Web Desk

കാഞ്ഞങ്ങാട്

January 02, 2021, 7:10 pm

അമ്മയോടൊപ്പം അഭിമാനമായി അഭിരാമി

Janayugom Online

കാഞ്ഞങ്ങാട്‌ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ.വി ശ്രീലതയ്‌ക്ക്‌ അഭിമാനമായി മകള്‍ അഭിരാമി. പങ്കെടുത്ത ആദ്യ പൊതുപരിപാടിയില്‍ തന്നെ മകള്‍ അഭിരാമിക്ക്‌ തന്നെ സമ്മാനം വിതരണം ചെയ്യാനായതിന്റെ ന്തോഷത്തിലാണ്‌ ശ്രീലത. എ.കെ.എസ്‌. ടി. യുവും ജനയുഗം സഹപാഠിയും സംയുക്തമായി നടത്തിയ അറിവുത്സവത്തില്‍ ജില്ലാതല ഹയര്‍ സെക്കണ്ടറി വിഭാഗം ക്വിസ്‌ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയാണ്‌ അഭിരാമി തന്റെ അമ്മയുടെ കൈയ്യില്‍ നിന്ന്‌ സമ്മാനം ഏറ്റുവാങ്ങിയത്‌. ഹൊസ്‌ദുര്‍ഗ്‌ ഹയര്‍ സെക്കന്ററിയിലെ പന്ത്രണ്ടാം തരം വിദ്യാര്‍ത്ഥിനിയാണ്‌ ഈ മിടുക്കി. കാഞ്ഞങ്ങാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റായി മടിക്കൈ ഡിവിഷനില്‍ നിന്നും മത്സരിച്ച്‌ വിജയിച്ച സി.പി.ഐ സ്ഥാനാര്‍ത്ഥിയാണ്‌ കെ.വി ശ്രീലത. സി.പി.ഐ മടിക്കൈ ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ്‌. കേരള മഹിളാ സംഘം കാഞ്ഞങ്ങാട്‌ മണ്ഡലം ജോയിന്റ്‌ സെക്രട്ടറിയായും, കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭ കാസര്‍കോട്‌ ജില്ലാ വനിതാ വേദി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു വരുന്നു. മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളി കൂടിയാണ്‌ കെ വി ശ്രീലത.10 വര്‍ഷമായി ജി.യു.പി.എസ്‌ ആലംപാടി പി.ടി.എ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഭര്‍ത്താവ്‌ പ്രവാസിയായ പി.പി കുഞ്ഞിരാമനാണ്‌. മകന്‍ ഹരിനന്ദ്‌ ജി.എച്ച്‌. എസ്‌ മടിക്കൈ സെക്കന്റിലെ എട്ടാം തരം വിദ്യാര്‍ത്ഥിയാണ്‌.