Thursday
21 Mar 2019

ജനുവരി 12 -ദേശീയ യുവജന ദിനം

By: Web Desk | Saturday 12 January 2019 8:59 AM IST


Ajith R Pillai

അജിത് ആര്‍ പിള്ള

രേന്ദ്രനാഥ ദത്ത എന്ന വിവേകാനന്ദ സ്വാമികളുടെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജന ദിനമായി 1985 മുതല്‍ ഇന്ത്യ ആചരിച്ച് വരികയാണ്. അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും ആശയങ്ങളും യുവജനതയുടെ പ്രചോദനത്തിന് സ്രോതസ്സുകളായി ഉപകരിക്കുമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ കരുതിയതിന്റെ ഭാഗമാണ് ഈ തീരുമാനം. ശരിയായ ജീവിതചര്യക്ക് അനുഗുണമായ മനോഭാവം ഇന്ത്യക്കാരില്‍ വളര്‍ത്തിയെടുക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. പരസ്പരം കൂടുതല്‍ മനസിലാക്കാനും അടുക്കുവാനും ദേശവാസികളെ സഹായിക്കുന്ന തരത്തില്‍ അറിവും അനുഭവവും നല്‍കേണ്ടതുണ്ട് എന്ന് ഈ ദിനാചരണം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. രാജ്യവികസനത്തിലേക്കും വ്യക്തിയുടെ പരിപൂര്‍ണതയിലേക്കും നയിക്കുന്ന കര്‍മ്മങ്ങളെയും ഉത്തരവാദിത്വങ്ങളെയും പൂര്‍ണതയോടും പക്വതയോടും അനുഗുണമായ ആത്മവിശ്വാസത്തോടും ആശയങ്ങളും പദ്ധതികളും മാറ്റി എടുക്കേണ്ടുന്നത് അനിവാര്യമാണെന്ന ബോധ്യം പകര്‍ന്നു നല്‍കാന്‍ ഈ ദിനാചരണം സഹായിക്കുന്നു. ആ ലക്ഷ്യത്തിലേക്കുള്ള നിരവധി പരിപാടികളും മാര്‍ഗങ്ങളും ആളുകളുടെ പക്കല്‍ ആശയങ്ങളായി നിലനില്‍ക്കുന്നത് പരസ്പരം പങ്കുവെക്കേണ്ടതുണ്ട്. ദേശീയ യുവജനദിനത്തില്‍ ഇത്തരം ആശയങ്ങള്‍ വിദ്യാലയങ്ങളിലും സര്‍വകലാശാലകളിലും യുവജന സമ്മേളനങ്ങളിലും പങ്കുവയ്ക്കപ്പെടുകയും ചെയ്യണം.
ഈ ദിനം ഇന്ത്യയുടെ യഥാര്‍ഥ രണവീരന്മാരായ ഗാന്ധിജി, ഭഗത്‌സിങ്, ബാബാ സാഹേബ് അംബേദ്കര്‍, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയവരെക്കുറിച്ചും സ്വാതന്ത്ര്യ സമര വൈവിധ്യത്തെക്കുറിച്ചും കൂടുതല്‍ അറിവുകള്‍ നല്‍കാനും ഉപകരിക്കപ്പെടണം. നല്ല ഒരു ലോകവും ഭാവിയും പടുത്തുയര്‍ത്താന്‍ മുമ്പേനടന്ന ഈ മഹാത്മാക്കള്‍ ചൂണ്ടിക്കാട്ടിയ മാര്‍ഗങ്ങളും താരതമ്യം ചെയ്യപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യണം. പരസ്പര സഹകരണവും ഒപ്പം ആശയ സംവാദങ്ങളും ഒരേപോലെ അനിവാര്യമായതും തിരിച്ചറിയണം. മികച്ച വിദ്യാഭ്യാസ ലഭ്യതയിലൂടെയും സാംസ്‌ക്കാരിക കയ്മാറ്റങ്ങളിലൂടെയും ഇന്ത്യന്‍ യുവത്വം ലോകരാജ്യങ്ങളിലെ യുവാക്കളുമായി താരതമ്യം ചെയ്യപ്പെടുകയും സാംസ്‌കാരിക വ്യാപന വിധേയമാവുകയും ചെയ്യണം. വിശ്വമാനവികതയിലേക്ക് അവര്‍ ഉയര്‍ന്നുവരുന്ന പരിപാടികള്‍ തുടര്‍ച്ചയായി ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഇതിന് ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ശാസ്ത്രീയ മനോഭാവത്തിലൂന്നി ചുറ്റുപാടുകളെ മനസിലാക്കുന്ന ഒരു തലമുറ ഉണ്ടാവേണ്ടുന്നതിന്റെ ആവശ്യകത ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
സ്വാമി വിവേകാനന്ദന്‍ ഇന്ത്യയെക്കുറിച്ചു കഴിയുന്നത്ര അറിവുകള്‍ നേടാന്‍ ശ്രമിച്ചിരുന്നു. സമൂഹശാസ്ത്രം, ദര്‍ശനങ്ങള്‍, മതങ്ങള്‍, ഭൗതികശാസ്ത്രം, എന്നിവയെക്കുറിച്ച് ജ്ഞാന സമ്പാദനം നടത്തിയ മഹാനാണ് അദ്ദേഹം. മഹാത്മാഗാന്ധിയുടെ വലിയ ഒരു അനുയായി ആയിരുന്നു അദ്ദേഹം. ഇന്ത്യയെ എങ്ങനെ ഒരു സ്വതന്ത്ര്യ രാജ്യമായി മുന്‍പോട്ടു നയിക്കണം എന്ന് വ്യക്തമായ ബോധം അദ്ദേഹത്തിന് അതിലൂടെ നേടാനായി എന്നത് ചൂണ്ടിക്കാട്ടപ്പെടുന്നു.
തന്റെ എല്ലാ വിദ്യാര്‍ഥികളെയും ശരിയായ മാര്‍ഗത്തിലൂടെയും, ഊര്‍ജ്ജതലത്തിലൂടെയും മുന്നേറാന്‍ താന്‍ നേടിയ അറിവുകള്‍ പകര്‍ന്നു നല്‍കി. ഇന്ത്യന്‍ ജനതയുടെ മനോഭാവം ക്ഷേമരാഷ്ട്രത്തെ ലക്ഷ്യമാക്കി വളര്‍ത്തുവാന്‍ അദ്ദേഹം പരിശ്രമിച്ചു. ഇന്ത്യയുടെ ഭാവി ശോഭനമാക്കുവാന്‍ യുവാക്കളെ തയ്യാറാക്കുന്നതിലേക്ക് ലോകരാജ്യങ്ങളില്‍ നിന്നും ലഭിച്ച അനുഭവങ്ങളെ അദ്ദേഹം വിനിയോഗിച്ചു. ലക്ഷ്യത്തിലേക്ക് കൃത്യമായി ആസൂത്രണം ചെയ്ത പ്രവര്‍ത്തനങ്ങളും ഓരോന്നും ഉത്തരവാദിത്വത്തോടെ പൂര്‍ത്തീകരിക്കപ്പെടണമെന്ന് വാശിപിടിച്ചിരുന്നു. സമത്വം, നീതി, സമാധാനം എന്നീ മൂല്യങ്ങളില്‍ നമ്മുടെ രാജ്യം വളരേണ്ടതുണ്ടെന്നും അത് അയല്‍രാജ്യങ്ങളുമായുള്ള സഹവര്‍ത്തിത്വത്തിലൂന്നി ആയിരിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇത് മുഴുവന്‍ ഇന്ത്യക്കാരിലേക്കും ആശയമായും തുടര്‍ന്ന് അവ വളര്‍ന്ന് നിലപാടുകളുമായി എത്തപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓരോ കുട്ടിയും വ്യത്യസ്തനാണെന്നും അതിനാല്‍ തന്നെ പരിഗണന അവകാശപ്പെട്ടവരാണെന്നും അവര്‍ അനുയോജ്യ പാതയിലൂടെയും ശരിയായ ആശയങ്ങളിലൂടെയും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്ന തരത്തിലേക്ക് വളര്‍ത്തപ്പെടേണ്ടതുണ്ടെന്നും നമ്മെ ഓര്‍മ്മിപ്പിച്ചു. അതുകൊണ്ടുതന്നെ യുവത്വത്തിലെത്തുമ്പോഴേക്കും ഓരോരുത്തര്‍ക്കും ശരിയായ അനുഭവവും അറിവും രാജ്യ വികസനത്തിനുതകുംവിധം ലഭ്യമാക്കണം. അവര്‍ ഇന്ത്യയ്ക്ക് മാത്രമല്ല വിശ്വമാനവികതക്കും ഉപകരിക്കപ്പെടണം. അറിവ് ആരുടെയും സ്വകാര്യസ്വത്തല്ല എന്ന ബോധത്തോടെ..
വിവേകാനന്ദ സ്വാമിയുടെ വാക്കുകള്‍
1. എഴുന്നേല്‍പ്പിന്‍ ഉണരുവിന്‍
ലക്ഷ്യം എത്തുംവരേക്കും
നിശ്ചലമാവാതിരിപ്പിന്‍
2. മനസ് തീവ്രമായി ഉത്സുകമാണെങ്കില്‍
എന്തും നിറവേറ്റാന്‍ കഴിയും.
പര്‍വതങ്ങളെപ്പോലും അണുസമാനമാക്കി പൊടിക്കാം.
3. പ്രപഞ്ച ശക്തികളെല്ലാം നമ്മുടേതാണ്, നമ്മളാണ്
കണ്ണുകളെ കയ്യ്‌കൊണ്ട് മൂടി ഇരുട്ടെന്ന് കരയുന്നത്.
4. നമ്മുടെ ജീവിതത്തിന്റെ ആശയം രൂപീകരിക്കുക.
അതിനെക്കുറിച്ച് ചിന്തിക്കുക, സ്വപ്‌നം കാണുക, അതില്‍ ജീവിക്കുക
നമ്മുടെ തലച്ചോറിനെയും, മാംസപേശികളെയും, ഞരമ്പുകളെയും
എന്തിന് ശരീരത്തെ മൊത്തമായും
ആ ആശയത്താല്‍ നിറയ്ക്കുക. മറ്റെല്ലാ ആശയങ്ങളെയും വിട്ടുകളയുക.
ഇതാണ് വിജയത്തിലേക്കുള്ള വഴി
5. ഈ ലോകം അതിന്റെ രഹസ്യങ്ങള്‍ വിട്ടുതരാന്‍ തയ്യാറാണ്;
എങ്ങനെ മുട്ടും എന്നും ആവശ്യമായ പ്രഹരം എങ്ങനെ നല്‍കണമെന്നും അറിഞ്ഞാല്‍. അതിനുള്ള ശക്തിയും ബലവും ഏകാഗ്രത നല്‍കുന്നു.
6. ഉള്ളില്‍ നിന്നും വളരണം. ആര്‍ക്കും നിങ്ങളെ പഠിപ്പിക്കാന്‍ കഴിയില്ല. നിങ്ങളല്ലാതെ മറ്റൊരു അധ്യാപകന്‍ നിങ്ങള്‍ക്കില്ല.

Related News