കുടുംബത്തോടൊപ്പം ഈദ് ആഷോഘിക്കാന്‍ പോയ ജവാനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി

Web Desk
Posted on August 03, 2020, 7:22 pm

ന്യൂഡൽഹി: ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ ജവാനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. 162ാം ബെറ്റാലിയനിലെ സൈനികനായ ഷാക്കിർ മൻസൂറിനെയാണ് തട്ടിക്കൊണ്ടുപോയത്. സൈനികൻ സഞ്ചരിച്ചിരുന്ന കാർ തീയിട്ടു. ഷാക്കിറിനെ കണ്ടെത്തുന്നതിന് സമഗ്രമായ തെരച്ചിൽ ആരംഭിച്ചതായി സൈനിക വൃത്തങ്ങൾ പറഞ്ഞു.

അവധിക്ക് കുടുംബത്തോടൊപ്പം ഈദ് ആഘോഷിക്കാന്‍പോയതാണ് ഷാക്കിര്‍. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് കാണാതായതെന്നാണ് വിവരം. ഷോപ്പിയാനിലാണ് ഇദ്ദേഹത്തിന്റെ വീടെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു.കുല്‍ഗാമിന് സമീപത്തുവെച്ച് ഇദ്ദേഹത്തിന്റെ കാര്‍ കണ്ടതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്.

ഷാക്കിറിന്റെ തിരോധാനം അന്വേഷിച്ചുവരികയാണെന്നും തെരച്ചിലിനായി പൊലീസ് നായയുടെയും ഡ്രോണിന്റെയും സഹായം തേടിയിട്ടുള്ളതായും പൊലീസ് അറിയിച്ചു.

കശ്മീരില്‍ ഡ്യൂട്ടിക്കുശേഷം വീടുകളിലേക്ക് മടങ്ങിപ്പോകുന്ന ജവാന്മാരെ തട്ടിക്കൊണ്ടുപോകുന്ന പ്രവണത കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ പതിവാണെന്ന് സ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നു.

 

Sub: Jawan miss­ing from J&K

You may like this video also