നിയന്ത്രണംവിട്ട ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞു; 11 പേര്‍ക്ക് പരിക്ക്

Web Desk
Posted on September 29, 2019, 11:54 am

മൂന്നാര്‍: മൂന്നാറില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 11 പേര്‍ക്ക് പരിക്ക്.
പെരിയകനാല്‍ പവ്വര്‍ഹൗസിന് സമീപമാണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഞായറാഴ്ച രാവിലെ ഏഴോടെയാണ് അപകടം നടന്നത്. മൂന്നാറില്‍ നിന്നും പൂപ്പാറയ്ക്ക് യാത്രക്കാരുമായി വരികയായിരുന്ന വാഹനം വളവുള്ള ഭാഗത്ത് എത്തിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.