ജനയുഗം ഫോട്ടോഗ്രാഫർക്ക് അംഗീകാരം

Web Desk
Posted on December 12, 2019, 8:31 pm

കൊച്ചി : തൃശൂരിൽ 14 ‚15 തീയതികളിൽ നടക്കുന്ന പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോ മത്സരത്തിൽ ജനയുഗം കൊച്ചി ബ്യുറോയിലെ ഫോട്ടോഗ്രാഫർ വി എൻ കൃഷ്ണപ്രകാശിന് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.

എറണാകുളം ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ പ്രതിഷേധ മാർച്ചിനു നേരെ പൊലീസു നടത്തിയ ആക്രമണത്തിൽ മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിനെ പൊലീസ് തല്ലുന്ന ചിത്രമാണ് സമ്മാനത്തിന് അർഹനാക്കിയത്. രാജൻ പൊതുവാൾ, പി മുസ്തഫ, വാസു ശങ്കർ എന്നിവരായിരുന്നു വിധികർത്താക്കൾ. 14  ന്  രാവിലെ തൃശൂർ കാസിനോ കൾച്ചറൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ  പുരസ്‌കാരം സമ്മാനിക്കും.
you may also like this video