ജെ.ഇ.ഇ മെയിന്‍ രണ്ടാം പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ഫെബ്രുവരി ഏഴു മുതല്‍ മാര്‍ച്ച് ഏഴു വരെ നടത്തും. ഇമേജ് അപ്‌ലോഡ് ചെയ്യാനും അപേക്ഷാ ഫീസടയ്ക്കാനും മാര്‍ച്ച് ഏട്ടുവരെ സൗകര്യമുണ്ടാകും. ആദ്യ ജെ.ഇ.ഇ. മെയിന്‍ അഭിമുഖീകരിച്ചവര്‍ക്കും അഭിമുഖീകരിക്കാത്തവര്‍ക്കും രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം.പരീക്ഷ ഏപ്രില്‍ അഞ്ച്, ഏഴ്, ഏട്ട്, ഒമ്ബത്, 11 തീയതികളിലാകും.
ബി.ഇ, ബി.ടെക്, ബി.ആര്‍ക്ക്, ബി. പ്ലാനിങ് പരീക്ഷകള്‍ രണ്ടാം ജെ.ഇ.ഇ. മെയിനിലും ഉണ്ടാകും. രണ്ടാം പരീക്ഷ കഴിഞ്ഞും ആ പരീക്ഷ അഭിമുഖീകരിച്ചവരുടെ എന്‍.ടി.എ. സ്‌കോര്‍ ഇതേ രീതിയില്‍ കണക്കാക്കും.
ആദ്യപരീക്ഷ മാത്രമോ, രണ്ടാം പരീക്ഷ മാത്രമോ അഭിമുഖീകരിക്കുന്നവരുടെ കാര്യത്തില്‍, അഭിമുഖീകരിച്ച പരീക്ഷയില്‍ അവര്‍ക്കു ലഭിച്ച എന്‍.ടി.എ. സ്‌കോര്‍ പരിഗണിച്ചാകും ജെ.ഇ.ഇ. മെയിന്‍ റാങ്ക് നിര്‍ണയിക്കുക.
രണ്ടുപരീക്ഷകളും അഭിമുഖീകരിക്കുന്നവരുടെ കാര്യത്തില്‍ രണ്ടില്‍ മെച്ചപ്പെട്ട എന്‍.ടി.എ. സ്‌കോര്‍ ആകും റാങ്ക് നിര്‍ണയത്തിന് പരിഗണിക്കുക.
English Summary: JEE Main Examination Registration Date announced
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.