ജുബിൻ ജോയ്

ക്ലാസ്സ്: 6 സി ജിഎച്ച്എസ്എസ് ഏരൂർ

January 05, 2021, 2:00 am

മറക്കാനാവാത്ത ഒരു വർഷം

Janayugom Online

കൂട്ടുകാരെ ഇനി 2021‑നെ നമുക്ക് വരവേൽക്കാം. 2020 നമുക്ക് മറക്കാൻ പറ്റാത്ത ഒരു വർഷമാണ് . മാർച്ച് മാസം മുതൽ ഇന്ത്യയിലും കേരളത്തിലും ലോക്ഡൗൺ ആയിരുന്നു. ചൈനയിലെ വുഹാനിൽ രൂപംകൊണ്ട കൊറോണ വൈറസ് ലോകം മുഴുവനും പടർന്നുപിടിച്ചു. കോടിക്കണക്കിന് മനുഷ്യർക്ക് കൊറോണ വന്നു. കുറേ പേർ മരിച്ചു. മാർച്ച് മാസത്തിൽ സ്കൂളുകൾ എല്ലാം അടച്ചു. പിന്നെ സ്കൂൾ തുറന്നിട്ടില്ല. പിന്നീട് ഓൺലൈൻ ക്ലാസുകൾ നടന്നു. 

ലോക്ഡൗണിൽ എല്ലാവരും വീടിന് അകത്ത് തന്നെയായിരുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തേക്ക് പോകണമെങ്കിൽ മാസ്ക് ധരിച്ചും. ഇടയ്ക്കിടെ കൈകൾ സോപ്പ്കൊണ്ടും സാനിറ്റൈസർകൊണ്ടും അണുവിമുക്തമാക്കി. കേരളത്തിൽ സർക്കാരും ആരോഗ്യപ്രവർത്തകരും പൊലീസും അങ്ങനെയുള്ളവർ എല്ലാം ചേർന്ന് കേരളത്തിൽ കോവിഡ് പകരുന്നത് നിയന്ത്രിച്ചു. ഇപ്പോഴും കോവിഡ് മരണം മറ്റുള്ള സംസ്ഥാനങ്ങളെക്കാൾ കുറവാണ്. കേരള സർക്കാർ ഓരോ മാസവും റേഷൻകട വഴി സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. തുടർന്ന് കേരളത്തിൽ പെട്ടിമുടി ദുരന്തവും തുടർന്നുണ്ടായ കരിപ്പൂർ വിമാന അപകടവും വന്നു. കേരളം അതിനെയും അതിജീവിച്ചു. 

ബുറേവി ചുഴലിക്കാറ്റ് കേരളത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയില്ല. ആളുകൾ ഭീതിയിൽ ആയിരുന്നു. കേരളതീരം തൊടാതെ അത് പോയി. കൊറോണയുടെ ഒപ്പം തന്നെ ഷിഗല്ല എന്ന രോഗവും കേരളത്തിൽ വന്നു. കൊറോണയുടെയും ഷിഗല്ലയുടെയും ഭീതി കേരളത്തിൽനിന്ന് മാറിയിട്ടില്ല. ശുചിത്വം പാലിച്ച് കഴിവതും വീട്ടിൽ തന്നെ ഇരിക്കുന്നതാണ് നല്ലത്. 2021‑ൽ കേരളത്തിൽ ഭയാനകമായ ഒന്നും വരാതെ ഉണ്ടാകാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം.