ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് അഞ്ച് മരണം; അഞ്ച് പേര്‍ക്ക് പരിക്ക്

Web Desk
Posted on May 02, 2019, 5:57 pm

മാണ്ടി: ഹിമാചല്‍പ്രദേശില്‍ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് അഞ്ച് പേര്‍മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഹിമാചല്‍ പ്രദേശിലെ മാണ്ടിയിലുള്ള പഥാറിലാണ് അപകടം നടന്നത്. പത്ത് പേരാണ് ജീപ്പിലുണ്ടായിരുന്നത്. മരിച്ചവരില്‍ രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവറിന് വാഹനത്തിന്മേലുണ്ടായിരുന്ന നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു.
250 മീറ്റര്‍ താഴ്ചയിലേയ്ക്കാണ് ജീപ്പ് പതിച്ചത്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.