ഇന്ത്യയില്‍ വരുന്ന അഞ്ചുവര്‍ഷത്തേക്ക് 3.2 ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ. 14ാമത് ഇന്ത്യ‑ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം.
ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. സാമ്പത്തിക, സാംസ്കാരിക മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള ആറ് കരാറുകളില്‍ ഇരുനേതാക്കളും ഒപ്പുവച്ചു. ഇരുരാജ്യങ്ങളും ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്ത്യ‑പസഫിക് മേഖലയില്‍ സമാധാനം, സുസ്ഥിരത, ക്ഷേമം എന്നിവ ഉറപ്പാക്കാന്‍ കഴിയുമെന്ന് സംയുക്ത പ്രസ്താവനയില്‍ മോഡി പറഞ്ഞു.
english summary;Japan will invest Rs 3.2 lakh crore
you may also like this video;