June 29, 2022 Wednesday

ഇത്‌ രജിത്തിനെ കുടുക്കാൻ വേണ്ടി ജസ്ല ചെയ്യുന്ന കാഴ്ചകൾ: ബിഗ്ബോസിലെ നാടകീയ രംഗങ്ങൾ

By Janayugom Webdesk
January 28, 2020

ഏറെ പ്രതീക്ഷകളോടെ പ്രേഷക മുന്നിലേയ്ക്ക് എത്തിയ ടെലിവിഷൻ ഷോയാണ് ബിഗ് ബോസ് സീസൺ ടു. സീസൺ ഒന്നിന്റെ പ്രേഷക സ്വീകാര്യത സീസൺ ടുവിന് ഇല്ലെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. മോഹന്‍ലാല്‍ അവതാരകനായിട്ടു പോലും ജനുവരി 5ന് തുടങ്ങിയ പരിപാടി രണ്ടാഴ്ച പിന്നിട്ടപ്പോൾ റേറ്റിംഗും പിന്നിലേയ്ക്ക് പോയി. മുൻ വർഷത്തെ ഷോയെ അപേക്ഷിച്ച് മത്സരാർത്ഥികളുടെ ദൗർബല്യം തന്നെയാണ് ഷോയെ പ്രേക്ഷകരിൽ നിന് അകറ്റിയതെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ദിവസത്തെ എലിമിനേഷനിൽ രണ്ട് പേർ പുറത്ത് പോകുകയും വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി പുതിയ മത്സരാര്‍ത്ഥികള്‍ വീട്ടിലേയ്ക്ക് എത്തുകയും ചെയ്തിരുന്നു. എത്തിയതാകട്ടെ ജസ്‌ല മാടശ്ശേരിയും ദയ അശ്വതിയും.

ജസ്‌ല മത്സരം തുടങ്ങിയതിന്റെ ആദ്യ ഘട്ടം എന്ന പോലെയായിരുന്നു വന്നുടൻ തന്നെ രജിത്തിനോട് കൊമ്പ് കോര്‍ത്തത്. ബിഗ്‌ബോസില്‍ ചര്‍ച്ചകള്‍ക്കിടെ ഇനി താന്‍ പെണ്ണിന്റെ മേക്കപ്പ് അണിയാന്‍ പോകുകയാണെന്ന് രജിത് കുമാര്‍ പറയുകയുണ്ടായി.

you may also like this video;

മാത്രമല്ല അങ്ങനെ ഓരോ ദിവസവും ഓരോരുത്തര്‍ ചെയ്യണമെന്നും രജിത്ത് കുമാര്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ ഞങ്ങള്‍ പെണ്ണുങ്ങള്‍ എന്ത് ചെയ്യുമെന്നായി ജസ്‌ല. അതിന് നിങ്ങള്‍ ഇപ്പോഴേ ആണുങ്ങള്‍ ആയിക്കഴിഞ്ഞല്ലോ അങ്ങനെ അല്ലെ നടക്കുന്നതെന്ന് രജിത് കുമാറും തിരിച്ചടിച്ചു.

ഒട്ടും വിട്ടു കൊടുക്കാതെ തന്നെ, അങ്ങനെ കൈലിയും ഷര്‍ട്ടുമൊക്കെ ഇട്ടുകഴിഞ്ഞാല്‍ പെണ്ണ് ആണാകുമോ എന്ന് ജസ്‌ലയും വാദിച്ചു. തുടന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഒടുവിൽ നിന്നെ മനസിലാക്കിക്കാന്‍ എനിക്ക് കഴിയില്ല എന്ന് പറഞ്ഞ് രജിത് കുമാര്‍ പിന്മാറി പോവുകയായിരുന്നു. പിന്നീട് രാത്രി ഇരുവരും അടുത്തിരുന്ന് സംസാരിക്കവെ, എന്നാ എന്നോട് ഐ ലവ് യൂ പറ എന്ന് പറഞ്ഞ് കൊണ്ട് രജിത്തിനെ ഇക്കിളി ഇടുകയും കെട്ടിപിടിച്ച് സന്തോഷത്തോടെ ഇരിക്കുകയും ചെയ്യുന്ന ജസ്‌ലയെയുമാണ് പ്രേഷകർ കണ്ടത്. എന്നാൽ ഇത്‌ രജിത്തിനെ കുടുക്കാൻ വേണ്ടി ജസ്ല ചെയ്യുന്ന കാര്യങ്ങളാണെന്നാണ്‌ പ്രേക്ഷകർ പറയുന്നത്‌.  ഇനി ചെറിയ കളികളില്ല കളികൾ വേറെലെവൽ എന്ന് മോഹൻലാൽ പറഞ്ഞത് വെറുതെയായില്ലെന്നാണ് പ്രേഷകരുടെ അഭിപ്രായം.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.