22 May 2025, Thursday
KSFE Galaxy Chits Banner 2

ഇക്വഡോറിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പ് ഫലം

സത്യകി ചക്രവർത്തി
April 18, 2025 4:45 am

പ്രിൽ 13ന് നടന്ന ഇക്വഡോർ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വലതുപക്ഷ പ്രസിഡന്റ് ഡാനിയേൽ നൊബോവ വിജയിച്ചു. പോൾ ചെയ്ത വോട്ടിന്റെ 55.85 ശതമാനം നേടിയായിരുന്നു അദ്ദേഹത്തിന്റെ വിജയം. മുഖ്യ എതിരാളി ഇടതുപക്ഷ സഖ്യത്തിലെ ലൂയിസ് ഗൊൺസാലസിന് 44.15 ശതമാനം വോട്ടാണ് ലഭിച്ചത്. നേരത്തെ നടന്ന അഭിപ്രായ സർവേകളിൽ കടുത്ത പോരാട്ടം പ്രവചിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും വോട്ടിങ് നിലയിൽ പത്തിലധികം ശതമാനത്തിന്റെ വ്യത്യാസമുണ്ടായി എന്നത് പ്രവചനങ്ങളെ ഖണ്ഡിക്കുന്നതായി. എന്നാൽ വോട്ടെടുപ്പിൽ ക്രമക്കേട് ആരോപിച്ച് ഇടതുപക്ഷ സ്ഥാനാർത്ഥി ലൂയിസ ഗൊൺസാലസ് വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെട്ടിരിക്കുകയാണ്. നോബോവ ഭരണകൂടം വോട്ടെടുപ്പിൽ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച അവരുടെ അനുയായികൾ ശക്തമായ പ്രതിഷേധവും നടത്തി. വോട്ടിങ് ശതമാനത്തിലെ വ്യത്യാസം നിർണായകമാണെന്നായിരുന്നു നാഷണൽ ഇലക്ടറൽ കൗൺസിൽ (സിഎൻഇ) നിലപാട്. നോബോവയുടെ വിജയം ഫലപ്രദമായി അംഗീകരിക്കുന്നുവെന്നും വ്യക്തമാക്കുകയുണ്ടായി. സിഎൻഇ കണക്കുകൾ പുറത്തുവന്നയുടൻതന്നെ പ്രസിഡന്റ് നൊബോവ ഇതിനെ ചരിത്രപരമായ വിജയമെന്നാണ് തന്റെ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് വിശേഷിപ്പിച്ചത്. അതേസമയം, വീണ്ടും ബാലറ്റ് പെട്ടികൾ പരിശോധിക്കുവാനും വോട്ടെണ്ണാനും ഇലക്ടറൽ കൗൺസിലിനോട് അഭ്യർത്ഥിക്കുമെന്ന് ഗൊൺസാലസ് അറിയിച്ചു. പോളിങ് ഘട്ടത്തിൽ പ്രഖ്യാപിച്ച കാലത്തെ അടിയന്തരാവസ്ഥയുടെ പ്രയോജനം നോബോവ ഭരണകൂടം ഉപയോഗപ്പെടുത്തിയെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെട്ടുവെന്ന ആരോപണവും ഇടതുപക്ഷ നേതാക്കൾ ഉന്നയിക്കുന്നു. ഫെബ്രുവരിയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിൽ, നൊബോവയ്ക്ക് 0.17 ശതമാനം വോട്ടുകൾ മാത്രമേ കൂടുതൽ ലഭിച്ചുള്ളൂ, വെറും 16,746 വോട്ടുകളുടെ ഭൂരിപക്ഷം എന്നതാണ് ഇതിന് ഉപോദ്ബലകമായി ഇടതുപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. നോബോവയ്ക്ക് അനുകൂലമായി പത്തുശതമാനത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുന്നതിനനുസൃതമായ യാതൊന്നും തന്നെ കുറഞ്ഞ ആഴ്ചകൾക്കിടയിൽ സംഭവിച്ചിട്ടുമില്ലെന്നും ഇടതുനേതാക്കൾ വ്യക്തമാക്കുന്നു. യൂറോപ്യൻ യൂണിയനിൽ നിന്നും അമേരിക്കൻ ഓർഗനൈസേഷനിൽ നിന്നുമുള്ള അന്താരാഷ്ട്ര നിരീക്ഷകർ തെരഞ്ഞെടുപ്പ് നടന്ന വിവിധ സംസ്ഥാനങ്ങളിൽ നിരീക്ഷകരായെത്തിയിരുന്നു. അവർ റിപ്പോർട്ട് നൽകാനിരിക്കുകയാണ്. പക്ഷേ പോളിങ് സാധാരണ രീതിയിലാണ് നടന്നതെന്നാണ് അവരും സൂചിപ്പിച്ചിരിക്കുന്നത്. 

ഇക്വഡോറിലെ ജനസംഖ്യ ഒരു ഊർജ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയും അത് ദീർഘനേരം വൈദ്യുതി ഇല്ലാതാകുന്നതിന് കാരണമാകുകയും ചെയ്യുന്നു. കൂടാതെ, സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്കിൽ ഇടിവും ദാരിദ്ര്യ നിലവാരത്തിൽ വർധനവും ഉണ്ടായി. അതുകൊണ്ടുതന്നെ ഇക്വഡോറിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ നൊബോവയ്ക്ക് ഇത്രയും വലിയ വിജയം തെരഞ്ഞെടുപ്പിലെ കൃത്രിമത്വം കൂടാതെ സാധ്യമാകില്ലെന്നാണ് ഗൊൺസാലസ് ക്യാമ്പ് പറയുന്നത്. അതേസമയം മയക്കുമരുന്ന് മാഫിയയ്ക്കെതിരെ പോരാടുന്നതിനുള്ള പ്രതിബദ്ധതയിലും നൊബോവയുടെ ശക്തമായ നേതൃത്വത്തിലും തൊഴിലില്ലായ്മാ നിരക്ക് കുറച്ചതിലും ജനങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നുവെന്നാണ് നോബോവ അനുകൂലികളുടെ വാദം. 2025ലെ ഈ തെരഞ്ഞെടുപ്പോടെ, പ്രസിഡന്റ് നൊബോവ 2029 വരെ നാല് വർഷത്തെ മുഴുവൻ കാലാവധിയും പൂർത്തിയാക്കുമെന്നും അവർ അവകാശപ്പെടുന്നു. 2023ൽ മുൻ പ്രസിഡന്റ് ഗില്ലെർമോ ലാസോ പാർലമെന്റായ കോൺഗ്രസ് പിരിച്ചുവിടുകയും ഇംപീച്ച്മെന്റ് ഒഴിവാക്കാൻ ഇറങ്ങിപ്പോകുകയും ചെയ്ത സാഹചര്യത്തിലായിരുന്നു നോബോവ മത്സരിച്ച് പ്രസിഡന്റായത്. ഇപ്പോഴത്തെ എതിരാളി ലൂയിസ ഗൊൺസാലസിനെക്കാൾ വളരെ നേരിയ വ്യത്യാസത്തിലാണ് അദ്ദേഹം ജയിച്ചത്. നൊബോവ 51.83 ശതമാനം നേടിയപ്പോൾ ഗൊൺസാലസിന് 48.17 ശതമാനം വോട്ട് ലഭിച്ചു. ലൂയിസ ഗൊൺസാലസ് പ്രശസ്തയായ ഒരു അഭിഭാഷകയാണ്. മുൻ പ്രസിഡന്റ് റാഫേൽ കൊറയയുടെ കീഴിൽ അവർ മന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. 2007 മുതൽ 2017 വരെ ഇക്വഡോർ പ്രസിഡന്റായിരുന്നു കൊറയ. തന്റെ ഭരണകാലത്ത് അദ്ദേഹം ‌പിന്നാക്ക വിഭാഗങ്ങൾക്ക് അനുകൂലമായ നിരവധി നടപടികൾ സ്വീകരിക്കുകയുണ്ടായി. അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് വേട്ടയാടിയ എതിരാളികൾ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. വലതുപക്ഷ ബാങ്കറായ പ്രസിഡന്റ് ലാസോ ആയിരുന്നു പിന്നീട് സർക്കാരിനെ നയിച്ചത്. 2023ലെ ഇടക്കാല വോട്ടെടുപ്പിൽ ലൂയിസ ഗോൺസാലസിനെ പരാജയപ്പെടുത്തി ഡാനിയേൽ നൊബോവ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഗുരുതരമായ അഴിമതി ആരോപണങ്ങൾ കാരണം പ്രസിഡന്റായിരുന്ന നാസോയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവാദമില്ലായിരുന്നു. ശേഷിച്ച കാലാവധിയിൽ 16 മാസം മാത്രമാണ് നോബോവ ഭരിച്ചത്. ഗൊൺസാലസിന്റെ ഇടതുപക്ഷ സഖ്യം റാഫേൽ കൊറയയുടെ പരിപാടികൾ തന്നെയാണ് പിന്തുടരുന്നത്. അദ്ദേഹം വിദേശത്താണെങ്കിലും പരാജയപ്പെട്ട ഇടതുപക്ഷ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് നിയമജ്ഞയെന്ന വിപുലമായ അനുഭവപരിചയമുണ്ട്, അതേസമയം നൊബോവ 2023ൽ പ്രസിഡന്റായി ചുമതലയേൽക്കുന്നതിന് മുമ്പ് പുതുമുഖമായിരുന്നു. വാഴപ്പഴ തോട്ടങ്ങളുടെ കുത്തകയുള്ള ഇക്വഡോറിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നിൽപ്പെട്ട വ്യക്തിയായിരുന്നു നൊബോവ. 

2025ൽ ബൊളീവിയ പോലുള്ള മറ്റ് ചില ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ദേശീയ തെരഞ്ഞെടുപ്പിലേക്ക് പോകുകയാണ്. ഡൊണാൾഡ് ട്രംപിന്റെ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വലതുപക്ഷ ശക്തികൾ, ബൊളീവിയ പോലുള്ള ഇടതുപക്ഷ സർക്കാരുകൾക്കെതിരെ പോരാടിയതിന് യുഎസ് ഭരണകൂടത്തിൽ നിന്ന് വലിയ സഹായങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബൊളീവിയയിലെ പ്രശ്നം ഇടതുപക്ഷ സഖ്യമായ മൂവ്മെന്റ് ഫോർ സോഷ്യലിസം (എംഎഎസ്) പിളർന്നിരിക്കുന്നു എന്നതാണ്. ഇപ്പോഴത്തെ പ്രസിഡന്റിനും മുൻ പ്രസിഡന്റിനും ഇടയിലുണ്ടായിരിക്കുന്ന ഈ പിളർപ്പ് അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് പരിഹരിക്കപ്പെടുമെന്നതിന്റെ ഒരു സൂചനയുമില്ല. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ ശക്തികൾ ഇക്വഡോർ, ബൊളീവിയ എന്നീ രണ്ട് രാജ്യങ്ങളിലെയും പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ ഇടതുപക്ഷ മുൻനിര നേതാവ് ലൂയിസ ഗോൺസാലസിനെ ഇക്വഡോർ തള്ളിക്കളഞ്ഞ് വലതുപക്ഷ പ്രസിഡന്റ് ഡാനിയേൽ നൊബോവയെ തെരഞ്ഞെടുക്കുന്നതോടെ എല്ലാ ശ്രദ്ധയും ഈ വർഷം ഓഗസ്റ്റ് 17 ന് നടക്കുന്ന ബൊളീവിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലായിരിക്കും. മേഖലയിലെ ഇടതുപക്ഷ, ലിബറൽ ഭരണകൂടങ്ങൾക്കെതിരായ ട്രംപിന്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ലാറ്റിൻ അമേരിക്കൻ ഇടതുപക്ഷത്തിന്, 2025 ഒരു പരീക്ഷണ കാലഘട്ടമാണ്. 

Kerala State - Students Savings Scheme

TOP NEWS

May 22, 2025
May 22, 2025
May 22, 2025
May 22, 2025
May 22, 2025
May 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.