ഗിഫു മേലാറ്റൂര്‍

പഠനക്കുറിപ്പ്

January 26, 2021, 3:45 am

അന്താരാഷ്ട്ര നാണയനിധി

Janayugom Online

അംഗരാഷ്ട്രങ്ങളുടെ ദേശീയ നാണയത്തിന്റെ അന്താരാഷ്ട്ര വിനിമയ വിലത്തോതുകൾക്ക് സ്ഥിരതയും ഉറപ്പും കൈവരുത്തുകയെന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്നതും യു എന്നിന്റെ ആഭിമുഖ്യത്തിലുള്ളതുമായ ധനകാര്യസ്ഥാപനമാണ് വാഷിങ്ടൺ ഡി സി ആസ്ഥാനമായി 1947 മാർച്ചിൽ നിലവിൽ വന്ന അന്താരാഷ്ട്ര നാണയനിധി എന്ന ഐഎംഎഫ്. 1947 നവംബറിലാണ് ഐഎംഎഫ് പ്രവർത്തനം ആരംഭിച്ചത്. ഇതിന്റെ സ്ഥാപനക്കരാർ ഒപ്പുവച്ചത് ബ്രിട്ടൻ വുഡ്സ് സമ്മേളനത്തിലായിരുന്നു.

വിദേശനാണയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള മാധ്യമവും ഈ നിധി തന്നെയാണ്. സോവിയറ്റ് യൂണിയന്റെ മൂലധന സംഭാവന ഉണ്ടായിരുന്നെങ്കിലും ആ രാജ്യം നിധിയിലെ അംഗമായി ചേർന്നിരുന്നില്ല. ആസ്തിയും ക്രയവിക്രയങ്ങളും നിധിയുടെ മൂലധന സമാഹരണത്തിനായി അംഗരാഷ്ട്രങ്ങൾക്കു വിഹിതം (ക്വാട്ട)നിശ്ചയിച്ചിട്ടുണ്ട്. വിഹിതത്തിന്റെ 25 ശതമാനം 1946 സെപ്റ്റംബറിൽ കൈവശമുണ്ടായിരുന്ന സ്വർണത്തിന്റെയും യു എസ് ഡോളറിന്റെയും 10 ശതമാനം ഏതാണ് കുറവെന്നുവച്ചാൽ അത് സ്വർണമായും ബാക്കി സ്വന്തം നാണയമായുമാണ് ഓരോ അംഗവും നിധിയിൽ നിക്ഷേപിക്കേണ്ടത്. പിന്നീട് പല കാലങ്ങളിലായി രാഷ്ട്രങ്ങളുടെ വിഹിതം വർധിപ്പിച്ചു. വിദേശനാണയ ദൗർലഭ്യം നേരിടുന്ന അംഗത്തിന് സ്വന്തം നാണയം നൽകി നിധിയിൽനിന്ന് സ്വർണമോ വിദേശനാണ്യമോ സാധാരണഗതിയിൽ ക്വാട്ടയുടെ 25 ശതമാനത്തിൽ കവിയാത്ത തുക വിലയ്ക്ക് വാങ്ങാം. അസാധാരണ പരിതസ്ഥിതിയിൽ ഒരു രാജ്യത്തിന്റെ ക്വാട്ടയുടെ 125 ശതമാനം വരെ നൽകാനുള്ള അധികാരം നിധിക്കുണ്ട്.

ലക്ഷ്യങ്ങൾ അന്താരാഷ്ട്ര കൂടിയാലോചനകൾക്ക് സൗകര്യമുണ്ടാക്കുക, അംഗരാജ്യങ്ങളുമായി ആലോചിച്ച് നാണയ വിനിമയ നിരക്കുകൾ തീരുമാനിക്കുക, ഈ നിരക്കുകളുടെ സ്ഥിരത പരിരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ നിധിക്കുണ്ട്. നാണ്യ സ്ഥിരീകരണത്തിനും വിനിമയ ഇടപാടുകൾ സ്വതന്ത്രമാക്കുന്നതിനുള്ള ഇടപാടുകൾക്കും അംഗരാജ്യങ്ങൾക്കുണ്ടാകുന്ന വിദേശനാണയക്കുഴപ്പങ്ങൾ പരിഹരിക്കുന്നതിനും വേണ്ട സാങ്കേതിക ഉപദേശം നിധിയിൽ നിന്നും ലഭിക്കുന്നു. ഭരണരീതി അംഗരാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരടങ്ങുന്ന ഒരു സമിതിയാണ് നിധിയുടെ ഭരണം നിർവഹിക്കുന്നത്. മാനേജിങ് ഡയറക്ടറാണ് ഭരണ നിർവഹണോദ്യോഗസ്ഥൻ. ഭരണ നിർവാഹക സമിതിയിൽ 24 അംഗങ്ങളുണ്ട്. ഏറ്റവും കൂടുതൽ നിക്ഷേപമുള്ള യു എസ് , ബ്രിട്ടൻ, ചൈന, ഫ്രാൻസ്, ഇന്ത്യ എന്നീ രാജ്യങ്ങൾ ഈ സമിതിയിൽ തങ്ങളുടെ പ്രതിനിധികളെ നിയമിക്കുന്നു. ബാക്കി 15 അംഗങ്ങളെ കൂടുതൽ വിഹിതമുള്ള രാജ്യ ങ്ങളോ അവരുടെ സംഘങ്ങളോ തിരഞ്ഞെടുക്കുന്നു. എസ്ഡിആർ അന്താരാഷ്ട്ര നിധി ഏർപ്പെടുത്തിയ പ്രത്യേക മടക്കിക്കൊടുക്കൽ അവകാശങ്ങൾ’ (സ്പെഷ്യല്‍ ഡ്രോയിങ് റെെറ്റ്സ്- എസ്ഡിആർ) അടച്ചു ബാക്കി തീർച്ചപ്പെടുത്തുന്നതിന് സ്വർണത്തിനു പകരമുള്ള ഒരു വായ്പാ രൂപമാണ്.

സ്വർണത്തിലോ ദേശീയ നാണയത്തിലോ കൂടുതൽ വിഹിതം നൽകാതെതന്നെ അംഗവിഹിതം വർധിപ്പിക്കുവാൻ എസ്ഡിആർ സഹായിക്കുന്നു. എസ്ഡിആറിന്റെ മൊത്തം ശേഖരം 341.4 കോടി ഡോളറിനു സമമാണ്. ഒരു എസ്ഡിആറിന്റെ മൂല്യം 0. 888671 ഗ്രാം സ്വർണത്തിന്, അതായത് ഒരു യുഎസ് ഡോളറിന്റെ വിലയ്ക്കു സമമാണ്. നിധിയുടെ അറിവുകൂടാതെ തന്നെ അംഗങ്ങൾക്കു എസ്ഡിആർ കൈമാറാം. സ്വർണവും റിസർവ് കറൻസികളും (ഡോളറും പവനും) പോലെയുള്ള ഒരു സാമ്പത്തിക വിഭവമായാണ് എസ്ഡിആർ ഉപയോഗിക്കപ്പെടുന്നത്.