ഥലം റിസര്‍വ് വനമായി പ്രഖ്യാപിച്ചു

350 ജലാശയങ്ങള്‍ വനത്തിനുള്ളില്‍ സജ്ജീകരിച്ചു. ആന ശല്യം ഒഴിവാക്കുന്നതിന് 13.7 കി.മി പ്രതിരോധ മതിലും 6.9 കി.മി കിടങ്ങും 134.21 കി.മി സോളാര്‍ വൈദ്യുത വേലിയും നിര്‍മിച്ചു വനവിഭവങ്ങളുടെ കൊള്ള തടയാനും വനം കൈയ്യേറ്റം ഇല്ലാതാക്കാനും സാധിച്ചു

റേഷന്‍കാര്‍ഡുകളുടെ വിതരണം പൂര്‍ത്തീകരിച്ചു

ദീര്‍ഘകാലമായി മുടങ്ങിക്കിടന്നിരുന്ന റേഷന്‍കാര്‍ഡുകളുടെ അച്ചടിയും വിതരണവും പൂര്‍ത്തീകരിച്ചു. മുന്‍ഗണനാ വിഭാഗത്തില്‍ കയറിക്കൂടിയ 2.65 ലക്ഷം അനര്‍ഹരെ ഒഴിവാക്കി റേഷന്‍ വിതരണത്തില്‍ സുതാര്യത. പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓരോ കാര്‍ഡിന്റെയും റേഷന്‍ വിതരണം കടയിലെ സാധനങ്ങളുടെ അളവ്, വിതരണ ക്രമം എന്നിവ തത്സമയം ജനങ്ങള്‍ക്ക് പോര്‍ട്ടല്‍ വഴി കാണാന്‍ സാധിക്കുന്ന സംവിധാനം.

വിലകൂട്ടില്ലെന്ന വാഗ്ദാനം പാലിച്ചു

സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 സബ്‌സിഡി ഇനങ്ങള്‍ക്ക് വിലവര്‍ധിപ്പിക്കില്ലെന്ന വാഗ്ദാനം പാലിച്ചു റേഷന്‍ കടകള്‍ വഴി മുടങ്ങിക്കിടന്നിരുന്ന ആട്ട വിതരണം പുനഃസ്ഥാപിച്ചു. ഓരോ റേഷന്‍കട ഉടമകള്‍ക്കും ഏറ്റവും കുറഞ്ഞത് 16000 രൂപ പ്രതിഫലം ഉറപ്പ് വരുത്തി. ഉത്സവകാല വിപണിയുടെ നിയന്ത്രണം പൂര്‍ണ്ണമായി ഏറ്റെടുത്തു

200 കോടി രൂപയുടെ വിപണി ഇടപെടല്‍

പ്രതിവര്‍ഷം 200 കോടി രൂപയുടെ വിപണി ഇടപെടല്‍. 21 മാവേലി സ്റ്റോറുകള്‍, 10 സൂപ്പര്‍ മാര്‍ക്കറ്റുകള്‍, 2 പീപ്പിള്‍ ബസാറുകള്‍ എന്നിവ പുതുതായി ആരംഭിച്ചു.

500 കോടി രൂപ സബ്‌സിഡി നല്‍കി

2017-18 ല്‍ ഏകദേശം 500 കോടി രൂപ സബ്‌സിഡി ഇനത്തില്‍ സപ്ലൈകോ വഴി ജനങ്ങള്‍ക്ക് നല്‍കി. 4.14 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു

കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ

സര്‍ക്കാര്‍ ആശുപത്രികളില്‍ കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ, വൈദ്യ സേവനം ലോക നിലവാരത്തിലേക്ക്, ജീവിത ശൈലി രോഗങ്ങള്‍ നിയന്ത്രിക്കാന്‍ പദ്ധതികള്‍. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇനി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ (ഉച്ചയ്ക്ക് ശേഷവും ചികിത്സ).

സര്‍ക്കാര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍

ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബ്, കാന്‍സര്‍, ഹൃദ്രോഗ ചികിത്സ. എല്ലാ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പാലിയേറ്റീവ് കെയര്‍.

എട്ട് നദികള്‍ക്ക് പുനര്‍ജ്ജനി

ജലസ്രോതസ്സുകള്‍, കുടിവെള്ളം, ജലസേചനം വരട്ടാറടക്കം എട്ട് നദികള്‍ക്ക് പുനര്‍ജ്ജനി, 9200 കിലോമീറ്റര്‍ പുഴകളും തോടുകളും പുനരുജ്ജീവിപ്പിച്ചു, 5000 കുളങ്ങള്‍ നിര്‍മിച്ചു, 11000 കുളങ്ങള്‍ നവീകരിച്ചു. 1620 കനാലുകള്‍ വൃത്തിയാക്കി. 29000 കിണറുകള്‍ റീചാര്‍ജ് ചെയ്തു. 2792 ഹെക്ടറില്‍ കൂടി ജലസേചനം

പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തില്‍

പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായി, 132 കോടിയുടെ നഷ്ടത്തില്‍ നിന്നും 104 കോടിയുടെ ലാഭത്തില്‍ എത്തി. പൊതുമേഖല പദ്ധതി വിഹിതം 100 കോടിയില്‍ നിന്നും 2310 കോടിയാക്കി. ടെക്‌സ്റ്റൈല്‍ മേഖലയുടെ പുനരുദ്ധാരണത്തിന് 45 കോടി. ലാപ്‌ടോപ് നിര്‍മിക്കാനുള്ള കെല്‍ട്രോണ്‍ പദ്ധതിക്ക് 10 കോടി. ഒറ്റപ്പാലത്ത് 82 ഏക്കറില്‍ വ്യവസായ പാര്‍ക്ക് പൂര്‍ത്തിയായി. വിദേശത്ത് നിന്നും മണല്‍ ഇറക്കുമതി.

വര്‍ഗ്ഗീയ സംഘര്‍ഷങ്ങളോ കലാപങ്ങളോ ഇല്ലാത്ത 1000 ദിവസങ്ങള്‍

സമീപകാലത്ത് വര്‍ഗ്ഗീയത വളര്‍ത്താനും അക്രമം അഴിച്ചുവിടാനും ആസൂത്രിത ശ്രമം നടന്നിട്ടും മതസൗഹാര്‍ദ്ദത്തിന്റെ തുരുത്തായി കേരളം നില്‍ക്കുന്നു. തെളിയിക്കപ്പെടാതിരുന്ന നിരവധി കൊലക്കേസുകള്‍ തെളിയുന്നു. പൊലീസില്‍ ആധുനികരണം. ശാസ്ത്രീയമായ കുറ്റാന്വേഷണ സമ്പ്രദായം. പുതുതായി വനിതാ ബറ്റാലിയന്‍. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കര്‍ശന നടപടി. വിജിലന്‍സ് സംവിധാനം കാര്യക്ഷമവും സ്വതന്ത്രവും

പട്ടികജാതിക്കാര്‍ക്ക് 22,000 വീടുകള്‍

പട്ടികജാതിക്കാര്‍ക്ക് ഈ സര്‍ക്കാര്‍ അനുവദിച്ചത് 22000 വീടുകള്‍, പട്ടികവര്‍ഗക്കാര്‍ക്ക് 1341.36 ഏക്കര്‍ ഭൂമി, 1011 പേര്‍ക്ക് 1341.36 ഏക്കര്‍ ഭൂമി നല്‍കി. 102 ഊരുകള്‍ 102 കോടി രൂപ മുടക്കി വികസിപ്പിച്ചു. പട്ടിക വിഭാഗ കടാശ്വാസത്തിന് 69413 കുടുംബങ്ങള്‍ക്കായി 89 കോടി നല്‍കി. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 25 മുതല്‍ 100 ശതമാനം വരെ ഉയര്‍ത്തി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക വകുപ്പ്

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മിത്ര 181 വിമണ്‍ ഹെല്‍പ്പ് ലൈന്‍, എല്ലാ പൊലീസ് സ്റ്റേഷനിലും വനിതാ ഹെല്‍പ്പ് ഡെസ്‌ക്. 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍ 1091, നഗരങ്ങളില്‍ പിങ്ക് പട്രോള്‍, ഷീ ടാക്‌സി, ഷീ ഓട്ടോ, പിങ്ക് ഓട്ടോ

സ്‌നേഹപൂര്‍വ്വംപദ്ധതി

അച്ഛനോ അമ്മയോ മരിച്ച പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന സ്‌നേഹപൂര്‍വ്വംപദ്ധതി. എല്ലാ ജില്ലയിലും വനിതകള്‍ക്ക് വായ്പാമേള. കുടുംബശ്രീയില്‍ പുതിയ ഇരുപത് ഇന പദ്ധതികള്‍

എന്‍ഡോസള്‍ഫാന്‍ 133 കോടി ധനസഹായം

എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയില്‍ 133 കോടിയുടെ ധനസഹായം. കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം വന്നവര്‍ക്കും മരിച്ചവരുടെ ആശ്രിതര്‍ക്കും 5 ലക്ഷം. വൈകല്യമുള്ളവര്‍ക്കും അര്‍ബുദ രോഗികള്‍ക്കും 3 ലക്ഷം. ദുരിത ബാധിതരുടെ 3 ലക്ഷം വരെയുള്ള ലോണുകള്‍ എഴുതി തള്ളാന്‍ 7.68 കോടി. സൗജന്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ

മത്സ്യ തൊഴിലാളികള്‍ക്ക് പുതിയ വാസസ്ഥലം

150 കോടി രൂപ ചെലവില്‍ മത്സ്യ തൊഴിലാളികള്‍ക്ക് ഭവനത്തോടു കൂടിയ പുതിയ വാസസ്ഥലം, തീരദേശത്ത് സാനിറ്റേഷന്‍, ശുചിത്വം, കുടിവെള്ളം പദ്ധതികള്‍. ഇന്‍ഷ്വറന്‍സ് ആനുകൂല്യം 10 ലക്ഷമാക്കി. ഇതിന്റെ പ്രീമിയം സര്‍ക്കാര്‍ നല്‍കുന്നു. മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് പലിശ സബ്‌സിഡിയായി 2.25 കോടി. കെഎംഎഫ്ആര്‍ ആക്റ്റ് ഭേദഗതി ചെയ്തു.

2000 കോടിയുടെ പ്രത്യേക പാക്കേജ്

തീര മേഖലയ്ക്ക് 2000 കോടിയുടെ പ്രത്യേക പാക്കേജ്. 2000 യാനങ്ങളില്‍ നാവിക് സുരക്ഷാ സംവിധാനം. മറൈന്‍ ആമ്പുലന്‍സുകള്‍. ഓഖി ദുരന്ത മേഖലയില്‍ റെക്കോര്‍ഡ് വേഗത്തില്‍ ഫഌറ്റുകള്‍ നിര്‍മിച്ച് നല്‍കി. 4500 രൂപ മത്സ്യ തൊഴിലാളി ക്ഷാമകാല സഹായം

50,000 കോടി രൂപയുടെ പശ്ചാത്തല വികസനം

അഞ്ച് കൊല്ലം കൊണ്ട് 50,000 കോടി രൂപയുടെ പശ്ചാത്തല വികസനം. ഇതില്‍ 20,000 കോടിക്ക് ധനാനുമതി. ആദ്യ പ്രവര്‍ത്തികള്‍ നിര്‍മാണ ഘട്ടത്തില്‍. ഭൂമി ഏറ്റെടുക്കല്‍ ത്വരിതഗതിയിലാക്കി.

മലയോര, തീരദേശ ഹൈവേകള്‍ 2020 ല്‍

മലയോര, തീരദേശ ഹൈവേകള്‍ 2020 ല്‍ സജ്ജമാകും
കോവളം – ബേക്കല്‍ ദേശീയ ജലപാതയിലൂടെ 2020 ല്‍ ഗതാഗതം
ബേപ്പൂര്‍ കൊല്ലം തുറമുഖങ്ങള്‍ വികസിപ്പിക്കുന്നു. ഇതുവഴി തീരക്കടല്‍ കപ്പല്‍ ഗതാഗതത്തിന് വിപുലമായ സൗകര്യം

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായി

കണ്ണൂര്‍ വിമാനതാവളം ‘യഥാര്‍ത്ഥത്തില്‍’ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം എയര്‍പോര്‍ട്ട് വികസനത്തിന് 8.5 ഏക്കര്‍ ഭൂമി എടുക്കുന്നു. മംഗലാപുരം – കൊച്ചി ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ ഈ വര്‍ഷം പൂര്‍ത്തിയാകും
റായ്പ്പൂര്‍ – മാടക്കത്തറ 2200 ങലഴമംമേേ ഒശഴവ ഢീഹമേഴല ഉശൃലര േഈൃൃലി േഹശില 2020 ല്‍ പ്രവര്‍ത്തനക്ഷമമാകും.

വൈദ്യുതി ഉല്‍പാദനത്തില്‍ വര്‍ധന

ചെറുകിട പദ്ധതികളിലൂടെ 132 മെഗാവാട്ടിന്റെ ഉത്പ്പാദന വര്‍ദ്ധന. കൂടംകുളം-കൊച്ചി പവര്‍ഗ്രിഡ് ഈ വര്‍ഷം അവസാനം പ്രവര്‍ത്തനക്ഷമമാകും. 800 കോടി രൂപയുടെ സ്‌പോര്‍ട്‌സ് അടിസ്ഥാന സൗകര്യ വികസനം. 500 കോടി രൂപ ചിലവില്‍ തിരുവനന്തപുരത്ത് വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട്. 1864 കോടി രൂപ മുതല്‍മുടക്കി കൊച്ചിയില്‍ പെട്രോകെമിക്കല്‍സ് പാര്‍ക്ക്. കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടം പുരോഗമിക്കുന്നു.

ക്ഷേമ പെന്‍ഷനുകള്‍ ഇരട്ടിയാക്കി ; ആണ്ട് തോറും വര്‍ദ്ധന

കര്‍ഷകര്‍ക്ക് ക്ഷേമ ബോര്‍ഡ്, കടാശ്വാസ പദ്ധതി. അംഗനവാടി അദ്ധ്യാപകരുടെ വേതനം 12000 ആക്കി ഉയര്‍ത്തി. ആയമാര്‍ക്ക് 8000. ആശ വര്‍ക്കര്‍മാര്‍ക്ക് 50 % വര്‍ദ്ധന. വയോജനങ്ങള്‍ക്ക് സൗജന്യ ചികിത്സ, കൗണ്‍സലിംഗ്, പകല്‍ വീട്. 900 കോടി രൂപയുടെ വിദ്യാഭ്യാസ വായ്പ പദ്ധതി (അരലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസം). ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്, നൈപുണ്യ പരിശീലനം, ഡ്രൈവിംഗ് പരിശീലനം, സ്വയം തൊഴില്‍ പദ്ധതി, കൊച്ചി മെട്രോയില്‍ അടക്കം തൊഴില്‍.

ഇതര സംസ്ഥാന തൊഴിലാളി ഇന്‍ഷ്വറന്‍സ് പദ്ധതി

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് (അതിഥി തൊഴിലാളികള്‍) സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതി – ആവാസ്. 15000 രൂപ വരെ സൗജന്യ ചികിത്സ, കുട്ടികള്‍ക്ക് മൊബൈല്‍ ക്രഷ്, സഹായ കേന്ദ്രങ്ങള്‍, ഹോസ്റ്റല്‍ (അപ്‌നാ ഘര്‍), ജനനി ഫഌറ്റ് പദ്ധതി

കിഫ്ബി വഴി 60,000 കോടിയുടെ പദ്ധതികള്‍

കിഫ്ബി വഴി അറുപതിനായിരം കോടി രൂപയുടെ പദ്ധതികളാണ് വിഭാവന ചെയ്തിരിക്കുന്നത്. സാധാരണ സര്‍ക്കാര്‍ ചട്ടക്കൂടുകളുടെ ചരടുകളില്ലാതെ വളരെ പ്രൊഫഷണല്‍ ആയി മാനേജ് ചെയ്യപ്പെടുന്ന കിഫ്ബി ഓരോ പദ്ധതികളും അതുമായി ബന്ധപ്പെട്ട വകുപ്പുകളും അവയ്ക്കായി രൂപീകരിച്ചിട്ടുള്ള പ്രത്യേകോദ്ദേശ്യ സംവിധാനവുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത്.
2018 ഡിസംബര്‍ 12 വരെ അനുമതി ലഭിച്ച പദ്ധതികള്‍:-
ആകെ : 39714.42 കോടി രൂപ (2019 ജനുവരി അവസാനത്തോടെ ഇത് 41325 കോടി രൂപയായി). ഇതില്‍ ടെണ്ടര്‍ ചെയ്തത് : 9104.13 കോടി രൂപ, പണി ആരംഭിച്ചത് : 7155.16 കോടി രൂപ. അടിസ്ഥാന സൗകര്യ വികസനത്തിന് പുറമെ വ്യവസായത്തിന് അനുവദിച്ച് 14275.17 കോടി.

വാസ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി വാങ്ങുന്നതിന് 6 ലക്ഷം

വാസ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി വാങ്ങുന്നതിന് 6 ലക്ഷം രൂപയും വീട് വെക്കുന്നതിന് 4 ലക്ഷം രൂപയും അനുവദിച്ചു. ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ കുടുംശ്രീ മുഖേന ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കി. ഇതുവരെ 69725 കുടുംബങ്ങള്‍ക്ക് മൊത്തം 562.82 കോടി രൂപ അനുവദിച്ചു.

വെള്ളക്കര ബില്ലുകള്‍ക്ക് 2019 ജനുവരി വരെ മോറട്ടോറിയം അനുവദിച്ചു. പ്രളയത്തില്‍ തകര്‍ന്ന വ്യവസായ സംരംഭങ്ങള്‍ക്ക് ഉജ്ജീവന വായ്പ പദ്ധതി. തേനീച ചകര്‍ഷകര്‍, അലങ്കാര പക്ഷി കര്‍ഷകര്‍ എന്നിവര്‍ക്ക് രണ്ട് ലക്ഷം രൂപ വരെ ഉജ്ജീവന വായ്പ

പ്രളയവും ദുരന്ത നിവാരണവും

പ്രളയത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 4 ലക്ഷം രൂപ വിതരണം ചെയ്തു. മഹാപ്രളയത്തെ തുടര്‍ന്ന് ക്യാമ്പുകളിലേക്ക് മാറി താമസിച്ചവരോ അഥവാ രണ്ട് ദിവസത്തില്‍ കൂടുതല്‍ വെള്ളം കെട്ടി നിന്ന വീടുകളില്‍ താമസിച്ചവരോ ആയ 687843 പേര്‍ക്ക് 10,000 രൂപ വീതം അടിയന്തിര സഹായം നല്‍കി. 7.15 ലക്ഷം കുടുംബങ്ങള്‍ക്ക് 22 ഇനം സാധനങ്ങള്‍ അടങ്ങുന്ന കിറ്റ് വിതരണം ചെയ്തു. പ്രളയബാധിത മേഖലയിലെ 3.26 ലക്ഷം ദുര്‍ബല വിഭാഗം കുടുംബങ്ങള്‍ക്ക് ഡിസംബര്‍ വരെ 500 രൂപ വരുന്ന ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.