വി എൻ കൃഷ്ണപ്രകാശ്

കൊച്ചി

October 26, 2020, 3:31 pm

Janayugom Impact: പ്ലാസ്റ്റിക്ക് കണ്ടെയ്‌നറിൽ നിന്ന് മോചനം ; ഇനി ‘പ്ലാസ്റ്റി’ ക്ക് ചികിത്സാകാലം

Janayugom Online

അലഞ്ഞു തിരിയുന്ന ആ പട്ടിയ്ക്ക് പിന്നാലെ ആ നാലുപേരും പാഞ്ഞു നടന്നു .ഒടുവിൽ വില്ലിങ്ടൻ ഐലൻഡിലെ ഒളിച്ചും പാത്തും കളിക്ക് ഒടുവിൽ അവൾ വലയിലായി .സ്വാതന്ത്രയത്തിനു തടയിടാനാണോ ‚കൊല്ലാനാണോ എന്ന ആശങ്കയും ഭീതിയും അവളുടെ കണ്ണിൽ നിറഞ്ഞു .

കഴിഞ്ഞ 23ന് കാലിൽപ്ലാസ്റ്റിക്ക് കണ്ടെയ്‌നർ കുടുങ്ങി നരകയാതന അനുഭവിക്കുന്ന പട്ടിയുടെ ചിത്രവും വാർത്തയും ജനയുഗം പത്രത്തിലും തുടർന്ന് സോഷ്യൽ മീഡിയയിലും വന്നതിനെ തുടർന്നാണ് വൺ നെസ് എന്ന സംഘടനയിലെ അച്യുതൻ ‚അരുൺ ‚ഗില്ലി ‚ഷാനന്ദ് എന്നിവർ 25 ന് പട്ടിയെ തേടിയിറങ്ങി ഒടുവിൽ വലയിലാക്കിയത് .ധ്യാൻഫൗണ്ടേഷൻ അടക്കമുള്ള സംഘടനകളിലെ മൃഗസ്നേഹികൾ തിരഞ്ഞെങ്കിലും കണ്ടുപിടിക്കാൻ ആയിരുന്നില്ല.

 

1  പ്ലാസ്റ്റിക്ക് ഫുഡ് കണ്ടെയ്‌നർകാലിൽകുരുങ്ങിയനിലയിൽ ഒക്ടോബർ 23 ന് ജനയുഗം പത്രത്തിൽ പ്രസിദ്ധികരിച്ച ചിത്രം.

 

 

2.  കാലിൽ കുരുങ്ങിയ പ്ലാസ്റ്റിക്ക് ഫുഡ് കണ്ടെയ്‌നർ നീക്കം ചെയ്തതിനു ശേഷം കൊച്ചി ജ്യൂ ടൗണിലെ ധ്യാൻ ഫൗണ്ടേഷന്റെ ഷെൽറ്ററിൽ എത്തിച്ചപ്പോൾ

പട്ടിയെ ജ്യൂ ടൗണിലെ ധ്യാൻ ഫൗണ്ടേഷന്റെ ഷെൽറ്ററിൽ ആക്കി .ഉടൻ ഡോക്ടറെ കാണിച്ചു .പ്ലാസ്റ്റിക്ക് കണ്ടെയ്‌നർ കാലിൽ കുടുങ്ങി ഒരു മാംസ പാളി തന്നെ നഷ്ടപ്പെട്ടിട്ടുണ്ട് .മരുന്ന് വെച്ച് സ്വതന്ത്രയായി ഷെൽട്ടറിൽ ഇനി കുറച്ചുനാൾ .രോമം പൊഴിയുന്നതടക്കമുള്ള രോഗങ്ങൾക്ക് ചികിത്സ നൽകി കുട്ടപ്പി ആക്കിയേ പ്ലാസ്റ്റിയെ ‚ഇനി തെരുവിൽ വിടൂ .കാലിൽ പ്ലാസ്റ്റിക്കുമായി വന്നതുകൊണ്ടാണ് പ്ലാസ്റ്റി എന്ന് പേര് വിളിച്ചത് .തെരുവിൽ അന്നന്നത്തെ അന്നം തേടിയെടുക്കുന്ന പട്ടികൾക്ക് അടച്ചിട്ട മതിലിനുള്ളിലെ സ്വാതന്ത്രയം ഗുണം ചെയ്യില്ലെന്ന കാരണത്താലാണ് സുഖം പ്രാപിച്ചാലുടൻ പ്ലാസ്റ്റിയെ പഴയ സ്ഥലത്തേയ്ക്ക് ഇറക്കിവിടുന്നത് .സുഖമാവുന്നതു വരെ നിരവധി നായ്‌കൾക്കൊപ്പം പ്ലാസ്റ്റിയും കഴിയും.

ENGLISH SUMMARY:janayugom impact sto­ry about stray dog injury
You may also like this video