ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ സെമിഫൈനലില്‍ പുറത്ത്. ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാക്കള്‍ കൂടിയായ ഇന്ത്യയെ ജപ്പാന്‍ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് അട്ടിമറിച്ചത്. ഷോട്ട യമാദ, റെയ്ക്കി ഫുജിഷിമ, യോഷികി ക്രിഷിറ്റ, കൊസീ കവാബെ, ഊക്ക റിമോ എന്നിവരാണ് ജപ്പാനുവേണ്ടി ഗോളുകൾ നേടിയത്.
ഇന്ത്യക്കുവേണ്ടി ദിൽപ്രീത് സിങ്, ഹർമൻപ്രീത് സിങ്, ഹാർദിക് സിങ് എന്നിവർ വലകുലുക്കി.
മൂന്നാം സ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തിൽ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ഈ വിജയത്തോടെ ജപ്പാന്‍ ഫൈനലില്‍ പ്രവേശിച്ചു. കലാശപ്പോരാട്ടത്തില്‍ ദക്ഷിണ കൊറിയയാണ് ജപ്പാന്റെ എതിരാളികള്‍.
ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യ എതിരില്ലാത്ത ആറുഗോളുകള്‍ക്ക് ജപ്പാനെ തകര്‍ത്തിരുന്നു. എന്നാല്‍ സെമിയില്‍ ആ മികവിന്റെ അടുത്തെത്തുന്ന പ്രകടനം പോലും പുറത്തെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. ഒരു ഘട്ടത്തില്‍ 5–1 എന്ന സ്‌കോറിന് പിന്നില്‍ നിന്ന ശേഷമാണ് ഇന്ത്യ സ്‌കോര്‍ 5–3 ല്‍ എത്തിച്ചത്. നിലവിൽ ഇന്ത്യയും പാകിസ്ഥാനും സംയുക്ത ജേതാക്കളാണ്.
english summary;Japan defeats India in Asian Champions Trophy hockey final
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.