ഗിഫു മേലാറ്റൂർ

October 27, 2020, 7:00 am

കഥകളുടെ കഥ

Janayugom Online

ഗിഫു മേലാറ്റൂർ

 

അൺടു ദിസ് ലാസ്റ്റ് (Unto this last)

 

മഹാത്മജിയുടെ ജീവിതത്തിന് വഴിത്തിരിവായ ഗ്രന്ഥം. ജോൺ റസ്കിൻ രചിച്ച പ്രബന്ധങ്ങളുടെ സമാഹാരമാണീ കൃതി. കോൺ ഹിൽ മാഗസിൻ എന്ന മാസികയിൽ 1860‑ൽ പ്രസിദ്ധീകരിച്ച The Roots of Hon­our, The Veins of Wealth, Qui­ju­di­cates Ter­ram, Adval­orem എന്നീ ധനശാസ്ത്രപരമായ നാലു പ്രബന്ധങ്ങളാണ് ഇതിലെ ഉള്ളടക്കം. ഇടപെടാതിരിക്കൽ നയത്തെ എതിർത്തു കൊണ്ടുള്ള സമീപനമാണ് ഈ പ്രബന്ധത്തിലുള്ളത്. ജനജീവിതത്തിന്റെ പുരോഗതിക്ക് സർക്കാരിന്റെ ഇടപെടൽ കൂടിയേ കഴിയൂ എന്നാണ് റസ്കിൻ വാദിക്കുന്നത്. ജനനന്മയ്ക്ക് ഗവൺമെന്റ് എന്തൊക്കെ ചെയ്യണം എന്ന് റസ്കിൻ എണ്ണമിട്ടുപറയുന്നുണ്ട്. മഹാത്മാഗാന്ധി ഈ കൃതി ഗുജാറാത്തിയിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. (സർവോദയ പ്രസിദ്ധീകരണം).

ജോൺ റസ്കിൻ (1819–1900)

 

ഗാന്ധിജിയെ ആകർഷിച്ച അൺടു ദിസ് ലാസ്റ്റ് എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ഇദ്ദേഹം ലണ്ടനിൽ ജനിച്ചു. ക്രൈസ്റ്റ് ചർച്ച് വിദ്യാലയത്തിൽ പഠിക്കുന്ന കാലത്ത് കവിതയെഴുതി സമ്മാനം നേടി. ഒപ്പം ചിത്രകലയിലും പ്രാവീണ്യം സമ്പാദിച്ചു. ഓക്സ്ഫോഡ് സർവകലാശാലയിൽ ചിത്രകലാവിഭാഗത്തിൽ പ്രൊഫസറായിരുന്നു. സാമൂഹികപരിഷ്കർത്താവ്, ചിന്തകന്‍ എന്നീ നിലകളിൽ പ്രശസ്തനായി. അനേകം സർകലാശാലകളും സ്ഥാപനങ്ങളും റസ്കിനു ബഹുമതി നല്കി. ബ്രിട്ടനിലും അമേരിക്കയിലും “റസ്കിൻ സൊസൈറ്റികൾ’ രൂപം കൊണ്ടു. 1900 ജനുവരി 20‑ന് റസ്കിൻ അന്തരിച്ചു.