October 3, 2022 Monday

Related news

October 2, 2022
September 30, 2022
September 25, 2022
August 27, 2022
August 27, 2022
August 23, 2022
August 19, 2022
August 16, 2022
August 12, 2022
August 9, 2022

ജമ്മു കശ്​മീരിൽ ജവാന്​ വീരമൃത്യു:പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

Janayugom Webdesk
ശ്രീനഗർ
May 17, 2020 9:43 pm

ജമ്മു കശ്​മീരിലെ ദോഡ ജില്ലയിൽ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ജവാന്​ വീരമൃത്യു. ഹിസ്​ബുൽ മുജാഹിദീൻ ഭീകരനും കൊല്ലപ്പെട്ടതായി പ്രതിരോധ വക്താവ്​ ലഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ്​ പറഞ്ഞു. ഒരു ഹിസ്ബുൾ​ ഭീകരന്​ പരിക്കേറ്റിട്ടുണ്ട്​. കഴിഞ്ഞ ദിവസം വധിച്ച ഹാരൂൺ അബ്ബാസ്​ വാനിയുമായി ബന്ധപ്പെട്ടവരാണിവരെന്ന്​ പൊലീസ്​ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ്​ ദോഡയിൽ സൈന്യം ഓപറേഷൻ തുടങ്ങിയത്.

അതേസമയം ജമ്മു കശ്മീരില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ ദെഗ് വാര്‍ സെക്ടറിലാണ് സംഭവം. പാക് സേന വെടിവയ്പ്പ് നടത്തിയതിന് പിന്നാലെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.മെയ് ഒമ്പതിനും ദെഗ് വാര്‍ സെക്ടറില്‍ പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച്‌ വെടിവയ്പ്പും ഷെല്ലിങ് നടത്തുകയും ചെയ്തു. ഇന്ത്യന്‍ സേന തിരിച്ചടിച്ചതോടെയാണ് പാകിസ്ഥാന്‍ വെടിവയ്പ്പ് അവസാനിപ്പിച്ചത്.

Eng­lish: indi­an jawan mary­tred in jammu

You may also like rthis video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.