Tuesday
19 Feb 2019

പഠനവും പരീക്ഷയും

By: Web Desk | Tuesday 23 January 2018 9:05 PM IST

സാനു സുഗതന്‍

രീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഒരു വിദ്യാര്‍ത്ഥി ഇനി പറയുന്ന നാലു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പഠനം ഫലപ്രദമാക്കാം.

1. പഠിക്കാനുള്ള വിഷയങ്ങളും ലഭ്യമായ ദിവസങ്ങളെയും മുന്‍നിര്‍ത്തി പ0നം ആസൂത്രണം ചെയ്യുക. (Planning)
2. സ്വന്തം പഠനശൈലി തിരിച്ചറിഞ്ഞുള്ള പഠനതന്ത്രങ്ങള്‍ രൂപപ്പെടുത്തുക. (Learning srategy)
3. നോട്ടുകളും പഠനസാമഗ്രികളും ഉപയോഗിച്ചുകൊണ്ടുള്ള പഠനം സജീവമാക്കുക. (Active Learning)
4. പഠിച്ച കാര്യങ്ങള്‍ ഓര്‍മയില്‍ നിലനിര്‍ത്താനും പ്രയോഗത്തില്‍ കൊണ്ടുവരാനുമുള്ള പുനരവലോകനങ്ങള്‍ നടത്തുക. (Revisions).

ഇതില്‍ ആദ്യ കാര്യം മുന്‍ ലക്കത്തില്‍ ചര്‍ച്ച ചെയ്തല്ലോ.

ഇനി, നിങ്ങളുടെ ‘പഠനശൈലി’ തിരിച്ചറിഞ്ഞുള്ള പഠനതന്ത്രങ്ങള്‍ രൂപപ്പെടുത്തുകയാണ് വേണ്ടത്.പഠനം തലച്ചോറില്‍ നടക്കുന്ന അതിസങ്കീര്‍ണമായ ഒരു പ്രക്രിയയാണ് ,എങ്കിലും ലളിതമായിപ്പറഞ്ഞാല്‍ കേള്‍വി,(Auditory) കാഴ്ച, (visual) പ്രവര്‍ത്തി (Kinesthetic) മാര്‍ഗങ്ങളിലൂടെയാണ് പഠനം നടക്കുന്നത്.

ഇത്തരത്തില്‍ പഞ്ചേന്ദ്രിയങ്ങളിലൂടെ സ്വീകരിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്യാനും, ഓര്‍മയില്‍ സൂക്ഷിക്കാനും വേണ്ടപ്പോള്‍ ഉപയോഗിക്കാനും സാധിക്കുമ്പോഴാണ് പഠനം ഫലപ്രാപ്തിയില്‍ എത്തുന്നത്.
ഇങ്ങനെ പഠനം നടത്തിയാല്‍ പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാനും മികച്ച ‘റിസല്‍ട്ട് ‘ നേടിയെടുക്കാനും സാധിക്കും.
പഠനശൈലി പ്രധാനം
പലരും പഠിത്തത്തില്‍ വ്യത്യസ്ത രീതികള്‍ ഉള്ളവരാണ് .
ചിലര്‍ക്ക് കാര്യങ്ങള്‍ കണ്ടു പഠിക്കുന്നതാണ് ഇഷ്ടം.
മറ്റു ചിലര്‍ കേട്ട് പഠിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ വേറെ ചിലര്‍ക്ക് കാര്യങ്ങള്‍ ചെയ്തു പഠിക്കുന്നതാണ് ഫലപ്രദമായി തോന്നുന്നത്.
പഠിക്കുമ്പോള്‍ ഓരോ വ്യക്തിയും ഈ മൂന്ന് രീതിയില്‍ ഏതെങ്കിലും ഒരെണ്ണം ആണ് കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്.
എന്താണ് നിങ്ങള്‍ പിന്തുടരുന്ന രീതി? സ്വയം ചിന്തിച്ച് വിലയിരുത്തിയ ശേഷം
തുടര്‍ന്നു വായിക്കൂ.
നിങ്ങള്‍ കേട്ട് പഠിക്കുന്നത് കൂടുതല്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ താഴെപ്പറയുന്ന പഠനരീതികള്‍ സ്വീകരിക്കുന്നതാണ് ഉചിതം.
പാഠഭാഗങ്ങള്‍ സ്വയം കേള്‍ക്കുന്ന വിധം വായിക്കുക.
ആശയങ്ങളും പാഠഭാഗങ്ങളും കൂട്ടുകാരുമായി ചര്‍ച്ച ചെയ്ത് പഠിക്കുക.
പാഠഭാഗങ്ങള്‍ റെക്കോര്‍ഡ് ചെയ്തു ആവര്‍ത്തിച്ചു കേള്‍ക്കുക.
വീട്ടുകാരോടോ കൂട്ടുകാരോടോ വായിച്ചു തരാന്‍ ആവശ്യപ്പെടുക.
മറ്റൊരാള്‍ക്ക് ക്ലാസെടുക്കും വിധം സ്വയം പറഞ്ഞ് പഠിപ്പിക്കുക.
ഇത്തരത്തില്‍ കേട്ട് പഠിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ശബ്ദശല്യം ഇല്ലാത്ത ശാന്തമായ പഠനാന്തരീക്ഷത്തില്‍ വേണം പഠനം നടത്താന്‍ എന്നുള്ളതാണ്.
കണ്ടുപഠിക്കുന്നതാണ് നിങ്ങളുടെ ഇഷ്ടമെങ്കില്‍ , താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നതാണ് നിങ്ങള്‍ക്കു ചിതം.
പഠിക്കാനുള്ള കാര്യങ്ങളുടെ ദൃശ്യ സാധ്യത പരമാവധി ഉപയോഗിക്കുകയാണ് ഇത്തരം പഠിതാക്കള്‍ ചെയ്യേണ്ടത്.
കാരണം, കാണുന്ന കാര്യങ്ങളാകും നിങ്ങളുടെ മനസ്സില്‍ കൂടുതല്‍ തങ്ങി നില്‍ക്കുന്നത്. അതു കൊണ്ട്, പഠന ഭാഗങ്ങള്‍ പട്ടികകളായി ചിത്രങ്ങളായും രേഖാ ചിത്രങ്ങളായും മാറ്റുക.
പുസ്തക വായനയ്ക്കിടയില്‍ പ്രധാനഭാഗങ്ങള്‍ അടിവരയിടുകയോ നിറം കൊടുക്കുകയോ ചെയ്യാം. (Highlighting)
ചാര്‍ട്ടുകളും ഡയഗ്രങ്ങളും തയ്യാറാക്കി പഠനമുറിയില്‍ ഇടയ്ക്കിടെ കാണുന്ന വിധം പ്രദര്‍ശിപ്പിക്കുകയും ചെയ്യാം.
ടെലിവിഷന്റെയും ഇന്റര്‍നെറ്റിന്റെയും ഉപയോഗം വ്യാപകമായതോടെ ദൃശ്യപരമായ പഠന സാധ്യത കൂടിയിട്ടുണ്ട് .പഠനം വഴിമാറി പോകാതെ ഇത്തരം ദൃശ്യ മാധ്യമങ്ങളുടെ സാധ്യതകളും പരമാവധി ഉപയോഗിച്ചു കൊണ്ട് ദൃശ്യ പഠിതാക്കള്‍ക്ക് പഠനം ഫലപ്രദമാക്കാം.
കാര്യങ്ങള്‍ കണ്ടും കേട്ടും പഠിക്കുന്നതിനേക്കാള്‍ ചെയ്തും പരിശീലിച്ചും പഠിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങളെങ്കിലോ?
താഴെ പറയുന്ന രീതികള്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും .
പഠിക്കേണ്ട ആശയങ്ങളുടെ രേഖാ ചിത്രം വരയ്ക്കുകയും
ചെറു മാതൃകകള്‍ തയ്യാറാക്കി നോക്കുകയും ചെയ്യാം.
സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്തു പഠിക്കാം.
എന്നാല്‍ ഓരോ വിദ്യാര്‍ത്ഥിയും ഒരു പ്രത്യേക പഠന ശൈലിയില്‍ മാത്രമൊതുങ്ങി നില്‍ക്കണമെന്നില്ല. .വിഷയങ്ങള്‍ക്കനുയോജ്യമാം വിധം പഠനരീതികള്‍ മാറ്റാം. ഉദാഹരണത്തിന്, ഭാഷാ വിഷയങ്ങള്‍ക്ക് വായിച്ചും കേട്ടുമുള്ള പഠനം ഗുണം ചെയ്യുമ്പോള്‍ ശാസ്ത്ര വിഷയങ്ങള്‍ക്ക് കാഴ്ചയ്ക്കും പ്രവര്‍ത്തനത്തിനു മുള്ള സാധ്യത കൂടുതലായി ഉപയോഗിക്കുന്നതാണു ചിതം. അതുകൊണ്ടുതന്നെ പഠിക്കുമ്പോള്‍ വിവിധ പഠന ശൈലികള്‍ ഒരുമിച്ചു ഉപയോഗിക്കുന്നതും പഠനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഹായിക്കും.