20 April 2024, Saturday

Related news

March 1, 2024
January 22, 2024
January 22, 2024
January 21, 2024
January 21, 2024
January 19, 2024
January 10, 2024
January 9, 2024
December 1, 2023
November 2, 2023

ജനയുഗം പുനര്‍ജ്ജനി പുറത്തിറങ്ങി

Janayugom Webdesk
കോഴിക്കോട്
December 23, 2022 10:32 pm

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രസിദ്ധീകരണം നിര്‍ത്തിവച്ച ജനയുഗം പുനര്‍ജനി ആരോഗ്യത്രൈമാസികയുടെ ജനുവരി ലക്കം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗലിന് നല്‍കി പ്രകാശനം ചെയ്തു.
ജോയിന്റ് കൗണ്‍സില്‍ സംഘടിപ്പിച്ച സമരചരിത്ര സ്മരണാ സമ്മേളനവേദിയില്‍ നടന്ന ചടങ്ങില്‍ സിപിഐ ജില്ലാ സെക്രട്ടറിയും ജനയുഗം യൂണിറ്റ് മാനേജരുമായ കെ കെ ബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനയുഗം ജനറല്‍ മാനേജര്‍ സി ആര്‍ ജോസ് പ്രകാശ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ കെ ഷാനവാസ് ഖാന്‍, നേതാക്കളായ കെ ജയപ്രകാശ്, ടി എം സജീന്ദ്രന്‍, സുഗൈതകുമാരി, ഗോപകുമാര്‍, ജനയുഗം റസിഡന്റ് എഡിറ്റര്‍ ഷിബു ടി ജോസഫ്, മാര്‍ക്കറ്റിങ് മാനേജര്‍ കെ വി സത്യന്‍, അരുള്‍ദാസ് കെ, പി പി അനില്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

Eng­lish Sum­ma­ry: Janyugam Punar­jani released

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.