Web Desk

കോഴിക്കോട്

September 22, 2021, 6:06 pm

ജനയുഗം കോഴിക്കോട് യൂണിറ്റ് ഓഫീസ് ഉദ്ഘാടനം 24ന്

Janayugom Online

ജനയുഗം കോഴിക്കോട് യൂണിറ്റ് ഓഫീസ് 2021 സെപ്റ്റംബര്‍ 24 ന് വെള്ളിയാഴ്ച മുതല്‍ ഗാന്ധിറോഡില്‍ വെള്ളയില്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ 9.30 ന് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന കൃഷിവകുപ്പു മന്ത്രി പി പ്രസാദ് ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കും. ജനയുഗം എംഡി അഡ്വ.എന്‍ രാജന്‍, എഡിറ്റര്‍ രാജാജി മാത്യു തോമസ്, ജനറല്‍ മാനേജര്‍ സി ആര്‍ ജോസ് പ്രകാശ്, സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, ജനയുഗം ഡയറക്ടര്‍ കെ പി സുരേഷ് രാജ്, യൂണിറ്റ് മാനേജർ കെ കെ ബാലൻ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

eng­lish summary:Janayugom kozhikode unit office inau­gu­ra­tion on 24th september
you may also like this video