ജവാന് മദ്യത്തിന് വീര്യം കൂടുതലെന്ന് രാസപരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വില്‍പ്പന മരവിപ്പിക്കാന്‍ കേരള എക്സൈസ് വകുപ്പ് . ജൂലായ് 20നുള്ള മൂന്ന് ബാച്ച് മദ്യത്തിന്റെ വില്‍പ്പന അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ എക്സെെസ് വകുപ്പ് ഉത്തരവിറക്കി.
രാസപരിശോധനയില്‍ ജവാന് മദ്യത്തിന് സെഡിമെന്റ്സിന്റെ അളവ് കണ്ടെത്തി. മദ്യത്തിന്റെ വീര്യം 39.09% v/v, 38.31% v/v, 39.14% v/v ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 245, 246, 247 എന്നീ മൂന്ന് ബാച്ചുകളിലുള്ള മദ്യത്തിന്റെ വില്‍പ്പന മരവിപ്പിച്ച് എക്സെെസ് വകുപ്പ് ഉത്തരവിറക്കിയത്.
ഇതുസംബന്ധിച്ച് എല്ലാ ഡിവിഷനുകളിലെയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍മാര്‍ക്ക് എക്സൈസ് കമ്മിഷ്ണര്‍ അറിയിപ്പ് നല്കി
English summary: Jawan is more powerful; Order to suspend sales in the state
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.