ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടി വെളളം ഒഴുകുന്നു

Web Desk
Posted on February 09, 2019, 3:18 pm

കൊല്ലം: ഇത്തിക്കര ഓയൂർ ആയൂർ റോഡിൽ തിരിച്ചൻകാവിന് സമീപം ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടിവെളളം ഒഴുകുന്നു. ഒരാഴ്ച്ചയായിട്ടും ഇത് നന്നാക്കാൻ അധികൃതർ ശ്രമിച്ചിട്ടില്ല. വേനൽ കടുത്തതോടു കുടിവെള്ളക്ഷാമം ഏറെയുള്ള മേഖലയിലാണ് ഇതുപോലെ ശുദ്ധജലം ദിവസങ്ങളായി പാഴായി ഒഴുകി പോകുന്നത്.