May 27, 2023 Saturday

Related news

April 13, 2023
April 12, 2023
March 5, 2023
November 6, 2022
October 15, 2022
September 19, 2022
August 25, 2022
July 21, 2022
July 18, 2022
July 8, 2022

കുട്ടികള്‍ക്കു മുന്നില്‍ സാന്റാക്ലോസായി ജയസൂര്യ

Janayugom Webdesk
December 20, 2019 5:11 pm

കൊച്ചി: ഡോക്ടറെ കാണാന്‍ കാത്തിരുന്ന കുട്ടികള്‍ക്കു മുന്നിലേക്ക് അപ്രതീക്ഷിതമായി സാന്റാ അപ്പൂപ്പനായി ചലച്ചിത്ര താരം ജയസൂര്യ. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ പീഡിയാട്രിക് വിഭാഗത്തിലെ കുട്ടികള്‍ക്ക് മുന്നിലാണ് താരം എത്തിയത്. കളിതമാശകളുമായി അവരോടൊപ്പം ചിലവിട്ട താരം കുട്ടികള്‍ക്ക് സമ്മാനം നല്‍കി. ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ കമാന്‍ഡര്‍ ജല്‍സണ്‍ കവലക്കാട്ട്, പീഡിയാട്രിക് വിഭാഗം ഡോക്ടര്‍മാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ജയസൂര്യ ക്രിസ്മസ് കേക്ക് മുറിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായ കുട്ടികളുടെ സമീപത്തെത്തി അവര്‍ക്കും ക്രിസമസ് ആശംസകള്‍ പങ്കുവെച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.