16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 15, 2024
September 15, 2024
September 14, 2024
September 14, 2024
September 14, 2024
September 14, 2024
September 13, 2024
September 12, 2024
September 12, 2024
September 12, 2024

മനം നിറയും വിഭവങ്ങളുമായി ജനയുഗം ഓണപ്പതിപ്പ് വിപണിയിൽ

ചീഫ് എഡിറ്റർ ബിനോയ് വിശ്വം, കവി പ്രഭാവർമ്മയ്ക്ക് നൽകി പ്രകാശനം നിർവഹിച്ചു 
Janayugom Webdesk
തിരുവനന്തപുരം
September 4, 2024 10:19 pm

മനം നിറയും വിഭവങ്ങളുമായി ജനയുഗം ഓണപ്പതിപ്പ് വിപണിയിൽ. ചീഫ് എഡിറ്റർ ബിനോയ് വിശ്വം, കവി പ്രഭാവർമ്മയ്ക്ക് നൽകി പ്രകാശനം നിർവഹിച്ചു. മലയാളത്തിലെ പ്രമുഖ എഴുത്തുഅകാരുടെ വിഭവങ്ങൾ അടങ്ങിയ ഓണപ്പതിപ്പ് എഴുത്തിന്റെ രാഷ്ട്രീയവുമായും സംവദിക്കുന്നു.

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര, ഇന്ത്യൻ മാധ്യമ പ്രവർത്തനത്തിൽ വേറിട്ട ശബ്ദമായി നിലകൊണ്ട ആർ രാജഗോപാൽ എന്നിവരുമായുള്ള അഭിമുഖവും സി രാധാകൃഷ്ണൻ, അടൂർ ഗോപാലകൃഷ്ണൻ എന്നിവരുടെ അനുഭവ കുറിപ്പുകളും ബിനോയ് വിശ്വം, എം വി ഗോവിന്ദൻ, വി ഡി സതീശൻ, എം ലീലാവതി തുടങ്ങിയവരുടെ ലേഖനങ്ങളും ശ്രീകുമാരൻ തമ്പി , കെ ജയകുമാർ , എസ് ഭാസുര ചന്ദ്രൻ , പി കെ ഗോപി തുടങ്ങിയവരുടെ കവിതകളും കെ വി മോഹൻകുമാർ, സബീന എം സാലി ‚യു കെ കുമാരൻ , പി കെ പാറക്കടവ് തുടങ്ങിയവരുടെ കഥകളും ഓണപതിപ്പിനെ സമ്പന്നമാക്കുന്നു. 

ജനയുഗം ഹെഡ് ഓഫിസിൽ നടന്ന പ്രകാശന ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ അഡ്വ. എന്‍ രാജന്‍ അധ്യക്ഷത വഹിച്ചു. എഡിറ്റര്‍ രാജാജി മാത്യു തോമസ് ആമുഖ പ്രഭാഷണം നടത്തി. മാഗസിന്‍ എഡിറ്റര്‍ വി വി കുമാര്‍, യൂണിറ്റ് മാനേജര്‍ ആര്‍ ഉദയന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ മാനേജര്‍ ജോസ് പ്രകാശ് സ്വാഗതവും എക്സിക്യൂട്ടീവ് എഡിറ്റര്‍ അബ്ദുള്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.