September 28, 2022 Wednesday

ജീവനേറുന്ന മരം

 പ്രവീണ കെ.
November 1, 2020 6:15 am

 പ്രവീണ കെ.

കഴിയുമെങ്കിൽ

എനിക്കൊരു

മൂവാണ്ടൻ മാവായി

പുനർജനിക്കണം.

നിന്റെ

അതിരിൽ നിന്ന്

ഷറഫിന്റെ

തൊടിയിലും

മുരുകന്റെ

തൊടിയിലും

വേരാഴ്ത്തണം.

ഋതുഭേദങ്ങളില്ലാതെ

പൂത്തും

തളിർത്തും

കായ്ച്ചും

പൊഴിഞ്ഞും

നിന്നെ ചുമന്ന്

എനിക്കൊരു

വസന്തത്തിന് തേർ തെളിക്കണം.

രാത്രിയും

പകലും

കാറ്റും

കോളും

രസിച്ചും

ചെറുത്തും

ഗ്രില്ലില്ലാത്ത

ആകാശം മുട്ടെ

തല ഉയർത്തണം.

നൂറു നൂറായിരം

പ്രണയികൾക്ക്

തണലാവണം

ഇണകൾക്ക്

കരുതലാവണം.

വിശപ്പിന്

ശമനമാവണം.

ഒറ്റയല്ലാത്ത

ഒച്ചകളിൽ

മുതിരണം.

അറ്റം

കാണാത്ത

അതിരുവെച്ച്

വളരണം.

മൂത്തുപഴുത്ത

ഒരൊറ്റ മാങ്ങ

ഞെട്ടറ്റു വീണ് മണ്ണിൽ പടരും വരെ

ഭൂമിയിൽ ചുവടുറപ്പിച്ച് നിൽക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.