Web Desk

റാന്നി

September 12, 2021, 4:22 pm

ജനയുഗം വാർത്തയിൽ നടപടി; പെരുമ്പുഴ ബസ് സ്റ്റാന്റിലെ പൊട്ടിയ ജലവിതരണ പൈപ്പ് നന്നാക്കി

Janayugom Online

പെരുമ്പുഴ ബസ് സ്റ്റാൻഡിനു സമീപം സ്ഥിരം ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നുന്നതിന്റെ തകരാർ പരിഹരിച്ചു.

ഇത് സംബന്ധിച്ച് ജനയുഗം ചിത്രം സഹിതം വാർത്ത നല്കിയിരുന്നു. ബസ് സ്റ്റാൻഡിൽ നിന്നും മുണ്ടപ്പുഴക്കുള്ള റോഡിൽ രാമപുരം ക്ഷേത്രത്തിന്റെ വശത്താണ് കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം ഒഴുകിയിരുന്നത്.

പെരുമ്പുഴ ടൗണിൽ നിന്നും അഞ്ഞൂറോളം മീറ്റർ ദൂരം അകലെയാണ് പൈപ്പ് പൊട്ടിയതെങ്കിലും ബസ് സ്റ്റാൻഡ് അടക്കം, മെയിൻ റോഡിലേക്ക് വെളളം ഒഴുകി ചെളിവെള്ളം കെട്ടികിടന്നത് യാത്രക്കാർക്ക് പ്രയാസം ഉണ്ടാക്കിയിരുന്നു. ദിവസങ്ങളോളം കുടിവെള്ളം പാഴായാലും പെരുമ്പുഴ ടൗണിന് സമീപം പ്രവർത്തിക്കുന്ന വാട്ടർ അതോറിട്ടി

അധികാരികൾ നടപടി സ്വീകരിക്കില്ലന്ന് നാട്ടുകാർ ആരോപണം ഉന്നയിച്ചിരുന്നു. പൈപ്പ് പൊട്ടി വെള്ളം നിരന്ന് ഒഴുകുന്നതിനാൽ ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർ ചെളിവെള്ളം തെറിക്കാതെ ഓടി മാറേണ്ടി വന്നത് പ്രതിക്ഷേധത്തിനിടയാക്കിയിരുന്നു.

മുണ്ടപ്പുഴക്ക് പോകുന്ന ഭാഗത്ത് പൊട്ടി ഒലിക്കുന്ന വെള്ളം ടൗണിൽ കൂടി ഒഴുകി പഞ്ചായത്ത് ഓഫീസിന് സമീപം വരെ എത്തുന്നതായതിനാൽ വ്യാപാരികളും ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നതാണ് ഇപ്പോൾ പരിഹാരമായത്.

Eng­lish sum­ma­ry; Janayu­gom impact; The bro­ken water sup­ply pipe at Perumpuzha bus stand was repaired

you may also like this video;