ആലപ്പുഴ: കയര്‍കേരളയില്‍ ജനയുഗവും ഈസ്റ്റ് വെനീസ് ഹീറോയും ചേര്‍ന്ന് നടത്തിയ സമ്മാന പദ്ധതിയില്‍ ആലപ്പുഴ കടവത്ത്ശ്ശേരിയില്‍ ഷാദിലി മന്‍സിലില്‍ സമീന വിജയിയായി. ഇന്നലെ നടന്ന സമ്മാന വിതരണം കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. ധന-കയര്‍ മന്ത്രി ഡോ ടി എം തോമസ് ഐസക്ക്, സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി കൃഷ്ണപ്രസാദ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി ജ്യോതിസ്, ജില്ലാ കൗണ്‍സില്‍ അംഗം ആര്‍ അനില്‍കുമാര്‍, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ബി നസീര്‍, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ബി അന്‍സാരി, പ്രഭാത് ബുക്ക് ഹൗസ് ആലപ്പുഴ ഡിപ്പോ മാനേജര്‍ മോള്‍ജി, ജനയുഗം ആലപ്പുഴ ബ്യുറോ ചീഫ് ടി കെ അനില്‍കുമാര്‍, സീനിയര്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് സനുപ് കുഞ്ഞുമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്നലത്തെ നറുക്കെടുപ്പ് യു പ്രതിഭ എം എല്‍ എ നിര്‍വഹിച്ചു. ഫോം മാറ്റിംഗ്സ് ചെയര്‍മാന്‍ കെ ആര്‍ ഭഗീരഥന്‍ പങ്കെടുത്തു.