19 April 2024, Friday

Related news

March 1, 2024
January 22, 2024
January 22, 2024
January 21, 2024
January 21, 2024
January 19, 2024
January 10, 2024
January 9, 2024
December 1, 2023
November 2, 2023

ജനയുഗം തിരുവനന്തപുരത്തുനിന്ന് അച്ചടി ആരംഭിച്ചു

Janayugom Webdesk
തിരുവനന്തപുരം
May 31, 2023 10:44 pm

ജനയുഗം പത്രത്തിന്റെ അച്ചടി തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറിയും ജനയുഗം ചീഫ് എഡിറ്ററുമായ കാനം രാജേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കഴക്കൂട്ടത്തുള്ള കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ ജനയുഗം പാട്ടത്തിന് വാങ്ങിയ സ്ഥലത്ത് സ്ഥാപിച്ച എക്സ്പാറ്റ് പ്രിന്റ് ഹൗസിലാണ് ജനയുഗം പത്രം അച്ചടിക്കുന്നത്. ജനയുഗം സിഎംഡി അഡ്വ. എന്‍ രാജന്‍ അധ്യക്ഷനായി. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും പ്രവാസി ഫെഡറേഷന്‍ പ്രസിഡന്റുമായ ബിനോയ് വിശ്വം എംപി, മന്ത്രി ജി ആര്‍ അനില്‍, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, ഇപിഎച്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഇ ടി ടൈസണ്‍ എംഎല്‍എ, ജനയുഗം എക്സിക്യൂട്ടീവ് എഡിറ്റര്‍ അബ്ദുള്‍ഗഫൂര്‍, ഇപിഎച്ച് ജനറല്‍ മാനേജര്‍ ബിജു അഞ്ചല്‍, ജനയുഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം ജെ വേണുഗോപാലന്‍നായര്‍, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അരുണ്‍ കെ എസ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ മാനേജര്‍ സി ആര്‍ ജോസ് പ്രകാശ് സ്വാഗതവും യൂണിറ്റ് മാനേജര്‍ ആര്‍ ഉദയന്‍ നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry; Janyugam start­ed print­ing from Thiruvananthapuram
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.