അഭിജിത്ത് എസ് ഡി

ക്ലാസ്: 7 ബി ജിഎച്ച്എസ്എസ് കഴക്കൂട്ടം

September 20, 2021, 6:07 am

എന്റെ വിഷാദം

Janayugom Online

കടന്നുപോയ വര്‍ഷങ്ങള്‍ ഓര്‍ക്കുമ്പോള്‍
മനസ്സില്‍ തീരാത്തദുഃഖം
കൊറോണ എന്നൊരു വെെറസ് കാരണം
സ്കൂളങ്കണം കാണാത്തതാണെന്റെ ദുഃഖം
കൂട്ടുകാരൊത്തൊന്നു കൂട്ടുകൂടാന്‍
കഴിയാത്തതാണെന്റെ ദുഃഖം
ഇനിയെന്നുമാറുമീ വിഷാദകാലം
ഇനിയെന്നു കാണുമെന്‍ സ്കൂളങ്കണം
കാത്തിരിക്കുന്നു ഞാന്‍
ആ നല്ല നാളിനായ്
കാത്തിരിക്കുന്നു ഞാന്‍