സമ്മാന പദ്ധതികളുമായി ജനയുഗം സ്റ്റാള്‍

By: Web Desk | Friday 7 December 2018 12:52 PM IST

സ്‌കൂള്‍ കലോത്സവ വേദിയിലെ ജനയുഗം സ്റ്റാള്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.

ആലപ്പുഴ: വമ്പന്‍ സമ്മാന പദ്ധതികളുമായി സ്‌കൂള്‍ കലോത്സവ വേദിയില്‍ ജനയുഗം സ്റ്റാള്‍ തുറന്നു. പ്രധാനവേദിയായ ലിയോതേര്‍ട്ടീന്ത് സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സ്റ്റാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആലപ്പുഴ മൊബൈല്‍ സെന്ററുമായി ചേര്‍ന്ന് നടത്തുന്ന സമ്മാനപദ്ധതിയുടെ ഭാഗമായി സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടെ നല്‍കും.

ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍, ആലപ്പുഴ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ്, ജനയുഗം കൊച്ചി റസിഡന്റ് എഡിറ്റര്‍ ജി ബാബുരാജ്, പ്രസ്‌ക്ലബ്ബ് സെക്രട്ടറി ജി ഹരികൃഷ്ണന്‍, ജനയുഗം മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ് മാനേജര്‍ പി രാജന്‍, ജനയുഗം സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ അനൂപ് സഹദേവന്‍, ആലപ്പുഴ ബ്യൂറോ ചീഫ് ടി കെ അനില്‍കുമാര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് മിനി ഹരിദാസ്, സര്‍ക്കുലേഷന്‍ പ്രമോട്ടര്‍ ആര്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.