വിശേഷ് എസ് വി

ക്ലാസ്: 4 എംഎസ് സിഎല്‍പി ബാലരാമപുരം

October 27, 2020, 6:45 am

കൊറോണ മുക്കിയ ഓണം

Janayugom Online

വിശേഷ് എസ് വി (ക്ലാസ്: 4 എംഎസ് സിഎല്‍പി ബാലരാമപുരം)

അമ്മയോടൊപ്പം അമ്മു പതിവുപോലെ ചൈനയിലെ വുഹാന്‍ ചന്തയിലെത്തി. ഇഷ്ടമുള്ള ഇറച്ചി വാങ്ങി വീട്ടിലെത്തി. ഇന്നത്തെ ഊണ് കുശാലായി നല്ല ചിക്കനും വച്ച് ചോറ് തിന്നാം. “ഇപ്രാവശ്യത്തെ ഓണം നാട്ടിലാക്കാമെന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും അഭിപ്രായം. അതുകേട്ട അമ്മു വളരെ സന്തോഷിച്ചു. ഹായ്”… തിരുവനന്തപുരത്ത് ബാലരാമപുരം ചാവടിനടയിലുള്ള എന്റെ സ്വന്തം വീട്ടിൽ പോകാം’. അവിടെ ചെന്ന് കൂട്ടുകാരോടൊത്ത് ഓണം ആഘോഷിക്കാം. അമ്മ, നേഴ്സ് ജോലി ലഭിച്ചതിനാൽ കുടുംബത്തോടെ ഇങ്ങോട്ട് പോന്നതാണ്. എന്തായാലും ആഗസ്റ്റ് 31ന് തിരുവേണമാണ്’. നാട്ടിലെത്തിയാൽ കൂട്ടുക്കാരോടൊത്ത് അത്തപ്പൂക്കളം ഇടണം. പൂവിറുക്കാൻ അടുത്ത പറമ്പിൽ പോകണം പുത്തൻ ഉടുപ്പിടണം, ഊഞ്ഞാലാടണം, ഓണസദ്യ കഴിക്കണം അമ്മു ഓരോന്നായി ചിന്തിച്ചു കൂട്ടി. അവൾ അച്ഛനോടും അമ്മയോടുമായി പറഞ്ഞു, നാട്ടിൽ പോകുമ്പോൾ കൂട്ടുക്കാർക്ക് ഓണസമ്മാനം വാങ്ങണം. അവർ അത് സമ്മതിച്ചു. അന്നത്തെ രാത്രി അവൾ ഒരു വിധം തള്ളി നീക്കി. പിറ്റേന്ന് സമ്മാനം വാങ്ങാൻ പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ ആരും അവരെ പുറത്തേയ്ക്ക് വിട്ടില്ല എന്താ അമ്മേ… അമ്മു കരയാന്‍ തുടങ്ങി. അമ്മയോട് ആശുപത്രിയിൽ വളരെ പെട്ടെന്ന് ചെല്ലാനായി ഫോൺ വന്നു. ഒന്നും മനസിലാവാതെ അമ്മു അകത്തേയ്ക്ക് ഓടി. ടി വിയിലെ വാർത്ത കേട്ടു. അപ്പോഴാ മനസിലായത് കണ്ണുകൊണ്ട് പോലും കാണാൻ കഴിയാത്ത ചെറിയ വൈറസ് ലോകത്തെ തന്നെ പിടിച്ചടക്കിയിരിക്കുന്നു. വാർത്ത കേട്ട അമ്മു അമ്പരന്നു പലയിടങ്ങളിലും മരണം. രോഗസംഖ്യ കൂടുതൽ. അമ്മുവിന്റെ ഓണക്കാല പ്രതീക്ഷകൾ എല്ലാം തകർന്നു. എന്നാലും അവൾ പ്രാർത്ഥിക്കുകയാണ് ഈ മഹാമാരിയിൽ നിന്ന് രക്ഷനേടാൻ.