20 April 2024, Saturday

Related news

March 23, 2024
March 15, 2024
March 6, 2024
March 6, 2024
March 2, 2024
March 1, 2024
January 3, 2024
December 29, 2023
December 10, 2023
December 10, 2023

ദർശനയെ പൊട്ടിച്ചിരിപ്പിച്ച ബേസിലിന്റെ ഫോട്ടോ പോസ് : ’ ജയ ജയ ജയ ജയ ഹേ’ മേക്കിങ് വീഡിയോ കാണാം

Janayugom Webdesk
September 14, 2022 8:56 pm

ജാനേമൻ എന്ന സിനിമക്ക് ശേഷം ചിയേഴ്‌സ് എന്റർടൈൻമെന്റസ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡ്യുപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.മുത്തുഗൗ അന്താക്ഷരി, എന്നി സിനിമകൾ ഒരുക്കി ശ്രദ്ധ നേടിയ വിപിൻ ദാസാണ് സംവിധായകൻ. സംവിധായകനും. സംവിധായകൻ വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഫാമിലി എന്റർടെയ്നർ ആയ ചിത്രത്തിൽ ജോഡികളായി ബേസിൽ ജോസഫും ദർശന രാജേന്ദ്രനുമെത്തുന്നു.

ഭാര്യ — ഭർത്താക്കൻമാരായിട്ടാണ് ദർശനയും ബേസിലും ചിത്രത്തിലെത്തുന്നത്. ’ ജയ ജയ ജയ ജയ ഹേ ‘യുടെ ഒരു മേക്കിങ് വീഡിയോ ഇന്ന് പുറത്ത് വന്നിരുന്നു. വധു വരുന്മാരുടെ വേഷത്തിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ബേസിലിനെയും ദർശനയെയും വീഡിയോയിൽ കാണാം. ബേസിൽ ഫോട്ടോക്ക് പോസ് ചെയ്യുന്ന രീതി സ്റ്റിൽ ഫോട്ടോഗ്രാഫർ ദർശനക്കും സെറ്റിൽ ഉള്ളവർക്കും കാണിച്ചു കൊടുക്കുന്നതും, അത് കണ്ടു എല്ലാവരും പൊട്ടിച്ചിരിക്കുന്നതുമാണ് വീഡിയോയില്‍. വിവാഹ വേഷത്തിലുള്ള ആ ഫോട്ടോ തന്നെയാണ് ഫസ്റ്റ് ലുക്ക്‌ ആയി കുറച്ചു ദിവസങ്ങൾക്കു മുന്നിൽ പുറത്ത് വന്നത്. നിമിഷനേരംകൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്. ദീപാവലി റീലീസായി ’ ഒക്ടോബർ 21’ന് ചിത്രം തിയേറ്ററുകളിലെത്തും.

ഐക്കൺ സിനിമാസ് ’ ജയ ജയ ജയ ജയ ഹേ ’ യുടെ വിതരണക്കാർ.ബബ്ലു അജുവാണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി (DOP),ജോൺ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്.അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു.ഗാന രചന — വിനായക് ശശികുമാർ,ശബരീഷ് വർമ്മ.ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.കല — ബാബു പിള്ള,ചമയം — സുധി സുരേന്ദ്രൻ,വസ്ത്രലങ്കാരം — അശ്വതി ജയകുമാർ,നിർമ്മാണ നിർവഹണം — പ്രശാന്ത് നാരായണൻ,മുഖ്യ സഹ സംവിധാനം — അനീവ് സുരേന്ദ്രൻ,ധനകാര്യം — അഗ്നിവേഷ്, പ്രൊഡക്ഷൻ കോർഡിനേറ്റർ — ഐബിൻ തോമസ്,നിശ്ചല ചായാഗ്രഹണം ‑ശ്രീക്കുട്ടൻ, വാർത്താ പ്രചരണം — വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.യെല്ലോ ടൂത്ത് ആണ് പബ്ലിസിറ്റി ഡിസൈൻസ്.

Eng­lish Sum­ma­ry: ‘Jaya Jaya Jaya Jaya Hey’ movie mak­ing video
You may also like this video

 

View this post on Instagram

 

A post shared by Amal Paul­son (@amal_paulson)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.