August 14, 2022 Sunday

Related news

July 29, 2022
July 14, 2022
April 1, 2022
August 24, 2021
August 17, 2021
July 22, 2021
July 6, 2021
June 4, 2021
May 30, 2021
May 17, 2021

മോഹൻലാൽ വിചാരിച്ചിട്ടും സാധിക്കാത്ത ബിഗ്‌ബോസ് റേറ്റിംഗ് ഒറ്റ ദിവസം കൊണ്ട് ഉയർത്തി ഒരാൾ, സംഭവിച്ചത് ഇങ്ങനെ

Janayugom Webdesk
January 27, 2020 12:37 pm

ഏറെ പ്രതീക്ഷകളോടെ പ്രേഷക മുന്നിലേയ്ക്ക് എത്തിയ ടെലിവിഷൻ ഷോയാണ് ബിഗ് ബോസ് സീസൺ ടു. സീസൺ ഒന്നിന്റെ പ്രേഷക സ്വീകാര്യത സീസൺ ടുവിന് ഇല്ലെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ജനുവരി 5ന് തുടങ്ങിയ പരിപാടി രണ്ടാഴ്ച പിന്നിട്ടപ്പോൾ റേറ്റിംഗും പിന്നിലേയ്ക്ക് പോയി. മുൻ വർഷത്തെ ഷോയെ അപേക്ഷിച്ച് മത്സരാർത്ഥികളുടെ ദൗർബല്യം തന്നെയാണ് ഷോയെ പ്രേക്ഷകരിൽ നിന് അകറ്റിയതെന്നാണ് കണ്ടെത്തൽ. ആദ്യം പുറത്തായത് ബിഗ്‌ബോസ് ഹൗസിന്റെ ക്യാപ്റ്റൻസി വഹിച്ച രാജനി ചാണ്ടി ആയിരുന്നു. എന്നാൽ സുരേഷ് കുമാറും, ബിഗ്‌ബോസിലെ ശ്രദ്ധേയനായ പരീക്കുട്ടിയും ഇന്നലത്തെ എപ്പിസോഡിലൂടെ പുറത്തായി. അപ്രതീക്ഷിതമായി രണ്ടുപേർ പുറത്താകുമെന്ന് അവതാരകനായ മോഹൻലാൽ പറഞ്ഞതിന് പിന്നാലെ ഇവർ പുറത്ത് പോകുകയും പിന്നീട് വൈൽഡ് കാർഡ് എൻട്രിയിലൂടെ രണ്ട് പേർ വരുകയും ആയിരുന്നു. ബിഗ് ബോസ് വീട്ടിലേയ്ക്ക് എത്തിയതാകട്ടെ ജസ്‌ല മാടശ്ശേരിയും ദയ അശ്വതിയും.

you may also like this video;

സോഷ്യൽ മീഡിയയിലൂടെ എല്ലാവർക്കും സുപരിചിതമായ രണ്ട് മുഖങ്ങളാണ് ജസ്ലല‌ മാടശ്ശേരിയുടെയും ദയ അശ്വതിയുടെയും. സോഷ്യൽ മീഡിയയിലൂടെ ജലസ്‌ലയുടെ വൈറൽ വീഡിയോകളെ നിശിതമായി വിമർശിക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്നയാളാണ് ദയ അശ്വതി. ഇവരുടെ കൊമ്പുകോർക്കലിന് സോഷ്യൽ മീഡിയ പലതവണ സാക്ഷ്യം വഹിക്കുകയും ചെയ്തിരുന്നു. സ്വതന്ത്ര ചിന്തക, ആക്റ്റിവിസ്റ്റ് എന്നീ നിലകളിൽ സുപരിചിതയും അസഹിഷ്ണുതക്കെതിരെ ഫ്‌ളാഷ്‌മോബ് നടത്തി ശ്രദ്ധേയമാകുകയും ചെയ്തയാളാണ് ജസ്‌ല. എം.ബി.എ ബിരുദധാരിയായ ജസ്‌ല ഇൻഷ്വറൻസ് കമ്പനിയിൽ ജോലി ചെയ്യുകയും ചെയ്യുന്നു.

you may also like this video;

പാലക്കാട് മുണ്ടൂർ സ്വദേശിയാണ് ദയ അശ്വതി. അമ്മയോ അച്ഛനോ, ഭർത്താവോ കൂടപ്പിറപ്പുകളോ ഇപ്പോൾ തനിക്കൊപ്പമില്ലെന്നും അമ്മയുടെ അനിയത്തി മാത്രമാണ് അടുത്ത ബന്ധുവായി ഉള്ളതെന്നും ബിഗ് ബോസിലൂടെ കുറെ കാര്യങ്ങൾ തുറന്ന് പറയണമെന്ന് ആഗ്രഹമുണ്ടെന്നും ദയ മോഹൻലാലിനോട് പറഞ്ഞു. സിനിമകളിൽ സപ്പോർട്ടിംങ് ക്യാരക്ടർ ആയി ജോലി ചെയ്യുന്നതിനിടയിലാണ് താൻ ബ്യൂട്ടീഷൻ കോഴ്‌സ് പഠിച്ചതെന്നും ശേഷം ബെഹ്റനിലേയ്ക്ക് പോയെന്നും അശ്വതി മത്സരാർത്ഥികളോട് പറഞ്ഞു. ഇനി ചെറിയ കളികളില്ല കളികൾ വേറെലെവൽ എന്ന് മോഹൻലാൽ പറഞ്ഞത് വെറുതെയായില്ലെന്നാണ് പ്രേഷകരുടെ അഭിപ്രായം. ഇരുവരും തമ്മിലുള്ള ആശയപരമായ പൊരുത്തക്കേടും തമ്മിൽത്തല്ലും ബിഗ് ബോസ് വീട്ടിലും തുടരുമോ എന്ന് കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു.

Eng­lish Sum­ma­ry: Jasla Madassery and Diya Aswathi wild card entry in big boss season2.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.