കെ കെ ശൈലജ

October 29, 2020, 5:30 am

ഒക്ടോബർ 29 ലോക പക്ഷാഘാത ദിനം; സ്ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു

40 വയസിൽ താഴെയുള്ളവരും ഏറെ ശ്രദ്ധിക്കണം, അല്പം ശ്രദ്ധിക്കാം സ്ട്രോക്കിൽ നിന്നും രക്ഷനേടാം
Janayugom Online

  കെ കെ ശൈലജ

കേരളത്തിൽ രക്താതിമർദ്ദമുള്ളവരുടേയും ഹൃദയസംബന്ധമായ രോഗങ്ങളുള്ളവരുടേയും എണ്ണം വളരെ കൂടുതലായതിനാൽ സ്ട്രോക്ക് അഥവാ പക്ഷാഘാതം ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. 40 വയസിന് താഴെയുള്ളവരിലും പക്ഷാഘാതം (യങ് സ്ട്രോക്ക്) ഏറിവരുന്നുണ്ട്. തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി പോലെയുള്ള ദുശീലങ്ങൾ, മാനസിക പിരിമുറുക്കം എന്നിവയാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. അതിനാൽ ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് എല്ലാവരും സ്ട്രോക്കിനെപ്പറ്റി അറിയണമെന്നും മന്ത്രി പറഞ്ഞു. ഒക്ടോബർ 29ന് ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലോകാരോഗ്യ സംഘടനയും വേൾഡ് സ്ട്രോക്ക് ഫെഡറേഷനും ചേർന്നാണ് എല്ലാ വർഷവും ഒക്ടോബർ 29ന് ലോക സ്ട്രോക്ക് ദിനം ആചരിക്കുന്നത്. പക്ഷഘാതം തടയുന്നതിനായി പ്രവർത്തന നിരതരായിരിക്കുക എന്നതാണ് ഈ വർഷത്തെ സന്ദേശം. ചെറിയ വ്യായാമങ്ങളിലൂടെയും ശരീരത്തിന്റെ ചലനങ്ങളിലൂടെയും സദാ പ്രവർത്തനക്ഷമമാക്കുന്നതു മൂലം രക്തചംക്രമണം വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും അതിലൂടെ സ്ട്രോക്ക് തടയാൻ സാധിക്കും എന്നതാണ് ഈ സന്ദേശത്തിന്റെ ശാസ്ത്രീയവശം. നാം വെറുതെ നിൽക്കുമ്പോഴും ഇരിക്കുമ്പോഴും ജോലിയിൽ ഏർപ്പെടുമ്പോഴും ശരീരഭാഗങ്ങൾ ചലിപ്പിച്ചും ചുവടുകൾ വച്ചും എല്ലായ്പ്പോഴും കർമ്മനിരതരായിരിക്കുക. അതിലൂടെ സ്ട്രോക്ക് നിയന്ത്രിക്കാൻ കഴിയുമെന്നാണ് പറയുന്നത്.

എന്താണ് സ്ട്രോക്ക്?

മസ്തിഷ്ക്കത്തിലേക്കുള്ള രക്തധമനികളിൽ രക്തം കട്ടപിടിക്കുകയോ രക്തസ്രാവം ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക്. രക്താതിമർദ്ദത്തിന്റെയോ അല്ലെങ്കിൽ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. ആഗോളതലത്തിൽ നാല് മുതിർന്നവരിൽ ഒരാൾക്ക് പക്ഷാഘാതം വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

The Medical Minute: Prevent a stroke by knowing your risks - Penn State Health News

സമയം അതിപ്രധാനം

സമയബന്ധിതമായ ചികിത്സ കൊണ്ട് മാത്രം ഭേദമാക്കാവുന്ന ഒരു രോഗമാണ് സ്ട്രോക്ക്. വായ് കോട്ടം, കൈയ്ക്കോ കാലിനോ തളർച്ച, സംസാരത്തിന് കുഴച്ചിൽ എന്നീ ലക്ഷണങ്ങൾ ഒരാളിൽ കണ്ടാൽ സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. സ്ട്രോക്കിന്റെ രോഗ ലക്ഷണങ്ങൾ ആരംഭിച്ച് നാലര മണിക്കൂറിനുള്ളിൽ ചികിത്സാകേന്ദ്രത്തിൽ എത്തിചേർന്നെങ്കിൽ മാത്രമേ ഇതിന് ഫലപ്രദമായ ചികിത്സ നൽകുവാൻ സാധിക്കുകയുള്ളൂ. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ചലനശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോൾ മരണംതന്നെയും. അതിനാൽ സ്ട്രോക്ക് ബാധിച്ചാൽ ആദ്യത്തെ മണിക്കൂറുകൾ വളരെ നിർണായകമാണ്.

Doctors consider possible stroke and COVID-19 connection | American Heart Association

സ്ട്രോക്ക് നേരിടാൻ ശിരസ്

വളരെ വിലയേറിയ സ്ട്രോക്ക് ചികിത്സ സാധാരണക്കാരിൽ എത്തിക്കാൻ സർക്കാർ മെഡിക്കൽ കോളജുകൾക്ക് പുറമേ ജില്ലാ, ജനറൽ ആശുപത്രികളിൽ കൂടി സ്ട്രോക്ക് ചികിത്സ ആരംഭിച്ചു. ജില്ലാ, ജനറൽ ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ലഭ്യമാക്കുകയും സ്പെഷ്യാലിറ്റി ഡോക്ടർമാരുൾപ്പെടെയുള്ള ജീവനക്കാരെ നിയമിക്കുകയും ചെയ്തു. ആർദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പ് ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതിയുടെ കീഴിൽ സ്ട്രോക്ക് ചികിത്സയ്ക്കായി ശിരസ് പദ്ധതി (സ്ട്രോക്ക് ഐഡന്റിഫിക്കേഷൻ റിഹാബിലിറ്റേഷൻ അവയർനസ് ആന്റ് സ്റ്റബിലൈസേഷൻ പ്രോഗ്രാം) ആരംഭിച്ചു. ഇതിനായി ജില്ലാ, ജനറൽ ആശുപത്രികളിൽ സ്ട്രോക്ക് ഒപി, സ്ട്രോക്ക് ഐപി, സ്ട്രോക്ക് ഐസിയു, സ്ട്രോക്ക് റീഹാബിലിറ്റേഷൻ എന്നിവ സജ്ജീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും തടസം കൂടാതെ സിടി സ്കാൻ റിപ്പോർട്ട് ലഭിക്കുന്നതിനായി എച്ച്എൽഎല്ലുമായി സഹകരിച്ചുകൊണ്ട് ടെലി റേഡിയോളജി സംവിധാനം പ്രാവർത്തികമാക്കുകയും ചെയ്തു. തിരുവനന്തപുരം ജനറൽ ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, പെരിന്തൽമണ്ണ ജില്ലാ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, കോഴിക്കോട് ജനറൽ ആശുപത്രി എന്നീ 9 ജില്ലാ, ജനറൽ ആശുപത്രികളിലാണ് സ്ട്രോക്ക് യൂണിറ്റ് സ്ഥാപിച്ചത്. ബാക്കിയുള്ള ജില്ലാ, ജനറൽ ആശുപത്രികളിൽ പ്രവർത്തനം സജ്ജമാക്കി വരുന്നു.

Inflammation and Stroke

സ്ട്രോക്കിന് കാരണമായ തലച്ചോറിലെ രക്തകട്ട അലിയിച്ചു കളയുന്നതിനായി വിലയേറിയ മരുന്നായ ടിപിഎ (ടിഷ്യു പ്ലാസ്മിനോജൻ ആക്ടിവേറ്റർ) മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി സംഭരിച്ച് സ്ട്രോക്ക് യൂണിറ്റിലേക്ക് വിതരണം ചെയ്തുവരുന്നു. ആരോഗ്യവകുപ്പിൽ നിലവിലുള്ള ന്യൂറോളജിസ്റ്റുമാരും പരിശീലനം ലഭിച്ച ഫിസിഷ്യൻമാരുമാണ് ഈ യൂണിറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നത്. ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ഡോക്ടർമാർക്കും സ്റ്റാഫ് നഴ്സുമാർക്കും ഫിസിയോതെറാപ്പിസ്റ്റുകൾക്കും സ്ട്രോക്ക് ചികിത്സയ്ക്കുള്ള വിദഗ്ദ്ധ പരിശീലനം എല്ലാ വർഷവും നൽകിവരുന്നു. കുറഞ്ഞ നാൾകൊണ്ട് ഈ പദ്ധതിയിലൂടെ 130 സ്ട്രോക്ക് രോഗികൾക്ക് ത്രോംബോലൈസിസ് ചികിത്സ നൽകാൻ സാധിച്ചുവെന്നത് ഈ പദ്ധതിയുടെ വിജയമായി കണക്കാക്കാവുന്നതാണ്. ഇതിനു പുറമേ സ്ട്രോക്ക് ബാധിച്ചവർക്ക് പക്ഷാഘാത പുനരധിവാസവും നൽകിവരുന്നു.

മെഡിക്കൽ കോളജുകളിൽ സമഗ്ര സ്ട്രോക്ക് സെന്ററുകൾ

സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ സമഗ്ര സ്ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാക്കിവരുന്നു. നിലവിലുള്ള സ്ട്രോക്ക് യൂണിറ്റ് വിപുലീകരിച്ചാണ് സമഗ്രസ്ട്രോക്ക് സെന്ററുകളാക്കുന്നത്. പ്രധാന മെഡിക്കൽ കോളജുകളിൽ സ്ട്രോക്ക് കാത്ത്ലാബ് ഉൾപ്പെടെ സ്ട്രോക്ക് ചികിത്സയ്ക്കാവശ്യമായ നൂതന സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഐസിയു, സിടി ആഞ്ചിയോഗ്രാം എന്നിവയുമുണ്ടാകും. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സമഗ്ര സ്ട്രോക്ക് സെന്ററിൽ കാത്ത്|ലാബ് ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിവരുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളജില്‍ ഡോക്ടർമാരടക്കം 18 പേര്‍ക്ക് കോവിഡ് | covid 19 | Covid Virus | Corona Virus | Covid Kerala | Manorama News | Breaking News | Breaking News | Manorama News

കോട്ടയം ജില്ലാ ആശുപത്രിയിൽ സ്ട്രോക്ക് യൂണിറ്റ് ഉദ്ഘാടനം

ഈ വർഷം ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ആശുപത്രിയിൽ പണികഴിപ്പിച്ച സ്ട്രോക്ക് യൂണിറ്റിന്റെ ഉദ്ഘാടനംകൂടി നിർവഹിക്കുന്നു. ആരോഗ്യ വകുപ്പിന് കീഴിലുള്ള ജീവിതശൈലീ രോഗനിർണയ പദ്ധതിയുടെ പ്ലാൻഫണ്ടും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ടും ഉപയോഗിച്ചാണ് ഇവിടെ സ്ട്രോക്ക് ഐസിയു പൂർത്തിയാക്കിയിരിക്കുന്നത്. കോട്ടയം ജില്ലാ ആശുപത്രിയിൽ ജനുവരി 2018 മുതൽ പക്ഷാഘാത ചികിത്സ ആരംഭിക്കുകയുണ്ടായി. സ്ട്രോക്ക് ഐസിയു കൂടി ഈ യൂണിറ്റിന്റെ ഭാഗമാകുന്നതോടെ പക്ഷാഘാത ചികിത്സ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുവാൻ സാധിക്കുന്നതാണ്.