നിയതിയുടെ തുലാസിൽ
വാക്കിനും നോക്കിനും
വാളിനും പേനക്കും
ഒരേ മൂർച്ച.
കാമത്തിനും വിശപ്പിനും
പ്രണയത്തിനും വൈരാഗ്യത്തിനും
ഒരേ അളവുകോൽ.
ബുദ്ധിക്കും ശക്തിക്കും
അറിവിനും അജ്ഞതയ്ക്കും
ഒരേ ബലം.
മാനവികതയുടെ വഴിത്താരകളിൽ
നിനക്കും എനിക്കും
ഇരുധ്രുവ പാതകൾ.
ഇനിയും മരിക്കാത്ത ഭൂമിയിൽ
നീയും ഞാനും
നേർരേഖയിലെത്തും നേരം
ഈ ഭൂമിയും മരിക്കും…!