27 March 2024, Wednesday

Related news

March 26, 2024
March 25, 2024
March 23, 2024
March 19, 2024
March 17, 2024
March 17, 2024
March 6, 2024
March 1, 2024
February 28, 2024
February 25, 2024

ജെഇഇ പരീക്ഷയില്‍ ക്രമക്കേട്: വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങി പരീക്ഷ നടത്തിയ സ്ഥാപനങ്ങളില്‍ റെയ്ഡ്

Janayugom Webdesk
September 3, 2021 3:02 pm

ന്യൂഡൽഹി: ജെഇഇ (മെയിൻ) ഓൺലെെൻ പരീക്ഷയിൽ ക്രമക്കേട് നടത്തിയ പ്രമുഖ സ്വകാര്യ വിദ്യഭ്യാസ സ്ഥാപനമായ അഫിനിറ്റി എഡ്യൂക്കേഷന്റെ 19 കേന്ദ്രങ്ങളിൽ സിബിഐ പരിശോധന നടത്തി. സ്ഥാപനത്തിന്റെ ഡയറക്ടർമാരായ സിദ്ധാർത്ഥ് കൃഷ്ണ വിശ്വംഭർ മണി ത്രിപാഠി, ഗോവിന്ദ് വർഷിണി, എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് തുടരുകയാണെന്ന് സിബിഐ അറിയിച്ചു. ഹരിയാനയിലെ സോണിപ്പത്ത് കേന്ദ്രത്തിൽ പരീക്ഷയെഴുിയ ചില വിദ്യാർത്ഥികളിൽ ഓരോരുത്തരിൽ നിന്നും 12 മുതൽ 15 ലക്ഷം രൂപ വരെ വാങ്ങി വിദൂര കേന്ദ്രത്തിലിരുന്ന് ഉത്തരം എഴുതി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിബിഐ കഴിഞ്ഞ ബുധനാഴ്ച സ്ഥാപനത്തിനെതിരെ കേസെടുത്തിരുന്നു.

 


ഇതും കൂടി വായിക്കൂ: വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വസിക്കാം: ഇത്തവണ പ്ലസ് ടു ഫീസ് ഈടാക്കില്ല


 

ഇതിന് പിന്നാലെയാണ് സ്ഥാപനത്തിന്റെ വിവിധ ശാഖകളിൽ പരിശോധന നടത്തിയത്. രാജ്യത്തെ ഏറ്റവും പ്രമുഖമായ എൻഐടികളിൽ പ്രവേശനം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. യുക്രെെൻ, റഷ്യ, ചെെന, എന്നിവിടങ്ങളിലടക്കം കേന്ദ്രങ്ങളുള്ള സ്ഥാപനത്തിന്റെ ബംഗളൂരു, പൂനെ, ഡൽഹി, ഡൽഹി പ്രാന്തപ്രദേശങ്ങൾ, ജംഷേദ്പൂർ, ഇന്ദോർ എന്നീ ശാഖകളിലായിരുന്നു പരിശോധന. ഇവിടങ്ങളിൽ നിന്ന് 25 ലാപ്ടോപ്പുകൾ, ഏഴ് കമ്പൂട്ടറുകള്‍, 30 മുൻകൂര്‍ തീയതി എഴുതിയ ചെക്കുകൾ, വിദ്യാർത്ഥികളുടെ മാർക്ക്ഷീറ്റ് ഉൾപ്പെടെയുള്ള രേഖകള്‍ തുടങ്ങിയവ സിബിഐ കണ്ടെടുത്തു.

 


ഇതും കൂടി വായിക്കൂ: വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം ഗ്രേസ് മാര്‍ക്ക് ഇല്ല ; സര്‍ക്കാര്‍ തീരുമാനം ശരിവച്ച് ഹെെക്കോടതി


 

ഡയറക്ടര്‍മാരെ കൂടാതെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാര്‍ , പരീക്ഷാകേന്ദ്രങ്ങളില്‍ നിയമിതരായ ഇവരുമായി ബന്ധമുള്ളവര്‍ തുടങ്ങിയവര്‍ക്കെതിരെയും കേസെടുത്തു. വിദേശരാജ്യങ്ങളിലുള്‍പ്പെടെയുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടാൻ സഹായിക്കുന്ന സ്ഥാപനങ്ങളില്‍ പ്രവേശനം നേടാൻ സഹായിക്കുന്ന സ്ഥാപനമാണ് അഫിനിറ്റി എഡ്യൂക്കേഷൻ. വൻതുക വാങ്ങി ഐഐടികളുള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സിബിഐ നിരീക്ഷണം തുടങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Eng­lish sum­ma­ry; JEE main 2021: CBI con­ducts raids at 19 places over ‘irreg­u­lar­i­ties’ in exam

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.