മുംബൈ: BCCIയുടെ വാർഷിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഏറ്റവും മികച്ച അന്താരാഷ്ട്ര ക്രിക്കറ്റർക്കുള്ള പോളി ഉമ്രിഗർ പുരസ്കാരം ജസ്പ്രീത് ബുംറയ്ക്ക്. പൂനം യാദവിനാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം. 2018–19ലെ മികച്ച ക്രിക്കറ്റ് താരങ്ങൾക്കുള്ള ബിസിസിഐ വാർഷിക പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. പുരസ്കാരങ്ങൾ ഞായറാഴ്ച വിതരണം ചെയ്യും.
ഏകദിന ക്രിക്കറ്റിൽ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറ 2018ലാണ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്.
മറ്റ് പുരസ്കാരങ്ങൾ ചുവടെ:
കേണൽ സികെ നായിഡു ലൈഫ് അച്ചീവ്മെൻറ് അവാർഡ്: കെ ശ്രീകാന്ത്
BCCI ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്: അഞ്ജും ചോപ്ര
BCCI സ്പെഷ്യൽ അവാർഡ്: ദിലീപ് ജോഷി
ദിലീപ് സർദേസായ് അവാർഡ് (ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ റൺസ്): ചേതേശ്വർ പൂജാര
ദിലീപ് സർദേസായ് അവാർഡ് (ടെസ്റ്റുകളിൽ ഏറ്റവും ഉയർന്ന വിക്കറ്റ്): ജസ്പ്രീത് ബുംറ
അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വനിതാ താരം: സ്മൃതി മന്ദന
അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ വനിതാ താരം: ജുലാൻ ഗോസ്വാമി
പോളി ഉമ്രിഗർ പുരസ്കാരം: ജസ്പ്രീത് ബുംറ
മികച്ച അന്താരാഷ്ട്ര ക്രിക്കറ്റ് താരം (വനിതകൾ): പൂനം യാദവ്
മികച്ച അന്താരാഷ്ട്ര (അരങ്ങേറ്റം) (പുരുഷന്മാർ): മയങ്ക് അഗർവാൾ
മികച്ച അന്താരാഷ്ട്ര (അരങ്ങേറ്റം) (വനിതകൾ): ഷഫാലി വർമ്മ
രഞ്ജി ട്രോഫിയിലെ മികച്ച ഓൾ റൗണ്ടർക്കുള്ള ലാല അമർനാഥ് അവാർഡ്: ശിവം ദുബെ (മുംബൈ)
Domestic Limited Overs competition മത്സരത്തിലെ ഓൾ റൗണ്ടർക്കുള്ള ലാല അമർനാഥ് അവാർഡ്: നിതീഷ് റാണ (ഡൽഹി)
രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയയാൾക്കുള്ള മാധവറാവു സിന്ധ്യ അവാർഡ്: മിലിന്ദ് കുമാർ (സിക്കിം)
രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ മാധവറാവു സിന്ധ്യ അവാർഡ്: അശുതോഷ് അമൻ (ബീഹാർ)
സി കെ നായിഡു ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ എംഎ ചിദംബരം ട്രോഫി: മനൻ ഹിംഗ്രാജിയ (ഗുജറാത്ത്)
സി കെ നായിഡു ട്രോഫിയിൽ ഏറ്റവും ഉയർന്ന വിക്കറ്റ് നേടിയയാൾക്കുള്ള എംഎ ചിദംബരം ട്രോഫി: സിഡക് സിംഗ് (പോണ്ടിച്ചേരി)
കൂച്ച് ബെഹാർ ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ എംഎ ചിദംബരം ട്രോഫി: വത്സൽ ഗോവിന്ദ് (കേരളം)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.