4 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 4, 2024
September 28, 2024
September 27, 2024
September 25, 2024
September 24, 2024
September 18, 2024
September 18, 2024
September 18, 2024
September 18, 2024
September 18, 2024

സര്‍ക്കാര്‍ ജോലി ലഭിച്ചതില്‍ അസൂയ; ഭാര്യയുടെ കൈപ്പത്തി വെട്ടിമാറ്റി യുവാവ്

Janayugom Webdesk
June 7, 2022 7:12 pm

ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതില്‍ അസൂയയും അപകര്‍ഷതാ ബോധവും മൂലം ഭര്‍ത്താവ് യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റി. പശ്ചിമബംഗാളിലെ ഈസ്റ്റ് ബുര്‍ധ്വാന്‍ ജില്ലയിലെ കേതുഗ്രാമില്‍ തിങ്കളാഴ്ചയാണ് സംഭവം. ജോലിക്ക് പോകുന്ന ഭാര്യയെ തടയുവാന്‍ ഷേര്‍ മുഹമ്മദ് എന്നയാളാണ് ഈ ക്രൂര കൃത്യം ചെയ്തത്. 

ഭാര്യ രേണു ഖാത്തൂന് ആരോഗ്യ വകുപ്പില്‍ നഴ്‌സ് ആയി ജോലി ലഭിച്ചിരുന്നു. ജോലിക്കു പോകരുതെന്ന് ഭാര്യയോട് ഷേര്‍ മുഹമ്മദ് പറയാറുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ഇരുവരും തമ്മില്‍ ദിവസവും തര്‍ക്കം ഉണ്ടായിരുന്നു. എന്നാല്‍ ജോലിക്ക് പോകാനായിരുന്നു രേണുവിന്റെ തീരുമാനം. 

കൈപ്പത്തി വെട്ടിമാറ്റിയതോടെ ബോധരഹിതയായ രേണുവിനെ, ഭർത്താവ് ഷേർ മുഹമ്മദ് ആശുപത്രിയിൽ എത്തിച്ചശേഷം കടന്നുകളയുകയായിരുന്നു. വെട്ടിമാറ്റിയ കൈപ്പത്തി കൂടെ ആശുപത്രിയില്‍ എത്തിച്ചതുമില്ല. ശസ്ത്രക്രിയയിലൂടെ കൈപ്പത്തി തുന്നിച്ചേർക്കാൻ അവസരം കൊടുക്കാതിരിക്കാനായിരുന്നു ഇത്. യുവതിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിനു പിന്നാലെ ഇയാളുടെ കുടുംബവും ഒളിവിൽപ്പോയി.

നഴ്സിങ് പഠിച്ച ശേഷം സമീപ നഗരമായ ദുർഗാപുരിലെ സ്വകാര്യ ആശുപത്രിയിൽ പരിശീലനത്തിലായിരുന്നു രേണുവിന് അടുത്തിടെ സർക്കാരിൽ ജോലി ലഭിച്ചതാകാമെന്ന് നാട്ടുകാര്‍ പറയുന്നു. ജോലിയില്ലാത്ത ഭർത്താവ് ഷേർ മുഹമ്മദിനെ പ്രകോപിച്ചു. സർക്കാർ ജോലി ലഭിച്ച ഭാര്യ തന്നെ വിട്ടുപോകുമെന്ന് ഇയാൾ ഭയന്നിരിക്കാമെന്നും നാട്ടുകാർ പറയുന്നു.

Eng­lish Summary:Jealous of get­ting a gov­ern­ment job; The young man cut off his wife’s hand
You may also like this video

TOP NEWS

October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.