November 30, 2023 Thursday

ജനയുഗം സംഗമം നാളെ

Janayugom Webdesk
കൊല്ലം
August 14, 2023 10:40 am

ജനയുഗം സംഗമം നാളെ കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ്ബില്‍ നടക്കും. ജനയുഗം ദിനപത്രത്തിന്റെ എഴുപതാം വാര്‍ഷികത്തിന്റെയും കാമ്പിശേരി കരുണാകരന്‍ ജന്മശതാബ്ദി ആഘോഷത്തിന്റെയും ഭാഗമായി ജനയുഗം ആദ്യകാല പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും നിലവിലുള്ള ജീവനക്കാരുടെയും സംഗമമാണ് നടക്കുന്നത്. രാവിലെ 10ന് ജനയുഗം മാനേജിങ് ഡയറക്ടര്‍ എന്‍ രാജന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 

കേന്ദ്രസെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി ആദ്യകാല ജീവനക്കാരെയും കുടുംബാംഗങ്ങളെയും ആദരിക്കും. കെ ആര്‍ ചന്ദ്രമോഹനന്‍, പി എസ് സുപാല്‍ എംഎല്‍എ, ആര്‍ രാമചന്ദ്രന്‍, അബ്ദുള്‍ ഗഫൂര്‍, കെപിഎസി സെക്രട്ടറി അഡ്വ. എ ഷാജഹാന്‍ തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തും. പി എസ് സുരേഷ് സ്വാഗതവും എസ് മോഹനചന്ദ്രന്‍ നന്ദിയും പറയും. തുടര്‍ന്ന് ആദ്യകാല പ്രവര്‍ത്തകര്‍ അനുഭവം പങ്കുവയ്ക്കും. 

ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ കൊല്ലം ഇപ്റ്റയുടെ സംഗീത വിരുന്നും തുടര്‍ന്ന് എഡിറ്റോറിയല്‍ സംഗമവും നടക്കും. വൈകിട്ട് നാലിന് എഡിറ്റര്‍ രാജാജി മാത്യുതോമസിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ മുല്ലക്കര രത്നാകരന്‍, ആര്‍ രാജേന്ദ്രന്‍, മന്ത്രി ജെ ചിഞ്ചുറാണി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ സാം കെ ഡാനിയല്‍, എം എസ് താര, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ജി ലാലു, ആര്‍ വിജയകുമാര്‍, ഹണി ബെഞ്ചമിന്‍, ഡെപ്യൂട്ടിമേയര്‍ കൊല്ലം മധു, മണ്ഡലം സെക്രട്ടറിമാരായ എ ബിജു, എ രാജീവ് എന്നിവര്‍ പങ്കെടുക്കും. സി ആര്‍ ജോസ്‌പ്രകാശ് സ്വാഗതവും ജി വിജു നന്ദിയും പറയും. 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.